Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ പണി തെറിപ്പിച്ച ഇന്ത്യൻ പിടികിട്ടാപുള്ളികൾക്ക് ഉത്തരാഖണ്ഡിൽ സെഡ് കാറ്റഗറി സുരക്ഷ; തട്ടിപ്പിന്റെ ആസൂത്രകന് കാബിനറ്റ് പദവി; സമ്പന്നരായ തട്ടിപ്പുകാർ ഇപ്പോഴും രാജ്യം ഭരിക്കുന്നത് ഇങ്ങനെ

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ പണി തെറിപ്പിച്ച ഇന്ത്യൻ പിടികിട്ടാപുള്ളികൾക്ക് ഉത്തരാഖണ്ഡിൽ സെഡ് കാറ്റഗറി സുരക്ഷ; തട്ടിപ്പിന്റെ ആസൂത്രകന് കാബിനറ്റ് പദവി; സമ്പന്നരായ തട്ടിപ്പുകാർ ഇപ്പോഴും രാജ്യം ഭരിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

ഡെറാഡൂൺ: ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ അഴിമതി ആരോപണങ്ങളെ തുടർന്ന് ഈ മാസം 15 നാണ് സ്ഥാനമൊഴിഞ്ഞത്. സുമയുടെ അടുപ്പക്കാരായ യുപി സഹരൺപൂർ സ്വദേശികളായ ഗുപ്ത സഹോദരന്മാർ വർഷങ്ങൾക്ക് മുമ്പ് അതായത് 1993 ൽ ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ്.ഡെറാഡൂണിലെ കർസൺ രോഡിൽ ആഡംബര ബ്ലംഗാവും, കോടികളുടെ വസ്തുവും ഇവർക്കുണ്ട്. ജേക്കബ് സുമയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അജയ്, രാജേഷ്, അതുൽ എന്നീ ഗുപ്ത സഹോദരന്മാർക്ക് സെഡ് കാറ്റഗറി സുരക്ഷയാണ് ഉത്തരാഖണ്ഡ് സർക്കാർ നൽകി വരുന്നത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോൺഗ്രസ് സർക്കാർ നേരത്തെ ഇവർക്ക് വൈ കാറ്റഗറി സുരക്ഷയാണ് നൽകി വരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ബിജെപി സർക്കാർ ഇത് സെഡ് കാറ്റഗറിയായി ഉയർത്തി. അജയ്, അതുൽ എന്നീ സഹോദരന്മാർക്കാണ് സെഡ് കാറ്റഗറി സുരക്ഷ. ഇവർ അതിന് പണവും അടയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് ബർദ്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.അജയ്ക്കും, അതുലിനും നാല് വീട്ടു കാവൽക്കാരുണ്ട്. കൂടാതെ രണ്ടു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരും. ഇവരുമായി ബന്ധമുള്ള അനിൽ ഗുപ്ത, വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ മന്ത്രിക്കു തുല്യമായ പദവി വഹിച്ചിരുന്നു.ബഹുഗുണ പിന്നീടു ബിജെപിയിൽ ചേർന്നു. ബഹുഗുണയ്ക്കുശേഷം അധികാരത്തിൽ വന്ന ബിജെപി സർക്കാർ സുരക്ഷ പിൻവലിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.

സുമ രാജിവച്ച ദിവസം ഇവിടെയുണ്ടായിരുന്ന അജയ് പിറ്റേന്നു ഹെലികോപ്റ്ററിൽ എവിടേക്കോ പോയി. ബിജെപി, കോൺഗ്രസ്, സമാജ്വാദി പാർട്ടി നേതാക്കളുമായി നല്ല ബന്ധം പുലർത്തിവരുന്നവരാണു ഗുപ്ത സഹോദരന്മാർ.ഫെബ്രുവരി 16 നുമ 18 നും ഇടയ്ക്ക് ഗുപ്ത സഹോദരന്മാർ സുരക്ഷ ആവശ്യപ്പെട്ടിരുന്നതായി ഡെറാഡൂൺ ഡപ്യൂട്ടി സുപ്രണ്ട് പറഞ്ഞു.എന്നാൽ, കഴിഞ്ഞ ദിവസം അവർ അപേക്ഷ പിൻവലിച്ചു.

ഗുപ്്ത കുടുംബത്തിൽ പെട്ട്് ആരെങ്കിലും ഡെരാഡൂമിലെ ബംഗ്ലാവിൽ താമസിക്കുന്നതായി പൊലീസിന് വിവരമില്ല.ഉത്തരാഖണ്ഡ് സർക്കാരിന് കത്തെഴുതിയതിനെ തുടർന്നാണ് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചതെന്നാണ് ന്യായീകരണം.ഗുപ്ത സഹോദരന്മാർ തങ്ങൾക്ക് ജേക്കബ് സുമയിലുള്ള സ്വാധീനം ഉപയോഗിച്ച് അനധികൃതമായി സ്വത്ത് വാരിക്കൂട്ടിയെന്നാണ് ആരോപണം. ഗുപ്ത സഹോദരന്മാരുടെ സ്വത്ത് വകകളെ കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവരുടെ യുഎസ് ബന്ധത്തെ കുറിച്ച് എഫ്ബിഐ അന്വേഷണം തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP