Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്റെ മരണത്തിന് കാരണം പിങ്കു-ടിങ്കി ഫേസ്‌ബുക്ക് പേജിൽ നിന്ന് വന്ന ഭീഷണി'യെന്ന് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്; ഒന്നും പിടികിട്ടാതെ പൊലീസ് അന്വേഷണം തുടർന്നപ്പോൾ എത്തിയത് ഡിലീറ്റ് ആക്കിയ പിങ്കു-ടിങ്കിയിലേക്കും പേജ് ക്രിയേറ്റ് ചെയ്ത ജിതിനിലേക്കും; പെൺകുട്ടികളെയും വീട്ടമ്മമാരെയും കുരുക്കാൻ തുറന്നു വെച്ചത് പെൺപേരുകളിലുള്ള വ്യാജ അക്കൗണ്ടുകൾ; പ്രവാസിയുടെ ഭാര്യയുടെ മരണത്തിൽ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ

'എന്റെ മരണത്തിന് കാരണം പിങ്കു-ടിങ്കി ഫേസ്‌ബുക്ക് പേജിൽ നിന്ന് വന്ന ഭീഷണി'യെന്ന് വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്; ഒന്നും പിടികിട്ടാതെ പൊലീസ് അന്വേഷണം തുടർന്നപ്പോൾ എത്തിയത് ഡിലീറ്റ് ആക്കിയ പിങ്കു-ടിങ്കിയിലേക്കും പേജ് ക്രിയേറ്റ് ചെയ്ത ജിതിനിലേക്കും; പെൺകുട്ടികളെയും വീട്ടമ്മമാരെയും കുരുക്കാൻ തുറന്നു വെച്ചത് പെൺപേരുകളിലുള്ള വ്യാജ അക്കൗണ്ടുകൾ; പ്രവാസിയുടെ ഭാര്യയുടെ മരണത്തിൽ 29 കാരൻ കുടുങ്ങിയത് ഇങ്ങനെ

എം മനോജ് കുമാർ

കണ്ണൂർ: കണ്ണൂരിലെ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സോഷ്യൽ മീഡിയ വഴി വന്ന ഭീഷണിയെന്നു പൊലീസ്. ആറുമാസം മുൻപ് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ സോഷ്യൽ മീഡിയാ ചൂഷണമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞത് പ്രകാരം യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കീഴ്‌ത്തള്ളി ഓവുപാലത്തിന് സമീപത്തെ അരവിന്ദത്തിൽ പി. ജിതിനാ(29) ണ് അറസ്റ്റിലായിരിക്കുന്നത്. തന്റെ മരണത്തിനു പിന്നിൽ ജിതിൻ ആണെന്ന് വീട്ടമ്മ എഴുതിവെച്ചത് പ്രകാരമാണ് ജിതിൻ അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞ മേയിലാണ് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയാ ചൂഷണങ്ങളിൽ കുടുങ്ങി ആത്മഹത്യ ചെയ്യേണ്ടിവരുന്നവരുടെ എണ്ണം കൂടി വരുമ്പോൾ വീട്ടമ്മയുടെ മരണത്തിനു പിന്നിലും സോഷ്യൽ മീഡിയാ ബന്ധങ്ങൾ ആണ് ആരോപിക്കപ്പെടുന്നത്. വീട്ടമ്മയുടെ വീടിനു സമീപത്താണ് ജിതിന്റെയും താമസം. വാട്ട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക് വഴി വീട്ടമ്മയുമായി താൻ ബന്ധം ഉണ്ടാക്കിയിരുന്നുവെന്ന് ജിതിൻ ഒടുവിൽ പൊലീസിനോട് സമ്മതിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ജിതിൻ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ്‌ മാസത്തിലാണ് വീട്ടമ്മയുടെ മരണം. പ്രവാസിയായ ഭർത്താവിന്റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നല്ല നിലയിൽ കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കണ്ണൂർ ഡിവൈഎസ്‌പി സദാനന്ദന്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ പൊലീസ് ടീം ആണ് യുവതിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നത്. ജിതിന്റെ പേര് യുവതി പറഞ്ഞില്ല. പകരം ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആണ് നൽകിയത്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നീണ്ടുപോയി. ഇതോടെ ഭർത്താവിന്റെ പരാതി കാരണം വിശദമായ അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നത് ജിതിന്റെ പേരായിരുന്നില്ല. ഫെയ്‌സ് ബുക്ക് വിലാസമായിരുന്നു. പിങ്കു-ടിങ്കി ഫെയ്‌സ് ബുക്ക് പേജിൽ നിന്നും വന്ന ഭീഷണി എന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നത്. പിങ്കു-ടിങ്കി ഫെയ്‌സ് ബുക്ക് പേജ് നിതിൻ ഓപ്പറെറ്റ് ചെയ്യുന്ന വ്യാജ ഫെയ്‌സ് ബുക്ക് ഐഡികളിൽ ഒന്നായിരുന്നു. വീട്ടമ്മ മരിച്ച ദിവസം തന്നെ ഈ അക്കൗണ്ട് നിതിൻ ഡിലീറ്റ് ചെയ്ത് കളഞ്ഞിരുന്നു. പക്ഷെ വീട്ടമ്മയുടെ ഫെയ്‌സ് ബുക്കിൽ നിന്നും ഈ യുആർഎൽ പൊലീസ് കോപ്പി ചെയ്ത് എടുത്തിരുന്നു. കെ.കാവ്യ, നീതു നീതു, ശരത് മോഹൻ, നിധിൻ എന്നിവയെല്ലാം ജിതിന്റെ വ്യാജ ഫെയ്‌സ് ബുക്ക് ഐഡികളാണ്. ഇതുവഴിയാണ് യുവതികളെയും പെൺകുട്ടികളെയും ജിതിൻ വലയിൽ അകപ്പെടുത്തിയത്. ഇത് വഴി ലൈംഗിക ചൂഷണങ്ങളാണ് ഇയാൾ ലക്ഷ്യം വെച്ചത്. മരിച്ച യുവതിയും ഇയാളുടെ ഇരകളിൽ ഒന്നായിരുന്നു. മാനഹാനി നേരിടുകയും ഭീഷണിയും വന്നതോടെയാണ് യുവതി ആത്മഹത്യയിൽ അഭയം തേടിയത്.

ഈ ഫെയ്‌സ് ബുക്ക് ഐഡിയിൽ വന്ന ഭീഷണി കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വീട്ടമ്മ കുറിച്ചത്. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ പ്രകാരം പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത് സവിശേഷമായ കേസുകളിൽ മാത്രമേയുള്ളൂ. ആത്മഹത്യ ചെയ്യുന്നവരുടെ കുറിപ്പുകളിൽ പലരുടെയും പേര് കാണാറുണ്ട്. ആത്മഹത്യ ചെയ്യുന്ന തൊട്ടു സമയത്ത് കുറിപ്പിൽ പറഞ്ഞയാളുമായി ബന്ധം പുലർത്തിയിരുന്നോ എന്നാണ് പൊലീസ് നോക്കുന്നത്. ഈ സമയം ഫെയ്‌സ് ബുക്ക് പേജിലെ ഫേക്ക് ഐഡി വഴി ജിതിൻ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ യുവതിയുമായുള്ള ബന്ധം ഇയാൾ നിഷേധിക്കുകയായിരുന്നു. അക്കൗണ്ട് ഹൈഡ് ചെയ്ത് ചെയ്ത് നിർത്താനും ജിതിൻ ശ്രമിച്ചു. യുവതിയെ അറിയുകയേയില്ലാ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് സൈബർ ടീം വഴി ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ഇതോടെയാണ് വീട്ടമ്മയുടെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചത് ജിതിൻ ആയിരുന്നെന്നു പൊലീസ് മനസിലാക്കുന്നത്.

വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ വഴിയാണ് നിതിൻ വീട്ടമ്മമാരെ വലയിൽ വീഴ്‌ത്തിയിരുന്നത്. എല്ലാ അക്കൗണ്ടുകൾക്കും സ്ത്രീകളുടെ പേരുകളുമാണ് നൽകിയിരുന്നത്. കാവ്യ, നീതു, ശരത്, മോഹൻ, ജിത്തു തുടങ്ങിയ നിരവധി വ്യാജ പെൺപേരുകളിലാണ് ഇയാൾ സ്ത്രീകളെ കുടുക്കിയിരുന്നത്. ഈ ചൂണ്ടയിലാണ് വീട്ടമ്മയും കുരുങ്ങിയത് എന്നാണ് സൂചന. സോഷ്യൽ മീഡിയാ ബന്ധമാണ് മരണത്തിനു പിന്നിൽ എന്ന് മനസിലാക്കി സൈബർ ടീമിന്റെ സേവനം തേടിയാണ് ജിതിനെ കുരുക്കിയത്. പ്രതിയുടെ പേരിൽ മുൻപും സമാന പരാതികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP