Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയയുടെ പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ കിണറ്റിൽ ഇടും മുമ്പുണ്ടായത്; മറ്റു പരിക്കുകൾ പരുത്ത പ്രതലത്തിലൂടെ വലിച്ചിഴച്ചതിൽ സംഭവിച്ചത്: അഭയയുടെ തുല്യ ഭാരമുള്ള ഡമ്മി കിണറ്റിലിട്ടുള്ള പരീക്ഷണത്തിലാണ് കൃത്യം വെളിവായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. പഥക്; എല്ലാം കേട്ട് നിർവികാരനായി ഫാ.കോട്ടൂർ; പ്രതിക്കൂട്ടിൽ കൊന്ത ജപിച്ചുള്ള പ്രാർത്ഥനയിൽ സിസ്റ്റർ സെഫി

അഭയയുടെ പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ കിണറ്റിൽ ഇടും മുമ്പുണ്ടായത്; മറ്റു പരിക്കുകൾ പരുത്ത പ്രതലത്തിലൂടെ വലിച്ചിഴച്ചതിൽ സംഭവിച്ചത്: അഭയയുടെ തുല്യ ഭാരമുള്ള ഡമ്മി കിണറ്റിലിട്ടുള്ള പരീക്ഷണത്തിലാണ് കൃത്യം വെളിവായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. പഥക്; എല്ലാം കേട്ട് നിർവികാരനായി ഫാ.കോട്ടൂർ; പ്രതിക്കൂട്ടിൽ കൊന്ത ജപിച്ചുള്ള പ്രാർത്ഥനയിൽ സിസ്റ്റർ സെഫി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ പുറം തലയിലുണ്ടായ മൂന്നു മാരക പരിക്കുകൾ അഭയ കിണറ്റിൽ വീഴും മുമ്പുണ്ടായതാണെന്നും ശരീരത്തിലുണ്ടായിരുന്ന മറ്റു പരിക്കുകൾ പരുക്കൻ പ്രതലത്തിലൂടെ വലിച്ചിഴച്ചപ്പോഴുണ്ടായ ഫ്രിക്ഷൻ (പോറൽ) മുറിവുകളാണെന്നും രാജസ്ഥാൻ ഗവ: മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ. പഥക് തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെ മൊഴി നൽകി. രാജസ്ഥാനിലെ ജയ്പൂർ ചീഫ് മെട്രോ പൊളിറ്റൻ ഡിസ്ട്രിക് കോർട്ട് ഹാളിലിരുന്ന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് സാക്ഷി വിസ്താരം നടന്നത്. 1995 ഏപ്രിൽ 5 നാണ് താൻ കോട്ടയം പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിലെ കിണറ്റിൽ ക്രൈം സീൻ ഡമ്മി പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനായി യഥാർത്ഥ മനുഷ്യന്റെ അസ്ഥികൂടമാണ് ഉപയോഗിച്ചത്.വാരിയെല്ലുകൾ വയറും കയറും ഉപയോഗിച്ച് ചേർത്ത് കെട്ടി. താനും അനാട്ടമി വിഭാഗം മേധാവി മഹേഷ് വർമ്മയും ചേർന്നാണ് അഭയയുടെ തുല്യ ഭാര്യമുള്ള ഡമ്മി നിർമ്മിച്ചത്.

യഥാർത്ഥ സംഭവം നടന്നതെങ്ങനെയാണോ അത് തെളിവിൽ കൊണ്ടുവരാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. അഭയയുടെ ശരീരത്തിലുണ്ടായ പരിക്കുകൾ ജീവനോടെയുണ്ടായിരുന്നപ്പോൾ സംഭവിച്ചതാണ്. 1992 മാർച്ച് 27 ന് നടത്തിയ അഭയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് , കോട്ടയം വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആർ , ക്രൈം സീൻ നിരീക്ഷിച്ചതിലും ഡമ്മി കിണറ്റിലിട്ട് പരീക്ഷണം നടത്തി പരിശോധിച്ചതിലും തന്റെയും ഡോ. മഹേഷ് വർമ്മയുടെയും സംയുക്ത അഭിപ്രായം അഭയയുടെ മരണം മുങ്ങിമരണമല്ലെന്നും കൊലയ്ക്ക് ശേഷം കിണറ്റിലിട്ടതാണെന്നുമാണ്. പുറം തലയിലെ ഒന്നാമത്തെയും രണ്ടാമത്തെയും പരിക്കുകളും ആറാമത്തെ പരിക്ക് ആയുധം കൊണ്ടുള്ള ശക്തിയായ അടിയിൽ തലയോട്ടിയുടെ പാട തകർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും കിണറ്റിൽ വീഴും മുമ്പുണ്ടായതാണ്. ഈ മൂന്നു പരിക്കുകളും പോറലോ ഉരസൽ മുറിവുകളോ അല്ല. ഡമ്മിയിൽ കാണപ്പെട്ട രണ്ടാമത്തെയും നാലാമത്തെയും പരിക്കുകൾ വെള്ളത്തിൽ വീണപ്പോഴുണ്ടായതോ വെള്ളത്തിൽ കിടന്നപ്പോഴോ ഉണ്ടായതല്ലെന്നും മറിച്ച് വലിച്ചിഴച്ചപ്പോഴുണ്ടായതാണെന്നും അദ്ദേഹം മൊഴി നൽകി. സ്വയം കിണറ്റിൽ ചാടുകയോ അബദ്ധത്തിൽ വീണതാണെങ്കിലോ ആയാലും ഇത്തരം മുറിവുകളോ പരിക്കുകളോ ഉണ്ടാകില്ലെന്നും കൊലപാതക സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മൊഴി നൽകി.

വിചാരണയിലുട നീളം രണ്ടാം പ്രതി സ്റ്റെഫി പ്രതിക്കൂട്ടിലിരുന്ന് കൊന്ത ജപിച്ചുള്ള പ്രാർത്ഥനയിൽ മുഴുകി. ഭയപ്പാട് മുഖത്ത് പ്രകടമായിരുന്നു. ഒന്നാം പ്രതി ഫാ. കോട്ടൂർ നിർവികാരനായി പ്രതിക്കൂട്ടിൽ നിർവികാരനായി കാണപ്പെട്ടു. കോട്ടൂർ ലിംഗാഗ്രത്തിൽ അർബുദം ബാധിച്ച് ചികിത്സ തുടരുകയാണ്.

രാവിലെ 10 മണിക്ക് മുൻകൂട്ടി നിശ്ചയിച്ച വീഡിയോ കോൺഫറൻസിങ് വിചാരണ 45 മിനിറ്റ് വൈകിപ്പിച്ചതിന് സിബിഐയെ ജഡ്ജി സനൽകുമാർ രൂക്ഷമായി വിമർശിച്ചു. വീഡിയോ കോൺഫറൻസിങ് ഏർപ്പാടുകൾ ചെയ്യാൻ രേഖാമൂലമുള്ള ഉത്തരവ് നൽകിയിട്ടും പാലിക്കാത്തതിനെ സിബിഐയെയും പ്രോസിക്യൂട്ടറെയും കോടതി ശകാരിച്ചു. ഉത്തരവ് പ്രോസിക്യൂട്ടർ കീശയിൽ വച്ച് കൊണ്ടു നടക്കാൻ തന്നതല്ല. സിബിഐ തമാശയായിട്ടാ കേസ് കാണുന്നത്. മൃദുസമീപനം കാണിച്ച് കേസ് നടത്താൻ താൽപര്യമില്ല. തങ്ങൾ വലിയ ആൾക്കാരാണെന്നാ ധരിച്ചു വച്ചിരിക്കുന്നത്. 45 മിനിറ്റായി വേഷം കെട്ടിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥൻ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് മുബൈയിലാണെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി.

അന്വേഷണ ഉദ്യോഗസ്ഥൻ ഇവിടെ കാണണമെന്നും വിചാരണ ഷെഡ്യൂൾ കഴിഞ്ഞ് ബോംബെയിലും ഡൽഹിയിലും കറങ്ങി നടന്നാൽ മതിയെന്നും ഉദ്യോസ്ഥൻ കോടതിയിലെത്താൻ കർശന നിർദ്ദേശ ഉത്തരവിടുമെന്നുംനും കോടതി തുറന്നടിച്ചു. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാണെന്ന് വിചാരിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പത്തു മണി മുതൽ , എത്ര പേർ ബുദ്ധിമുട്ടുന്നു.വീഡിയോ കോൺഫറൻസിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്തിയ സാബു പത്തു മണിക്കെത്താത്തതാണ് പരിഭ്രാന്തി പരത്തിയത്. അത്യന്താധുനിക സംവിധാനങ്ങളുണ്ടായിട്ടും ആർക്കും താൽപര്യമില്ല. ട്രെയിൻഡ് മാഫിയ ഉണ്ടെന്നും ഒന്നും ചെയ്യിക്കില്ലെന്നും ഒന്നും നടക്കില്ലെന്നും കോടതി വ്യക്തമാക്കി. സി ബി ഐക്കെതിരെ നടപടിയെടുക്കുമെന്ന ഘട്ടമെത്തിയ ഉടൻ സാബു എത്തി സ്‌ക്രീക്രീൻ ഡിസ്‌പ്ലേ പ്രവർത്തിപ്പിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP