Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പി വി അൻവറിന്റെ പരാതിയിൽ എടുത്ത പോക്‌സോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം; സിന്ധു സൂര്യകുമാർ, ഷാജഹാൻ, നൗഫൽ ബിൻ യുസഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തോടെ

പി വി അൻവറിന്റെ പരാതിയിൽ എടുത്ത പോക്‌സോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം; സിന്ധു സൂര്യകുമാർ, ഷാജഹാൻ, നൗഫൽ ബിൻ യുസഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇടതു സ്വതന്ത്ര എംഎൽഎ പി വി അൻവറിന്റെ പരാതിയിൽ എടുത്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് ജാമ്യം. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

അന്വേഷണവുമായി സഹകരിക്കണം , ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം,അറസ്റ്റ് ചെയ്യുകയാണെങ്കിൽ പ്രതികളും ജാമ്യക്കാരും ഒരു ലക്ഷം രൂപവീതമുള്ള ബോണ്ട് നൽകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോക്‌സോ കോടതി ജഡ്ജി കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി വി ഹരി ഹാജരായി.

നേരത്തെ ഇവർക്കെതിരെ പോക്‌സോ (19,21), വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പി വി അൻവർ എം എൽ എയുടെ പരാതിയിലാണ് നടപടി. ഏഷ്യാനെറ്റ് ന്യൂസിൽ കഴിഞ്ഞ വർഷം നവംബർ 10 ന് സംപ്രേഷണം ചെയ്ത 'നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 14 വയസുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി വി അൻവർ എംഎൽഎയാണ് പൊലീസിൽ പരാതി നൽകിയത്.

വിഷയവുമായി ബന്ധപ്പെട്ട് പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കെട്ടിചമച്ച വാർത്തയെന്ന പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ വ്യാജവാർത്ത നൽകിയെന്ന പ്രചരണം തെറ്റെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

ബാനറുകളുമായി ഓഫീസിനകത്തേക്ക് അതിക്രമിച്ച് കയറിയ മുപ്പതോളം പ്രവർത്തകർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി സ്ഥാപനം പരാതി നൽകി. പിന്നാലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അതേസമയം എസ്എഫ്‌ഐ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. സംസ്ഥാന വ്യാപകമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതേസമയം ഏഷ്യാനെറ്റിനെതിരായ കേസ് ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗമെന്നാണ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ കേന്ദ്രീകരിച്ച് നടന്ന റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുൻപ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിയമം അനുശാസിക്കുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ വ്യക്തമാക്കിരുന്നു.

നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിൽ പറയുന്നത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വാർത്താകുറിപ്പിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP