Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടയ്ക്കാ മോഷണത്തിൽ വിദഗ്ധനായ അടയ്ക്കാ രാജുവാണ് അഭയയെ കൊലപ്പെടുത്തിയതെന്ന് വരുത്തി തീർക്കാൻ നോക്കി; കള്ള സാക്ഷി പറയാൻ തന്നെയും സഹോദരനെയും ക്രൈംബ്രാഞ്ച് പീഡിപ്പിച്ചത് ആറുദിവസം തുടർച്ചയായി; വഴങ്ങാതെ വന്നപ്പോൾ തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികൾ അടക്കം ആക്രിസാധനങ്ങൾ വാങ്ങി അടയ്ക്കാ രാജു മോഷ്ടിച്ചതെന്ന് കള്ളക്കേസുണ്ടാക്കി; അഭയക്കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തി വീണ്ടും സാക്ഷിമൊഴി

അടയ്ക്കാ മോഷണത്തിൽ വിദഗ്ധനായ അടയ്ക്കാ രാജുവാണ് അഭയയെ കൊലപ്പെടുത്തിയതെന്ന് വരുത്തി തീർക്കാൻ നോക്കി; കള്ള സാക്ഷി പറയാൻ തന്നെയും സഹോദരനെയും ക്രൈംബ്രാഞ്ച് പീഡിപ്പിച്ചത് ആറുദിവസം തുടർച്ചയായി; വഴങ്ങാതെ വന്നപ്പോൾ തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികൾ അടക്കം ആക്രിസാധനങ്ങൾ വാങ്ങി അടയ്ക്കാ രാജു മോഷ്ടിച്ചതെന്ന് കള്ളക്കേസുണ്ടാക്കി; അഭയക്കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തി വീണ്ടും സാക്ഷിമൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി കള്ളസാക്ഷി പറയുവാൻ ക്രൈംബ്രാഞ്ച് സംഘം ആറു ദിവസം അതിക്രൂമായി തന്നെയും സഹോദരനെയും മർദ്ദിച്ചുവെന്ന് സാക്ഷിമൊഴി. തന്നെയും സഹോദരൻ റിയാസിനെയും അന്യായമായികസ്റ്റഡിയിൽ വച്ച് മർദ്ദിച്ചുവെന്ന് കേസിലെ ഇരുപത്തിയാറാംസാക്ഷി ഷമീർ എംഎമാണ് മൊഴി നൽകിയത്. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജ് കെ. സനൽകുമാർ മുൻപാകെയാണ് മൊഴി.

ക്രൈംബ്രാഞ്ച് എസ്‌പി കെടി മൈക്കിൾ, ഡിവൈഎസ്‌പി തമ്പാൻ, ഹെഡ് കോൺസ്റ്റബിൾ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളുടെ മേൽ അടയ്ക്ക രാജുവിനെതിരെ കള്ളസാക്ഷി പറയുവാൻ വേണ്ടി കൊടിയ മർദ്ദനം നടത്തിയത്. താൻ വഴങ്ങാതെ വന്നപ്പോൾ വേറെ തന്ത്രം മെനഞ്ഞു. കെടി മൈക്കിളിന്റെ നിർദ്ദേശപ്രകാരം പിതാവ് മുഹമ്മദ് കുഞ്ഞിനോട് തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികൾ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾ ക്രൈംബ്രാഞ്ച് വാങ്ങിയിട്ട് അടയ്ക്ക രാജു മോഷ്ടിച്ചതാണെന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കള്ളക്കേസുണ്ടാക്കി. ഇരുപത്തിയെട്ടു കേസുകളിൽ തന്നെ സാക്ഷിയാക്കി വച്ചെങ്കിലും ഇരുപത്തിയഞ്ചു കേസുകളും കള്ളക്കേസാണെന്നു താൻ കോടതിയിൽ പറഞ്ഞതോടെ അടയ്ക്ക രാജുവിനെ ഇരുപത്തിയഞ്ചു കേസുകളിൽവെറുതെ വിട്ടു.മൂന്നു കേസുകളിൽ മാത്രം ശിക്ഷിക്കുകയും ചെയ്തുവെന്ന് ഷമീർ എംഎം മൊഴി നൽകി.

പയസ് ടെൻത് കോൺവെന്റിലെ ടെറസിൽ ഘടിപ്പിച്ച ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ഭാഗമായി സ്ഥാപിച്ചചെമ്പുകമ്പികൾ മൂന്നു ഘട്ടങ്ങളിലായി മോഷണം നടത്തി കോട്ടയം മാർക്കറ്റിലുള്ള ഷമീറിന്റെ ആക്രിക്കടയിലാണ് അടയ്ക്ക രാജു വിറ്റതെന്നും ഷമീർ എംഎം മൊഴി നൽകി. അഭയകേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർച്ചയായ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതൽ വിചാരണ ആരംഭിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് ഇന്നു മുതൽ രാവിലെ പത്തു മണിക്കു തന്നെ സിബിഐ കോടതി വിചാരണ ആരംഭിച്ചു.

അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവൽ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകയിരുന്നു. കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളാണ് ഇതോടെ വ്യക്തമാകുന്നത്. കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടുന്നത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.

മോഷണ വസ്തു വിറ്റ് വരുമ്പോൾ കോൺവന്റിൽ പൊലീസിനേയും ഫയർഫോഴ്സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസിൽ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയിൽ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാർത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോൾ തടിവെട്ട് രാജുവെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അടക്കാ മോഷണത്തിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്പോൾ ഇയാളെ നാട്ടുകാർ അടക്കാ രാജുവെന്ന് വിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP