Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയെന്നും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; അർണബിനെതിരായ കുറ്റം സ്ഥാപിക്കുന്നതിൽ എഫ്.ഐ.ആർ. പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതിയുടെ വിശദ വിധിയും; കങ്കണയിലും അർണബിലും ഉദ്ധവ് സർക്കാരിന് നേരിട്ടത് വമ്പൻ തിരിച്ചടി

കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയെന്നും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; അർണബിനെതിരായ കുറ്റം സ്ഥാപിക്കുന്നതിൽ എഫ്.ഐ.ആർ. പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതിയുടെ വിശദ വിധിയും; കങ്കണയിലും അർണബിലും ഉദ്ധവ് സർക്കാരിന് നേരിട്ടത് വമ്പൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രീ സർക്കാരിന് തിരിച്ചടിയായി രണ്ട് കോടതി ഉത്തരവുകൾ. ഒന്ന് സുപ്രീംകോടതിയിൽ നിന്നും മറ്റൊന്ന് ഹൈക്കോടതിയിൽ നിന്നും. തന്റെ ഓഫീസ് മുംബൈ കോർപ്പറേഷൻ പൊളിച്ചതിനെതിരെ നടി കങ്കണ റണൗട്ട് നൽകിയ ഹർജിയിൽ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന് കനത്ത തിരിച്ചടി. പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോർപ്പറേഷന്റേതെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനൊപ്പം റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതിയുടെ ഉത്തരവും ചർച്ചയാകുകയാണ്.

ജാമ്യം നേരത്തെ നൽകിയെങ്കിലും ഇതിന്റെ പൂർണ്ണ രൂപം ഇന്നാണ് പുറത്തു വന്നത്. ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് വിശദമായ കാരണങ്ങൾ നൽകുകയാണ് സുപ്രീം കോടതി. നവംബർ പതിനൊന്നിനാണ് അർണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിത്. അർണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലിൽ അർണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനർജിയും അടങ്ങിയ ബെഞ്ചാണ് അർണബിന് ജാമ്യം അനുവദിച്ചുകൊണ്ട് കേസിൽ വിധി പറഞ്ഞത്. അർണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ വ്യക്തികളെ വേട്ടയാടുകയാണെങ്കിൽ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്. പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാ പ്രേരണാ കേസ് നിലനിൽക്കില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. ഈ കേസിലെ വിധിയും മഹാരാഷ്ട്രാ സർക്കാരിന് എതിരാണ്.

'ഈ കേസ് (അർണാബ് ഗോസ്വാമിക്ക് എതിരെ) തീവ്രവാദ കേസ് അല്ല. സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാൻ കഴിയില്ല. ഹൈക്കോടതി 56 പേജ് ദൈർഘ്യം ഉള്ള വിധി ആണ് എഴുതിയത്. എന്നാൽ കേസ് നിലനിൽക്കുമോ എന്ന പ്രാഥമികമായ കാര്യം പോലും വിധിയിൽ ഇല്ല. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പ് കാണാം. ഞാൻ ഈ ചാനൽ (റിപ്പബ്ലിക് ടി വി) കാണാറില്ല. പക്ഷെ ഒരു പൗരനെ ആണ് ജയിലിൽ അയച്ചിരിക്കുന്നത്. പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്നതിനുള്ള നടപടികൾ ഹൈക്കോടതികളിൽ നിന്ന് ഉണ്ടാകണം. പണം നൽകാൻ ഉണ്ടെന്ന കാരണത്താൽ ഒരു വ്യക്തിക്ക് എതിരേ എങ്ങനെ ആത്മഹത്യാ പ്രേരണ കേസ് നിലനിൽക്കും. സർക്കാരുകൾ ചാനലുകളിൽ നടക്കുന്ന ആക്ഷേപങ്ങൾ അവഗണിക്കണം. ഇത്തരം ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും എന്നാണോ (മഹാരാഷ്ട്ര) സർക്കാർ കരുതുന്നത് ', എന്നും കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

അന്വേഷണത്തിനോട് സഹകരിക്കണമെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി അർണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018-ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഈ കേസ് മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പൊലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും. ഇതാണ് വിവാദത്തിന് കാരണം.

കങ്കണയുടെ വീട് പൊളിച്ച സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് കോടതി നോട്ടീസ് നൽകിയതും മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടിയാണ്. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാൻ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാർച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്മേലാണ് നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകൾ അംഗീകരിക്കുന്നില്ല. പൊതുവേദികളിൽ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി പറഞ്ഞു. അതേ സമയം നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ഇത്തരത്തിൽ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോർപ്പറേഷൻ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സർക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിർമ്മിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോർപ്പറേഷന്റെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP