Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ അഭയക്കേസ്: മൃതദേഹത്തിന്റെ 10 ഫോട്ടോയും നെഗറ്റീവുകളും പൊലീസുകാരന് കൈമാറിയതായി ഫോട്ടോഗ്രാഫർ; ബുധനാഴ്ച ഹോസ്റ്റലിലെ അന്തേവാസികളെ വിസ്തരിക്കും

സിസ്റ്റർ അഭയക്കേസ്: മൃതദേഹത്തിന്റെ 10 ഫോട്ടോയും നെഗറ്റീവുകളും പൊലീസുകാരന് കൈമാറിയതായി ഫോട്ടോഗ്രാഫർ; ബുധനാഴ്ച ഹോസ്റ്റലിലെ അന്തേവാസികളെ വിസ്തരിക്കും

അഡ്വ.പി. നാഗ് രാജ്‌

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിന്റെ പത്ത് ഫോട്ടോകളും നെഗറ്റീവുകളും ലോക്കൽ പൊലീസിനെ ഏൽപ്പിച്ചതായി കോട്ടയം കെ.കെ.റോഡിലെ വീനസ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ വർഗ്ഗീസ് ചാക്കോ തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷി മൊഴി നൽകി.

സംഭവ ദിവസമായ 1992 മാർച്ച് 27 ന് രാവിലെ പയസ് ടെൻത് കോൺവെന്റിൽ നിന്നു സ്റ്റുഡിയോയിലേക്ക് ഫോൺ വന്നു. അതു പ്രകാരമാണ് താൻ ചെന്നത്. മൃതദേഹം നൈറ്റി ഇട്ട നിലയിൽ തുണികൊണ്ടു മൂടിയ നിലയിലായിരുന്നു. കഴുത്തിൽ പിൻഭാഗത്ത് മുറിവുണ്ടായിരുന്നു.10 ഫോട്ടോകൾ എടുത്തതിന് ഇരുനൂറ് രൂപ കൈപ്പറ്റി രസീത് നൽകി. പിന്നീട് ഒരു പൊലീസുകാരൻ വന്ന് ഫോട്ടോകളും നെഗറ്റീവുകളും കൊണ്ടുപോയി.

രസീതിന്റെ കൗണ്ടർ ഫോയിൽ സിബിഐ കോടതിയിൽ ഹാജരാക്കിയത് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഫോട്ടോകൾ നശിപ്പിക്കപ്പെട്ടതിനാൽ സി ബി ഐ ക്ക് അവ വീണ്ടെടുക്കാനായില്ല. നാളെ ഹോസ്റ്റലിലെ രണ്ട് അന്തേവാസികളെ വിസ്തരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP