Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഎൻ ഷംസീറിന്റെ ഭാര്യയെ നിയമിച്ചത് ചട്ടംലംഘിച്ച് തന്നെ; എംഎൽഎയുടെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി; അസിസ്റ്റന്റ് പ്രൊഫസർ പദവിയിലെ നിയമനം റദ്ദാക്കിയത് പട്ടികയിലെ ഒന്നാം റാങ്കുകാരിയുടെ ഹർജിയെ തുടർന്ന്; കണ്ണൂർ സർവ്വകലാശാലയിൽ ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം നൽകിയത് എങ്ങനെയെന്നും കോടതി; ഷഹലയ്ക്ക് പകരം ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവ്

എഎൻ ഷംസീറിന്റെ ഭാര്യയെ നിയമിച്ചത് ചട്ടംലംഘിച്ച് തന്നെ; എംഎൽഎയുടെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി; അസിസ്റ്റന്റ് പ്രൊഫസർ പദവിയിലെ നിയമനം റദ്ദാക്കിയത് പട്ടികയിലെ ഒന്നാം റാങ്കുകാരിയുടെ ഹർജിയെ തുടർന്ന്; കണ്ണൂർ സർവ്വകലാശാലയിൽ ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം നൽകിയത് എങ്ങനെയെന്നും കോടതി; ഷഹലയ്ക്ക് പകരം ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലശ്ശേരി എംഎൽഎ എൻ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവ്വകലാശാലയിലെ നിയമനം റദ്ദ് ചെയ്ത് ഹൈക്കോടതി ഉത്തരവ്. സർവ്വകലാശാലയിൽ കരാർ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റദ്ദാക്കിയത്. പട്ടികയിൽ ഒന്നാം റാങ്കി സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു നിയമനം. ഷഹലയുടെ നിയമനം തെറ്റായിരുന്നുവെന്ന് ഹർജിക്കാരി പ്രതികരിച്ചു. എംപി ബിന്ദുവിനെ പകരം നിയമിക്കാനും കോടതി ഉത്തരവിട്ടു.

തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ ഭാര്യ സഹല ഷംസീറിന് ചട്ടം ലംഘിച്ച് കണ്ണൂർ സർവ്വകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അദ്ധ്യാപികയാക്കി നിയമിച്ചത് പാർട്ടിക്കും നേരത്തെ വലിയ തിരിച്ചടിയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി എംഎൽഎയുടെ ഭാര്യയെ നിയമിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്ന രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നൽകിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ഹൈക്കോടതി രംഗത്തെത്തിയത്.

സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എംഎഡ് വിഭാഗത്തിലാണു ഷംസീറിന്റെ ഭാര്യയ്ക്കു നിയമനം നൽകിയത്. അഭിമുഖത്തിൽ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവർക്ക് നിയമനം നൽകിയത്. സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ നിയമനം ലഭിച്ച എംഎൽഎുടെ ഭാര്യ അഭിമുഖത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എംഎൽഎ.യുടെ ഭാര്യയ്ക്ക് നിയമനം ഉറപ്പിക്കാൻ സംവരണ അടിസ്ഥാനത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആക്ഷേപമുയർന്നത്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഇവരെ നിയമിച്ചിരിക്കുന്നത്. കരാർ അദ്ധ്യാപക നിയമനം സംബന്ധിച്ച് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ സംവരണം സംബന്ധിച്ച് എടുത്ത് പറഞ്ഞിട്ടില്ല. പിന്നീടാണ് സംവരണ അടിസ്ഥാനത്തിൽ ഇവരെ നിയമിച്ചതെന്ന് സർവ്വകലാശാല വിശദീകരണം നൽകിയത്.ഒരു വിഷയത്തിൽ മാത്രം അദ്ധ്യാപകരെ നിയമിക്കാനിറക്കുന്ന വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാവാറില്ല. കഴിഞ്ഞ ജൂൺ എട്ടിനാണ് ധർമ്മശാലയിൽ പ്രവർത്തിക്കുന്ന പെഡഗോയിക്കൽ സയൻസ് വിഭാഗത്തിലേക്ക് സയൻസ്, മാത്മാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ കരാർ അദ്ധ്യാപകരെ നിയമിക്കാനുള്ള വിഞ്ജാപനം ഇറക്കിയത്.

സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. എന്നാൽ, പൊതുനിയമനത്തിനു വേണ്ടിയാണു സർവകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനാണു സർവകലാശാല ജൂൺ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തിൽ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാർ നിയമനത്തിനു സംവരണം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഒബിസി സംവരണത്തിൽ എംഎൽഎയുടെ ഭാര്യയ്ക്കു നിയമനം നൽകുകയായിരുന്നു.

സർവകലാശാല പറയുന്ന സംവരണതത്വം അനുസരിച്ചാണെങ്കിൽ പോലും എംഎൽഎയുടെ ഭാര്യയുടെ നിയമനം ക്രമവിരുദ്ധമാണെന്നും പരാതിയിലുണ്ട്. ഈ പഠനവകുപ്പിൽ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അർഹതപ്പെട്ടതാണെന്നായിരുന്നു സർവകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാൽ, സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തിൽ സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥിക്കു നിയമനം നൽകിയിട്ടുണ്ടെന്നും അതിനാൽ എംഎൽഎയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറൽ വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്.

14 ാം തീയ്യതി അഭിമുഖം നടത്തുകയും ചെയ്തു. അദ്ധ്യാപന പരിചയം, ദേശീയ - അന്തർദേശീയ തലത്തിലുള്ള സെമിനാർ പ്രസന്റേഷൻ, പബ്ലിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയുമാണ് നിയമനമെന്ന് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് എം.എൽ. എ,യുടെ ഭാര്യക്കു വേണ്ടി അഞ്ച് മാർക്ക് കൂടുതൽ വാങ്ങിയ ഉദ്യോഗാർത്ഥിയെ തഴഞ്ഞ് എംഎൽഎ.യുടെ ഭാര്യക്കു വേണ്ടി നിയമനം സംവരണ അടിസ്ഥാനത്തിൽ ആക്കിയെന്നാണ് ആരോപണം.

അതിനായി പ്രത്യേക വിജ്ഞാപനവും അഭിമുഖവും ഉണ്ടായിട്ടുമില്ല. എംഎൽഎ.യുടെ ഭാര്യയുടെ അഭിമുഖത്തിന് വിഷയ വിദഗ്ധനും വകുപ്പ് മേധാവിയും ഉണ്ടായിട്ടുമില്ല. എന്നാൽ അതേ ദിവസം നടന്ന മാത്തമാത്തിക്സ് വിഷയത്തിൽ പ്രൊ.വൈസ് ചാൻസിലറും മറ്റ് രണ്ട് പ്രൊഫസർമാരും അഭിമുഖത്തിലുണ്ടായിരുന്നു. നേരത്തെ ധർമ്മശാല ക്യാമ്പസിൽ ഗസ്റ്റ് ലക്ച്ചറായിരിക്കേ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണവും എംഎൽഎ.യുടെ ഭാര്യക്കെതിരെയുണ്ടായിരുന്നു. പിന്നീടത് പറഞ്ഞു തീർക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP