Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്; ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾ പ്രതികൾ തള്ളിപ്പറഞ്ഞാൽ വീക്കിലിനെതിരെ നഷ്ടപരിഹാരക്കേസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ; കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും താക്കീത്; അഭയ കേസിൽ പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നിർത്തി പൊരിച്ച് സിബിഐ കോടതി

കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്; ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾ പ്രതികൾ തള്ളിപ്പറഞ്ഞാൽ വീക്കിലിനെതിരെ നഷ്ടപരിഹാരക്കേസ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ; കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും താക്കീത്; അഭയ കേസിൽ പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ രാമൻ പിള്ളയെ നിർത്തി പൊരിച്ച് സിബിഐ കോടതി

അഡ്വ.പി. നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കേസുമായി ബന്ധമില്ലാത്ത അനാവശ്യ ചോദ്യങ്ങൾ ക്രോസ്സ് വിസ്താരത്തിനിടെ സാക്ഷിയോട് ചോദിച്ച ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് തിരുവനന്തപുരം സി ബി ഐ കോടതിയുടെ രൂക്ഷ വിമർശനവും താക്കീതും. കേസിലെ പന്ത്രണ്ടാം സാക്ഷി കോട്ടയം ബിസിഎം കോളേജിലെ മലയാളം ഡിപ്പാർട്ട്‌മെന്റ് പ്രൊഫ. ത്രേസ്യാമ്മയെ ക്രോസ്സ് വിസ്താരം ചെയ്തപ്പോൾ രാമൻപിള്ള ചോദിച്ച കേസുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങൾക്കാണ് രാമൻ പിള്ള കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയത്.

ക്രോസ് വിസ്താരത്തിലെ ചോദ്യങ്ങൾ പ്രതികൾ തള്ളിപ്പറഞ്ഞാൽ വക്കീലിനെതിരെ നഷ്ടപരിഹാരക്കേസ് ഉണ്ടാകുമെന്ന് സി ബി ഐ ജഡ്ജി സനിൽകുമാർ രാമൻ പിള്ളക്ക് മുന്നറിയിപ്പ് നൽകി. അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് രാമൻപിള്ളയെ കോടതി താക്കീതും ചെയ്തു.

അവിവാഹിതയായ താൻ സ്വത്തുക്കൾ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇഷ്ടദാനം രജിസ്ട്രാക്കി നൽകിയ ഇഷ്ടദാന ആധാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1996 ൽ തന്റെ സഹോദരനും 1999ൽ സഹോദരന്റെ മക്കളും തന്റെ വീടാക്രമിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായി ക്രോസ്സ് വിസ്താരത്തിൽ പ്രൊഫസർ മൊഴി നൽകി. ഏറ്റുമാനൂർ പൊലീസ് 3 മാസക്കാലം തന്റെ ജീവനും വീടിനും സംരക്ഷണം നൽകിയതായും അവർ മൊഴി നൽകി.

1996 ലെ പ്രീഡിഗ്രി മലയാളം ഉത്തരക്കടലാസ് ഏറ്റവും ആദ്യം മൂല്യനിർണ്ണയം നടത്തി എം ജി യൂണിവേഴ്‌സിറ്റി നിർദേശ പ്രകാരം കോട്ടയം സി എം എസ് കോളേജ് മലയാളം ചീഫ് ഡോ.ശശിധരൻ പിള്ളയെ ഏൽപ്പിച്ചിരുന്നു. എന്നാൽ രേഖാമൂലം കൈപ്പറ്റാതെ 45 ദിവസങ്ങൾ അലമാരയിൽ പൂട്ടി വച്ചു. ഇതാണ് ഫലം പ്രസിദ്ധീകരിക്കാൻ വൈകിയത്. താൻ 2007 ൽ റിട്ടയർ ചെയ്തിട്ടും 2010 വരെ യൂ ണിവേഴ്‌സിറ്റിക്ക് വേണ്ടി ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി നൽകിയതായും പ്രൊഫസർ ത്രേസ്യാമ്മ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP