Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത; ഭീതി അനാവശ്യമെന്ന് സർക്കാർ; പുനരന്വേഷണത്തിന് സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ഹൈക്കോടതി; സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബഞ്ച്; ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുമെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാൻ

അന്വേഷണം നടക്കുന്നില്ലെന്ന് അതിജീവിത; ഭീതി അനാവശ്യമെന്ന് സർക്കാർ; പുനരന്വേഷണത്തിന് സമയപരിധി നീട്ടി നൽകാനാകില്ലെന്ന് ഹൈക്കോടതി; സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബഞ്ച്; ആവശ്യമെങ്കിൽ വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കുമെന്നും ജസ്റ്റീസ് സിയാദ് റഹ്‌മാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ജസ്റ്റീസ് സിയാദ് റഹ്‌മാൻ വ്യക്തമാക്കി.ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കി.അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു. ഇരയാക്കപ്പെട്ട നടി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്.അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സർക്കാർ നിലപാടറിയിച്ചു.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു.വെള്ളിയാഴ്ച ക്കുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹർജിയിൽ പ്രതി ദിലീപിനെ കക്ഷി ചേർത്തിട്ടില്ല ..അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു.കേസ് വെള്ളിയാഴ്ച പരിഗണിക്കും.അന്ന് ആവശ്യം എങ്കിൽ വിചാരണകോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP