Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അട്ടപ്പാടിയിൽ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടിൽ കിടന്ന സംഭവം; പ്രസവിച്ച ഉടൻ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ വലിച്ചെറിഞ്ഞ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും; ഓഗസ്റ്റ് 15ന് കണ്ടെത്തിയ കുരുന്നിന് 'സ്വതന്ത്ര' എന്ന് പേരു നൽകി പൊലീസും  

അട്ടപ്പാടിയിൽ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടിൽ കിടന്ന സംഭവം; പ്രസവിച്ച ഉടൻ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ വലിച്ചെറിഞ്ഞ മാതാവിന്  5 വർഷം കഠിന തടവും 10,000രൂപ പിഴയും; ഓഗസ്റ്റ് 15ന് കണ്ടെത്തിയ കുരുന്നിന് 'സ്വതന്ത്ര' എന്ന് പേരു നൽകി പൊലീസും   

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്; അട്ടപ്പാടിയിൽ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടിൽ കിടന്ന കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000രൂപ പിഴയും. അഗളി കൊട്ടമേട് സ്വദേശിനിയും 52-കാരിയുമായ മരതകത്തെയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിരുന്നു. 2012 ഓഗസ്റ്റ് 15നായിരുന്നു സംഭവം.

പ്രസവിച്ച ഉടൻ തന്നെ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടിൽ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെൺകുട്ടിയെ എറിഞ്ഞുകളയുകയായിരുന്നു. വന്യമൃഗങ്ങളുള്ള കാട്ടിൽ 2 ദിവസം കുട്ടി ജീവനോടെ കിടന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടുമെയ്‌ക്കാനെത്തിയ ഊരിലെ പാപ്പാൾ എന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ടു നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു.

ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂർണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയിൽവച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിനു കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര്യ ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്ന പേരുമിട്ടു. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെയാണു കുറ്റകൃത്യം തെളിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP