Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൃത്യ സ്ഥലത്ത് അടുക്കളയിൽ ഒരു കോടാലി കണ്ടിരുന്നു; അഭയയുടേതുകൊലപാതകമെന്ന് ബോധ്യമായെങ്കിലും താൻ അന്വേഷണം അവസാനിപ്പിച്ചത് പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ; കേസ് ആദ്യം അന്വേഷിച്ച ഡൽഹി യൂണിറ്റിലെ സിബിഐ ഡിവൈഎസ്‌പി എ.കെ.ഓറയുടെ മൊഴി സിബിഐ കോടതിയിൽ

കൃത്യ സ്ഥലത്ത് അടുക്കളയിൽ ഒരു കോടാലി  കണ്ടിരുന്നു; അഭയയുടേതുകൊലപാതകമെന്ന് ബോധ്യമായെങ്കിലും താൻ അന്വേഷണം അവസാനിപ്പിച്ചത് പ്രതികളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ; കേസ് ആദ്യം അന്വേഷിച്ച ഡൽഹി യൂണിറ്റിലെ സിബിഐ ഡിവൈഎസ്‌പി എ.കെ.ഓറയുടെ മൊഴി സിബിഐ കോടതിയിൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയോ അപകട മരണമോ അല്ല മറിച്ച് കൊലപാതകം ആണെന്ന് വ്യക്തമായിരുന്നതായി കേസ് ആദ്യം അന്വേഷിച്ച ഡൽഹി യൂണിറ്റ് സിബിഐ ഡി.വൈ.എസ്‌പി എ .കെ ഓറ. എന്നാൽ പ്രതികളെ തിരിച്ചറിയാനാകാത്തതിനാൽ ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നുവെന്നും ഓറ തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷി മൊഴി നൽകി.

പ്രോസിക്യൂഷൻ ഭാഗം നാൽപതാം സാക്ഷിയായി മൊഴി നൽകേേവയാണ് അദ്ദേഹം തന്റെ അന്വേഷണ നിഗമനം വ്യക്തമാക്കിയത്. അഭയയുടെ മരണം കൊലപാതകം ആണെകിലും പ്രതികളെ പിടികൂടാൻ സിബിഐ ക്ക് സാധിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു, 1996 ഡിസംബർ 6 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എ. കെ ഓറ റിപ്പോർട്ട് സമർപ്പിച്ചു. താൻ അന്വേഷണം ഡിവൈഎസ്‌പി സുരേന്ദ്ര പോളിന് കൈമാറി. താൻ ശാസ്ത്രീയമായ അന്വേഷണം നടത്തിയിരുന്നില്ലെന്നും തനിക്ക് കുറച്ചു കാലമേ കേസന്വേഷിക്കാൻ സാധിച്ചുള്ളുവെന്നും ഓറ മൊഴി നൽകി. കൃത്യ സ്ഥലത്ത് അടുക്കളയിൽ ഒരു കോടാലി കാണപ്പെട്ടതായും അത് ഫോറൻസിക് പരിശോധനക്ക് പരിശോധനക്ക് വിധേയമാക്കിയതായും അദ്ദേഹം മൊഴി നൽകി.

അന്വേഷണം ആവസാനിപ്പിച്ചുകൊണ്ടുള്ള സിബിഐ യുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 1997 മാർച്ച് 20 ന് അഭയ കേസിൽ സിബിഐ തുടർ അന്വേഷണം നടത്തുവാൻ ഉത്തരവിട്ടിരുന്നു. അഭയ കേസ് അന്വേഷിച്ച കൊച്ചി യൂണിറ്റ് സിബിഐ ഡി .വൈ .എസ് .പി ആയിരുന്ന കെ .വി.ഹരിവത്സനെ പ്രോസിക്യൂഷൻ ഭാഗം മുപ്പത്തൊമ്പതാം സാക്ഷിയായി സിബിഐ കോടതി വിസ്തരിച്ചു.

പിന്നീട് വന്ന അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡി .വൈ .എസ് .പി നന്ദകുമാർ നായർ ആണ് അഭയ കേസിലെ പ്രതികളെ 2008 നവംബർ 18 ന് അറസ്റ്റ് ചെയ്തത്. ഫാ:തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത് .നേരത്തെ കേസ് അന്വേഷിച്ച ഡൽഹി യൂണിറ്റിലെ സിബിഐ യിലെ നാലു ഡി .വൈ .എസ് .പി മാരെ പ്രോസിക്യൂഷൻ സാക്ഷിയായി ഒക്ടോബർ 27 ന് സിബിഐ കോടതി വിസ്തരിക്കു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP