Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിണറ്റിൽ നിന്നും എടുത്ത സിസ്റ്റർ അഭയയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതിന്റെ സാക്ഷി മൊഴിയിലെ ഒപ്പും വ്യാജം; ഒപ്പിട്ടത് താനല്ലെന്ന് കോടതിയിൽ മൊഴി നൽകി മുപ്പതാം സാക്ഷി; പൊലീസ് ഇൻക്വസ്റ്റ് വ്യാജമെന്ന് ജോൺ സ്‌കറിയയുടെ മൊഴി തോമസും വാമദേവനും സമാന അഭിപ്രായം രേഖപ്പെടുത്തിയതിന് തൊട്ടുപിറകെ; തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമെതിരായ വിചാരണ നാളെയും തുടരും

കിണറ്റിൽ നിന്നും എടുത്ത സിസ്റ്റർ അഭയയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തതിന്റെ സാക്ഷി മൊഴിയിലെ ഒപ്പും വ്യാജം; ഒപ്പിട്ടത് താനല്ലെന്ന് കോടതിയിൽ മൊഴി നൽകി മുപ്പതാം സാക്ഷി; പൊലീസ് ഇൻക്വസ്റ്റ് വ്യാജമെന്ന് ജോൺ സ്‌കറിയയുടെ മൊഴി തോമസും വാമദേവനും സമാന അഭിപ്രായം രേഖപ്പെടുത്തിയതിന് തൊട്ടുപിറകെ; തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമെതിരായ വിചാരണ നാളെയും തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സിസ്റ്റർ അഭയ മരിച്ച ദിവസം 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ നിന്നും അഭയയുടെ മൃതദേഹം എടുത്തതിനു ശേഷം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കോട്ടയം വെസ്റ്റ് പൊലീസ് സാക്ഷിയുടേതായി കാണിച്ച ഒപ്പ് തന്റെതല്ലെന്നും വ്യാജമാണെന്നും കേസിലെ മുപ്പതാം സാക്ഷി ജോൺ സ്‌കറിയ തിരുവനന്തപുരം സിബിഐ കോടതിയിൽ അഭയ കൊലക്കേസിന്റെ വിചാരണയ്ക്കിടെ ഇന്ന് മൊഴി നൽകി. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയായി വ്യാജ ഒപ്പിട്ട രേഖ കോടതിയിൽ ഇആക ഹാജരാക്കിയത് സാക്ഷി തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച് താൻ മുൻപ് സിബിഐ യ്ക്കു മൊഴി നൽകിയിട്ടുണ്ടെന്നും സാക്ഷി ജോൺ സ്‌കറിയ സിബിഐ കോടതിയിൽ മൊഴി നൽകി.

ലോക്കൽ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യാജമാണെന്നു തെളിയിക്കുന്ന വിധത്തിലുള്ള മൊഴികളാണ് എട്ടാം സാക്ഷി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന എംഎംതോമസും പതിന്നാലാം സാക്ഷി അഗ്‌നിശമനസേനാ ഉദയഗസ്ഥനായിരുന്ന വാമദേവനും സിബിഐ കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്രിമമായി തയ്യാറാക്കിയ കുറ്റത്തിന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ അഡിഷണൽ ടക വിവി അഗസ്റ്റിനെ സിബിഐ അഭയ കൊലക്കേസിൽ തെളിവു നശിപ്പിച്ചതിന് പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു.എന്നാൽ അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു

സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണ യാണ് തിരുവനന്തപുരം സിബിഐകോടതിയിൽ നടക്കുന്നത്. നാളെയും സാക്ഷികളുടെ തെളിവെടുപ്പും വിസ്താരവും തുടരും. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി കള്ളസാക്ഷി പറയുവാൻ ക്രൈംബ്രാഞ്ച് സംഘം ആറു ദിവസം അതിക്രൂമായി തന്നെയും സഹോദരനെയും മർദ്ദിച്ചുവെന്ന് ഇന്നലെ സാക്ഷി മൊഴി ഉണ്ടായിരുന്നു. തന്നെയും സഹോദരൻ റിയാസിനെയും അന്യായമായികസ്റ്റഡിയിൽ വച്ച് മർദ്ദിച്ചുവെന്ന് കേസിലെ ഇരുപത്തിയാറാംസാക്ഷി ഷമീർ എംഎമാണ് മൊഴി നൽകിയത്. തിരുവനന്തപുരം സിബിഐ കോടതി സ്പെഷ്യൽ ജഡ്ജ് കെ. സനൽകുമാർ മുൻപാകെയാണ് മൊഴി.

ക്രൈംബ്രാഞ്ച് എസ്‌പി കെടി മൈക്കിൾ, ഡിവൈഎസ്‌പി തമ്പാൻ, ഹെഡ് കോൺസ്റ്റബിൾ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളുടെ മേൽ അടയ്ക്ക രാജുവിനെതിരെ കള്ളസാക്ഷി പറയുവാൻ വേണ്ടി കൊടിയ മർദ്ദനം നടത്തിയത്. താൻ വഴങ്ങാതെ വന്നപ്പോൾ വേറെ തന്ത്രം മെനഞ്ഞു. കെടി മൈക്കിളിന്റെ നിർദ്ദേശപ്രകാരം പിതാവ് മുഹമ്മദ് കുഞ്ഞിനോട് തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികൾ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾ ക്രൈംബ്രാഞ്ച് വാങ്ങിയിട്ട് അടയ്ക്ക രാജു മോഷ്ടിച്ചതാണെന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കള്ളക്കേസുണ്ടാക്കി. ഇരുപത്തിയെട്ടു കേസുകളിൽ തന്നെ സാക്ഷിയാക്കി വച്ചെങ്കിലും ഇരുപത്തിയഞ്ചു കേസുകളും കള്ളക്കേസാണെന്നു താൻ കോടതിയിൽ പറഞ്ഞതോടെ അടയ്ക്ക രാജുവിനെ ഇരുപത്തിയഞ്ചു കേസുകളിൽവെറുതെ വിട്ടു.മൂന്നു കേസുകളിൽ മാത്രം ശിക്ഷിക്കുകയും ചെയ്തുവെന്ന് ഷമീർ എംഎം മൊഴി നൽകി.

പയസ് ടെൻത് കോൺവെന്റിലെ ടെറസിൽ ഘടിപ്പിച്ച ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ഭാഗമായി സ്ഥാപിച്ചചെമ്പുകമ്പികൾ മൂന്നു ഘട്ടങ്ങളിലായി മോഷണം നടത്തി കോട്ടയം മാർക്കറ്റിലുള്ള ഷമീറിന്റെ ആക്രിക്കടയിലാണ് അടയ്ക്ക രാജു വിറ്റതെന്നും ഷമീർ എംഎം മൊഴി നൽകി. അഭയകേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടർച്ചയായ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതൽ വിചാരണ ആരംഭിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് ഇന്നു മുതൽ രാവിലെ പത്തു മണിക്കു തന്നെ സിബിഐ കോടതി വിചാരണ ആരംഭിച്ചു.

അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവൽ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകയിരുന്നു. കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളാണ് ഇതോടെ വ്യക്തമാകുന്നത്. കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടുന്നത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP