Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ വർഷത്തെ ഇൻഷുറൻസ് അടച്ച ശേഷം മുങ്ങുന്ന ടൂവീലറുകാരുടെ പരിപാടി നടപ്പില്ല; അറുപതുശതമാനം വാഹനങ്ങളും റോഡിൽ ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ; ബൈക്കുകൾക്ക് അഞ്ചുവർഷത്തെയും കാറുകൾക്ക് മൂന്നുവർഷത്തെയും തേഡ് പാർട്ടി ഇൻഷുറൻസ് കവർ നിർബന്ധം; ഇൻഷുറൻസ് റഗുലേറ്ററി അഥോറിറ്റിക്ക് സുപ്രീം കോടതി ഉത്തരവ്

ആദ്യ വർഷത്തെ ഇൻഷുറൻസ് അടച്ച ശേഷം മുങ്ങുന്ന ടൂവീലറുകാരുടെ പരിപാടി നടപ്പില്ല; അറുപതുശതമാനം വാഹനങ്ങളും റോഡിൽ  ഓടുന്നത് ഇൻഷുറൻസ് ഇല്ലാതെ; ബൈക്കുകൾക്ക് അഞ്ചുവർഷത്തെയും കാറുകൾക്ക് മൂന്നുവർഷത്തെയും തേഡ് പാർട്ടി ഇൻഷുറൻസ് കവർ നിർബന്ധം; ഇൻഷുറൻസ് റഗുലേറ്ററി അഥോറിറ്റിക്ക് സുപ്രീം കോടതി ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌


ന്യൂഡൽഹി: പുതിയ കാറുകൾക്ക് മൂന്ന് വർഷത്തെ തേഡ് പാർട്ടി ഇൻഷുറൻസ് കവർ നിർബന്ധമെന്ന് സുപ്രീം കോടതി. നിശ്ചിത കാലയളവിലേക്ക് തേഡ് പാർട്ടി ഇൻഷുറൻസ് കവർ ഇല്ലാത്ത പുതിയ വാഹനങ്ങൾ വിൽക്കാൻ കഴിയില്ല. പുതിയ മുച്ചക്ര-നാൽച്ചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് നാലുമുതൽ അഞ്ചുവർഷത്തെ വരെ പ്രീമിയം കരുതേണ്ടി വരും. സെപ്റ്റംബർ ഒന്നുമുതലാണ് വാഹനങ്ങൾ വാങ്ങുന്നവർക്ക് കൂടുതൽ പണം നഷ്ടമാകുക. നിലവിൽ വാഹന ഉടമകൾക്ക് ഒരുവർഷത്തെ ടേഡ് പാർട്ടി ഇൻഷുറൻസ് കവറാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് വർഷാവർഷം പുതുക്കുകയാണ് പതിവ്.

തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിൽ ഓടിക്കുന്നത് കുറ്റകരവുമാണ്. തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാര്യത്തിൽ മാത്രമാണ് സുപ്രീം കോടതി വിധി ബാധകമെന്നതിനാൽ ഉടമകൾക്ക് കോംപ്രിഹെൻസീല് ഇൻഷുറൻസ് കവർ വർഷന്തോറും പുതുക്കാൻ കഴിയും.
വാഹനം ഡീലർമാർക്ക് വിൽക്കുന്ന ഘട്ടത്തിൽ തന്നെ നാലുചക്ര വാഹനങ്ങൾക്ക് രണ്ടു വർഷവും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷവും തേഡ് പാർട്ടി പ്രീമിയം നിർബന്ധമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റിക്കും, റോഡ് സുരക്ഷയ്ക്കായുള്ള സുപ്രീംകോടതി കമ്മിറ്റി നിർദ്ദേശം നൽകി.

റോഡിലെ കുഴികളിൽ വീണ് ഉണ്ടാകുന്ന അപകടത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിർദ്ദേശമുണ്ട്. നിലവിൽ കാറുകൾക്ക് ഒരു വർഷവും ഇരുചക്ര വാഹനങ്ങൾക്ക് മൂന്ന് വർഷവും മുൻകൂർ ഇൻഷുറൻസ് പ്രീമിയം അടയ്ക്കണമെന്നാണ് വ്യവസ്ഥ. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾ മൂന്ന് മുതൽ അഞ്ചുവർഷത്തെ കോംപ്രിഹെൻസീവ് പോളിസിയുമായി കടന്നുവരാൻ സാധ്യതയുണ്ട്. ജസ്റ്റിസുമാരായ മദൻ.ബി.ലൊകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് സുപ്രീം കോടതി സമിതിയുടെ ശുപാർശകൾ അംഗീകരിച്ചു.

പല ടൂവീലർ ഉടമകളും ആദ്യവർഷത്തിന് ശേഷം ഇൻഷുറൻസ് പുതുക്കുന്നില്ല എന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെ റോഡപകടത്തിൽ പെടുന്നവർക്ക് നഷ്ടപരിഹാരം കിട്ടാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇത്തരത്തിൽ 60 ശതമാനത്തോളെ വാഹനങ്ങൾക്കാണ ഇൻഷുറൻസ് ഇല്ലാത്തത്. ഇത്് റോഡിൽ സഞ്ചരിക്കുന്ന എല്ലാവർക്കും അപകടമാണെന്നും വാഹനങ്ങൾ വിൽക്കുന്ന സമയത്ത് തന്നെ കാറുകൾക്ക് മൂന്ന് വർഷത്തെയും, ടൂവീലറുകൾക്ക് അഞ്ചുവർഷത്തെയും തേഡ് പാർട്ടി ഇൻഷുറൻസ് ഏർപെടുത്തുന്നത് ഗുണകരമാകുമെന്ന് കേസിൽ അമിക്കസ് ക്യൂറിയയാ അഡ്വ.ഗൗരവ് അഗർവാൾ അഭിപ്രായപ്പെട്ടിരുന്നു.

രജിസ്റ്റർ ചെയ്ത 18 കോടി വാഹനങ്ങളിൽ 6 കോടി മാത്രമേ ഇൻഷുർ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് ഇൻഷുറൻസ് റഗുലേറ്ററി അഥോറിറ്റിയോട് നടപടികൾ എടുക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. നിർദ്ദേശം നിർബന്ധമാക്കരുതെന്ന് അഥോറിറ്റി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP