Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവനക്കാരിയെ മാനഭംഗപ്പെടുത്തി എന്ന കേസ്: കടവിൽ റഷീദിനും കൂട്ടുപ്രതി രതീഷ് കുമാറിനും മുൻകൂർജാമ്യം; പീഡിപ്പിക്കണം എന്ന ഉദ്ദേശം ഇല്ലായിരുന്നു എന്ന് പ്രതിഭാഗം വാദം; കോടതി ജാമ്യം അനുവദിച്ചത് തെളിവുകൾ നശിപ്പിക്കരുത് എന്നതടക്കം ഉപാധികളോടെ

ജീവനക്കാരിയെ മാനഭംഗപ്പെടുത്തി എന്ന കേസ്: കടവിൽ റഷീദിനും കൂട്ടുപ്രതി രതീഷ് കുമാറിനും മുൻകൂർജാമ്യം; പീഡിപ്പിക്കണം എന്ന ഉദ്ദേശം ഇല്ലായിരുന്നു എന്ന് പ്രതിഭാഗം വാദം;  കോടതി ജാമ്യം അനുവദിച്ചത് തെളിവുകൾ നശിപ്പിക്കരുത് എന്നതടക്കം ഉപാധികളോടെ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്ററും പാർട്ട്ണറുമായ കടവിൽ. കെ. റഷീദിനും കൂട്ടുപ്രതി രതീഷ് കുമാറിനും തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ ജഡ്ജി മിനി. എസ്. ദാസ് ഉത്തരവിട്ടു.

അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, എന്നീ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരി പരാതി നൽകാൻ എടുത്ത കാലതാമസത്തിന് വിശദീകരണമില്ലെന്ന് കോടതി വിലയിരുത്തി. മർദ്ദത്തിന് ശേഷം മാനഭംഗപ്പെടുത്തിതിയെന്നാണ് യുവതിയുടെ പരാതി. പീഡിപ്പിക്കണമെന്ന ഡോമിനന്റ് വിൽ (യഥാർത്ഥ ഉദ്ദേശ്യം) പ്രതികൾക്കില്ലായിരുന്നെന്നും അങ്ങനെയുണ്ടായിരുന്നെങ്കിൽ ആദ്യം പീഡിപ്പിക്കുകയാണ് ചെയ്യുകയെന്നും പ്രതിഭാഗം വാദിച്ചു.

കള്ള കേസ് കെട്ടിച്ചമച്ച് വ്യക്തി വൈരാഗ്യം തീർക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും വാദിച്ചു. പൊലീസിന്റെ കേസ് ഡയറി പരിശോധിച്ചതിലും പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന പ്രതിഭാഗം വാദത്തിലും കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ.ശ്രീകണ്‌ഠേശ്വരം എസ്.കെ. വിജയ ശങ്കർ ഹാജരായി. ക്രിമിനൽ എം.സി. 2188/2021 നമ്പരായി സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിന്മേലാണ് സെപ്റ്റംബർ 27 ന് മുൻകൂർ ജാമ്യം അനുവദിച്ചത്.

അതേ സമയം റഷീദിന്റെയും കൂട്ടു പ്രതിയായ ചാനൽ പാർട്ട്ണറും ബ്രോഡ്കാസ്റ്റിങ് ഹെഡുമായ രതീഷ് കുമാറിന്റെയും മുൻകൂർ ജാമ്യഹർജി സെപ്റ്റംബർ 22 ന് തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മറ്റൊരു അഭിഭാഷകൻ ഇരുവർക്കും വേണ്ടി ക്രിമിനൽ എം. സി. 2157/2021 നമ്പരായി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പിൻവലിച്ചതിനാലാണ് ജഡ്ജി എൽ. ജയവന്ദ് ഹർജി തള്ളി ഉത്തരവായത്.

2021 ഓഗസ്റ്റ് 2 ന് ശമ്പളം തരാമെന്ന് പറഞ്ഞ് വഴുതക്കാട്ടെ ചാനൽ ഓഫീസിൽ വിളിച്ചുവരുത്തി ചാനലിനെതിരെ ഒന്നും പറയില്ലെന്നും ജോലി ചെയ്തു കൊള്ളാമെന്നും എഴുതി ഒപ്പിടാനാവശ്യപ്പെട്ടു. വിസമ്മതിച്ചതിനാൽ തന്നെയും മകനെയും വണ്ടി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് തന്റെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന് ആരോപിച്ച് ജീവനക്കാരിയായ കാട്ടാക്കട സ്വദേശിനി ആദ്യം കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. എന്നാൽ കൃത്യ സ്ഥലം മ്യൂസിയം പൊലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനകമാകയാൽ യുവതിയുടെ പരാതി മ്യൂസിയം സ്റ്റേഷന് കൈമാറി. തുടർന്ന് ഓഗസ്റ്റ് 16 നാണ് മ്യൂസിയം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP