Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൻസാറിനെ അഹമ്മദ് ഹാജി കൊലപ്പെടുത്തിയതിൽ വില്ലനായത് വാട്‌സ് ആപ്പ്! ഭാര്യയും മരുമകളും തമ്മിലുള്ള കുടുംബവഴക്ക് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ യുവാവിനോട് കലിപ്പായി; ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കമായി വളർന്നപ്പോൾ ലീഗ് നേതൃത്വം ഇടപെട്ട് ഓഫീസിൽ വെച്ച് അനുരഞ്ജന ചർച്ച; വാക്കേറ്റത്തിനിടെ കൊലപാതകവും; അഹമ്മദ്ഹാജി പി ജയരാജനൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് തൊട്ടിൽപ്പാലം സംഭവം രാഷ്ട്രീയ കൊലപാതകം ആക്കാനുമുള്ള ശ്രമങ്ങൾ തകൃതി; പ്രതിക്ക് പാർട്ടി ബന്ധമില്ലെന്ന് മുസ്ലിംലീഗും

അൻസാറിനെ അഹമ്മദ് ഹാജി കൊലപ്പെടുത്തിയതിൽ വില്ലനായത് വാട്‌സ് ആപ്പ്! ഭാര്യയും മരുമകളും തമ്മിലുള്ള കുടുംബവഴക്ക് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ യുവാവിനോട് കലിപ്പായി; ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കമായി വളർന്നപ്പോൾ ലീഗ് നേതൃത്വം ഇടപെട്ട് ഓഫീസിൽ വെച്ച് അനുരഞ്ജന ചർച്ച; വാക്കേറ്റത്തിനിടെ കൊലപാതകവും; അഹമ്മദ്ഹാജി പി ജയരാജനൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് തൊട്ടിൽപ്പാലം സംഭവം രാഷ്ട്രീയ കൊലപാതകം ആക്കാനുമുള്ള ശ്രമങ്ങൾ തകൃതി; പ്രതിക്ക് പാർട്ടി ബന്ധമില്ലെന്ന് മുസ്ലിംലീഗും

ജാസിം മൊയ്തീൻ

കോഴിക്കോട്: തൊട്ടിൽപാലത്ത് യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ വില്ലനായി വാട്‌സ് ആപ്പും ഫേസ്‌ബുക്കും അടങ്ങുന്ന സാമൂഹ്യ മാധ്യമങ്ങളും. സോഷ്യൽ മീഡിയയിലൂടെ കുടുംബത്തെ അപമാനിച്ചതു കൊണ്ടാണ് യൂത്ത് ലീഗ് പ്രവർത്തൻ അൻസാറിനെ കൊലപ്പെടുത്തേണ്ടി വന്നതെന്നാണ് പ്രതി പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ അൻസാറിന്റെ അയൽവാസി കൂടിയാണ് പ്രതി. ഇവരുടെ കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവത്തിൽ അറസ്റ്റിലായ അഹമ്മദ് ഹാജിയുടെ ഭാര്യയും മരുമകളും തമ്മിൽ കുടുംബ പ്രശ്‌നങ്ങലും തർക്കങ്ങളും നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. അഹമ്മദ് ഹാജിയുടെ ഭാര്യയും മരുമകളും തമ്മിലുള്ള കുടുംബവഴക്ക് സമൂഹമാധ്യമങ്ങൾ വഴി കൊല്ലപ്പെട്ട അൻസാറും സുഹൃത്ത് ഷിഹാബും പ്രചരിപ്പിച്ചിരുന്നു. ഇത് പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായതോടെ അഹമ്മദ്ഹാജി നേരത്തെ പലതവണ അൻസാറുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.

ഈ പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇരു കുടുംബങ്ങളും തമ്മിൽ തർക്കത്തിലായിരുന്നു. ഈ തർക്കം പരിഹരിക്കാനായി പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ നേരത്തെയും ഇടപെട്ടിരുന്നു. ഒടുവിലാണ് പ്രതി അഹമ്മദ് ഹാജി മുസ്ലിംലീഗിന്റെ പ്രാദേശിക നേതൃത്വത്തെ പ്രശ്നപരിഹാരത്തിനായി സമീപിച്ചത്. ഇതോടെ പ്രാദേശിക ലീഗ് നേതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിക്കനുള്ള ചർച്ച നടത്തുകയായിരുന്നു. ഇന്നലെ രാത്രി ലീഗ് ഓഫീസിൽ വെച്ച് ഇരുകൂട്ടരെയും വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.

ചർച്ചകൾക്കൊടുവിൽ സമാധാനപരമായിട്ടാണ് ഇരുകൂട്ടരും പിരിഞ്ഞതെങ്കിലും ഓഫീസിന് പുറത്തെത്തിയ ഉടനെ അഹമ്മദ്ഹാജി ഭാര്യയുടെ വാഹനത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അൻസാറിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഷിഹാബിനും കുത്തേറ്റു. ഇതിനിടെ ഓഫീസിലുണ്ടായിരുന്ന ലീഗ് പ്രവർത്തകർ അഹമ്മദ് ഹാജിയെയും ഭാര്യയെയും ഓഫീസിൽ തടഞ്ഞ് വെച്ച് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. കുത്തേറ്റ അൻസാറിനെയും ഷിഹാബിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അൻസാർ ഇന്ന് പുലർച്ചയോടെ മരണപ്പെട്ടു.

അതേ സമയം കൊലപാതകത്തിൽ രാഷ്ട്രീയം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പ്രതിയായ അഹമ്മദ്ഹാജി സിപിഎം നേതാവ് പി ജയരാജനോടൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് പ്രതി സിപിഎം പ്രവർത്തകനാണെന്നുള്ള പ്രചരണമാണ് നടക്കുന്നത്. എന്നാൽ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. നേരത്തെ സിപിഎം പ്രാദേശിക നേതൃത്വവും ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

അതേസമയം കൊലയാളിയായ അഹമ്മദ് ഹാജിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന മുസലിംലീഗ് നേതൃത്വം വ്യ്തമാക്കി. കൊല്ലപ്പെട്ട അൻസാർ (28) തങ്ങളുടെ പ്രവർത്തകനാണെന്നും മുസലിംലീഗ് കാവിലുംപാറ പഞ്ചായത്ത കമ്മിറ്റി പ്രസിഡന്റ സൂപ്പി മണക്കര മാധ്യമങ്ങളോട് പറഞ്ഞു. 'അയൽവാസികൾ തമ്മിലുള്ള പ്രശനം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട ഇവർ പാർട്ടിയെ സമീപിച്ചതായിരുന്നു. നാട്ടുനടപ്പനുസരിച്ച് അതിന് പാർട്ടി മുൻകൈയെടുത്തു. ഓഫിസിൽ നടന്ന മധ്യസഥ ചർച്ചയിൽ പ്രശനം രമ്യമായി പരിഹരിച്ച ഇരുവരും കൈകൊടുത്തു പിരിഞ്ഞു. അതിനുശേഷമാണ് പെട്ടെന്ന് അഹമ്മദ് ഹാജി കത്തിയെടുത്ത അൻസാറിനെ കുത്തിയത്. തടയാൻ ശ്രമിക്കുന്നതിനിടെ ഞങ്ങളുടെ പ്രാദേശിക നേതാക്കൾക്കടക്കം പരിക്കേറ്റു' -അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP