Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭർത്താവ് ഗൾഫിൽ പോയതോടെ രണ്ട് ഭർതൃസഹോദരങ്ങൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പലവണ; ഒരു സഹോദരൻ മൂന്നുതവണയും, മറ്റേയാൾ രണ്ടുതവണയും പീഡിപ്പിച്ചെന്ന് യുവതി; ഒളവിൽകഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി

ഭർത്താവ് ഗൾഫിൽ പോയതോടെ രണ്ട് ഭർതൃസഹോദരങ്ങൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പലവണ; ഒരു സഹോദരൻ മൂന്നുതവണയും, മറ്റേയാൾ രണ്ടുതവണയും പീഡിപ്പിച്ചെന്ന് യുവതി; ഒളവിൽകഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: ഭർത്താവ് ഗൾഫിൽ പോയതോടെ രണ്ട് ഭർതൃസഹോദരങ്ങൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെ ഒളവിൽ കഴിയുന്ന പ്രതികൾ മൂൻകൂർജാമ്യാപേക്ഷയുമായി കോടതിയിൽ. പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി മഞ്ചേരി കോടതി. ഒരു സഹോദരൻ മൂന്നുതവണയും, മറ്റൊരാൾ രണ്ടുതവണയും പീഡിപ്പിച്ചെന്നാണ് യാവതി പരാതിയിൽ പറയുന്നത്.

യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരങ്ങളുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. നിലമ്പൂർ കരുളായി പിലാക്കൽ കളംക്കുന്ന് കടവത്ത് യാസിർ (50), സഹോദരൻ ഹിഷാം (34) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

2006 ജൂൺ അഞ്ചിനായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഒരുവർഷം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് ജോലിക്കായി പോയി. 2008 ഏപ്രിൽ 16ന് രാത്രി 12 മണിക്ക് യുവതി താമസിക്കുന്ന വീട്ടിലെത്തിയ യാസിർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2008 മെയ് എട്ടിനും 2010 മെയ്‌ ഒന്നിനും 2020 മാർച്ച് 10നും പീഡിപ്പിച്ചുവെന്നാണ് യാസിറിനെതിരെ 2020 ജൂലൈ 25ന് യുവതി പൂക്കോട്ടുംപാടം പൊലീസിൽ നൽകിയ പരാതിയിലുള്ളത്. ഭർത്താവിന്റെ മറ്റൊരു സഹോദരനായ ഹിഷാം 2008 മെയ് മാസത്തിലും 2018 ഫെബ്രുവരി 25നും 2020 ജൂൺ രണ്ടിനും പീഡിപ്പിച്ചെന്നാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP