Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുപ്പി കാലിയാക്കാനുള്ള ടച്ചിങ്‌സിനായി കടയിൽ പോയി തിരികെ വന്നപ്പോൾ മദ്യം മുഴുവനും സുഹൃത്ത് അകത്താക്കി; കൊല്ലം കലയോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചത് തർക്കത്തെ തുടർന്നുള്ള ഉന്തിനും തള്ളിനുമിടെ; യുവാവിന്റെ അമ്മയുടെ പരാതിക്ക് പിന്നാലെ ഞാറോട് സ്വദേശി അറസ്റ്റിൽ; മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെന്ന് അന്വേഷണ സംഘം

കുപ്പി കാലിയാക്കാനുള്ള ടച്ചിങ്‌സിനായി കടയിൽ പോയി തിരികെ വന്നപ്പോൾ മദ്യം മുഴുവനും സുഹൃത്ത് അകത്താക്കി; കൊല്ലം കലയോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചത് തർക്കത്തെ തുടർന്നുള്ള ഉന്തിനും തള്ളിനുമിടെ; യുവാവിന്റെ അമ്മയുടെ പരാതിക്ക് പിന്നാലെ ഞാറോട് സ്വദേശി അറസ്റ്റിൽ; മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തെന്ന് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മദ്യപിക്കാനായി ടച്ചിങ്‌സ് വാങ്ങാൻ കടയിൽ പോയി വന്നപ്പോൾ കുപ്പി മുഴുവനും സുഹൃത്ത് കുടിച്ചു വറ്റിച്ചു. കൊല്ലം കലയോട് സ്വദേശി ട്രെയിൻ തട്ടി മരിച്ചത് സുഹൃത്തുമായുള്ള ഉന്തിനും തള്ളിനുമിടെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഏപ്രിൽ 17നാണ് കേസിന് ആസ്പദമായ സംഭവം. കലയ്‌ക്കോട് ഞാറോട് സ്വദേശി വരമ്പിട്ടുവിളയിൽ ഗോപാലന്റെ മകൻ അശോകൻ (35) ആണ് പരവൂർ മേൽപ്പാലത്തിനു താഴെ ട്രെയിൻ തട്ടി മരിച്ചത്.

കേസിൽ അശോകന്റെ സുഹൃത്തായ കലയ്‌ക്കോട് ഞാറോട് സ്വദേശി വരമ്പിട്ടു വിളയിൽ മണികണ്ഠനെ (27) അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അശോകനും, മണികണ്ഠനും മറ്റൊരു സുഹൃത്തുമായി സ്ഥിരം ഒല്ലാൽ റെയിൽവേ ട്രാക്കിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലിരുന്ന മദ്യപിക്കുമായിരുന്നു. സംഭവ ദിവസവും ഇവർ മദ്യപിച്ചു. ഇടയ്ക്ക് മണികണ്ഠനും ഒപ്പമുള്ള സുഹൃത്തും കൂടി കടയിലേക്ക് ആഹാര സാധനമോ മറ്റോ വാങ്ങുന്നതിനായി പോയി. ഈ സമയം അശോകൻ മദ്യക്കുപ്പിയുമായി സ്ഥലത്തു നിന്നും പോയി.

കടയിൽ നിന്നും തിരിച്ചെത്തിയ മണികണ്ഠനും സുഹൃത്തും അശോകനെ തിരക്കി നടന്നു. മണികണ്ഠന്റെ ഒപ്പമുള്ള സുഹൃത്ത് രാത്രി ആയതിനാൽ വീട്ടിലേക്കു മടങ്ങിയിരുന്നു. മണികണ്ഠൻ അശോകനെ റെയിൽ മേൽപ്പാലത്തിനു താഴെ വച്ചു കണ്ടുമുട്ടി. ഇരുവരും വാക്കുതർക്കവും ഉന്തും തള്ളുമായി. ഉന്തും തള്ളും നടക്കുന്നതിനിടയിൽ അശോകൻ ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് അശോകന്റെ അമ്മയായ ഓമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ സിഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പിൽ കേസെടുത്ത് മണികണ്ഠനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മദ്യപാനത്തെ തുടർന്നുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നു

സംസ്ഥാനത്ത് മദ്യപാനത്തെ തുടർന്നുള്ള കുറ്റകൃത്യങ്ങളും ഇപ്പോൾ വർധിച്ച് വരികയാണ്. മാത്രമല്ല വാഹന അപകടങ്ങൾ, കുടുംബ സംഘർഷങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവയും അനുനിമിഷം കൂടികൊണ്ടിരിക്കുകയാണ്. കുടുംബ ബന്ധങ്ങൾ തകർന്നടിയുന്ന വേളയലും സർക്കാരിന്റെ കണ്ണിൽ മദ്യവിൽപന എന്നത് പൊന്മുട്ടയിടുന്ന താറാവാണ്. കേരളം 'വെള്ളം കുടിച്ചുപോയ' പ്രളയകാലത്ത് മാത്രം മലയാളികൾ കുടിച്ച് തീർത്തത് 1264 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളം മദ്യ വിൽപനയിൽ വൻ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്.

14508 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ വിറ്റത്. ഇതിൽ പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവുമധികം മധ്യം സംസ്ഥാനത്ത് ഒഴുകിയത്. 1264 കോടി രൂപയുടെ മദ്യമാണ് ഓഗസ്റ്റ് മാസം മാത്രം വിറ്റ് പോയത്. സംസ്ഥാന ബിറവേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും 306 മദ്യാവിൽപനശാലകളിലൂടെയും 450 ബാറുകളിലൂടെയുമാണ് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന നടന്നത്. 14504 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ വിൽപന നടന്നത്. ഇതിലൂടെ 12424 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്.

അതിന് മുൻപ് 11024 കോടിയാണ് ഈയിനത്തിൽ ലഭിച്ചത്. എന്നാൽ ബിവറേജസിന്റെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് മദ്യവിവൽപ്പന കുതിക്കാൻ വഴിവച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മദ്യത്തിനെതിരായ ബോധവൽക്കരണം എക്സൈസ് വകുപ്പ് വഴി ഒരു വശത്ത് നടക്കുമ്പോൾ തന്നെ ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതി നൽകി ഉദാരമായ മദ്യനയമാണ് മറുവശത്ത് എൽഡിഎഫ് പുലർത്തി പോന്നത്.

1200 കോടിയുടെ മദ്യമാണ് കേരളത്തിൽ ഒരു മാസം വിൽക്കുന്നത്. പ്രളയം ഏറെ നാശം വിതച്ച ഓഗസ്റ്റ് മാസത്തിലാണ് സംസ്ഥാനത്ത് പോയവർഷം ഏറ്റവുമധികം വിൽപ്പന നടന്നത്. 1264 കോടി. ഈ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഓരോ വർഷവും വിൽക്കുന്ന മദ്യത്തിന്റെ അളവിലും കാര്യമായ വർദ്ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 216.34 ലക്ഷം കെയ്സ് മദ്യമാണ് കേരളത്തിൽ വിറ്റത്. തൊട്ടുമുൻപുള്ള വർഷത്തേക്കാൽ 8 ലക്ഷം കേയ്സുകളുടെ വർദ്ധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP