Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിസ്റ്റർ അഭയ കൊലക്കേസ്: കുറ്റം ചുമത്തലിന് ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും ജൂലൈ 11 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; കേസ് വിചാരണ തുടങ്ങുന്നത് അഭയ കൊല്ലപ്പെട്ട് 26 വർഷങ്ങൾക്ക് ശേഷം

സിസ്റ്റർ അഭയ കൊലക്കേസ്: കുറ്റം ചുമത്തലിന് ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും ജൂലൈ 11 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; കേസ് വിചാരണ തുടങ്ങുന്നത് അഭയ കൊല്ലപ്പെട്ട് 26 വർഷങ്ങൾക്ക് ശേഷം

അഡ്വ.പി.നാഗ രാജ്

തിരുവനന്തപുരം: 1992 ൽ നടന്ന സിസ്റ്റർ അഭയ കൊലക്കേസ് വിചാരണ 26 വർഷങ്ങൾക്ക് ശേഷം ജീവൻ വയ്ക്കുന്നു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് കേസിലെ നിലവിലുള്ള പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ജൂലൈ 23 ന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്. 27 വർഷം പഴക്കമുള്ള കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സി ബി ഐ ജഡ്ജി സനിൽകുമാർ പ്രതിഭാഗത്തെ ഓർമ്മിപ്പിച്ചു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ കോടതി കുറ്റ വിമുക്തനാക്കിയ ഉത്തരവും മറ്റു രണ്ട് പ്രതികൾക്ക് മേൽ കുറ്റം ചുമത്താനുമുള്ള തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് ശരിവച്ചു കൊണ്ടുമുള്ള ഹൈക്കോടതി ഉത്തരവ് സിബിഐ പ്രോസിക്യൂട്ടർ മനോജ് കുമാർ കോടതിയിൽ ഹാജരാക്കി. വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശവും ഉത്തരവിലുള്ളതായി കണ്ട കോടതി രണ്ട് പ്രതികളും വിചാരണക്കായി ഹാജരാകാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. തിങ്കളാഴ്ച കേസ് വിളിച്ചപ്പോൾ സി ബി ഐ കുറ്റപത്രത്തിലെ മൂന്നാം പ്രതിയും വിചാരണയിൽ രണ്ടാം പ്രതിയുമായ സിസ്റ്റർ സെഫി മാത്രമാണ് പ്രതിക്കൂട്ടിൽ കയറി നിന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP