Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാങ്കിലേക്ക് കയറിപ്പോയ സുഹൃത്തിനെ കാത്ത് റോയി കിടന്നത് കാറിൽ എസി ഓണാക്കി; അരമണിക്കൂർ കഴിയുന്നതിന് മുൻപ് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണു മരിച്ചു; മരണകാരണം എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാർബൺ മോണോക്സൈഡെന്ന് സംശയം: പഴയ മോഡൽ സാൻട്രോ പത്തനംതിട്ടയിൽ യുവാവിന്റെ ജീവനെടുത്തു

ബാങ്കിലേക്ക് കയറിപ്പോയ സുഹൃത്തിനെ കാത്ത് റോയി കിടന്നത് കാറിൽ എസി ഓണാക്കി; അരമണിക്കൂർ കഴിയുന്നതിന് മുൻപ് കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണു മരിച്ചു; മരണകാരണം എസി വെന്റിലേറ്ററിലുടെ തിരിച്ചു കയറിയ കാർബൺ മോണോക്സൈഡെന്ന് സംശയം: പഴയ മോഡൽ സാൻട്രോ പത്തനംതിട്ടയിൽ യുവാവിന്റെ ജീവനെടുത്തു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പഴയ മോഡൽ സാൻട്രോ കാർ ഒരു കുടുബത്തിന്റെ ഏക അത്താണിയായ ചെറുപ്പക്കാരന്റെ ജീവനെടുത്തു. എസി ഓൺ ചെയ്ത് കാറിനുള്ളിൽ കിടന്ന യുവാവ് കാർബൺ മോണോക്സൈഡ് എന്ന വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. കോന്നി മങ്ങാരം പൂന്നൂർ വീട്ടിൽ ഡാനിയൽ മാത്യുവിന്റെ മകൻ റോയി ഡാനിയൽ (33) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ട എസ്‌ബിഐ കോമ്പൗണ്ടിലെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് നാട്ടിൽ വന്ന സുഹൃത്തിനൊപ്പം ബന്ധുവിൻെ്റ കാറിൽ ബാങ്കിലെത്തിയതായിരുന്നു റോയി. സുഹൃത്തിന് ബാങ്കിൽ ഏറെ സമയം ചെലവഴിക്കേണ്ടതായി വന്നു. അദ്ദേഹത്തെ കാത്ത് എസി ഓണാക്കി കാറിൽ കിടക്കുകയായിരുന്നു റോയി. പഴയ മോഡൽ സാൻട്രോ കാറിലാണ് ഇവർ എത്തിയത്.

അൽപ സമയം കഴിഞ്ഞ് കാറിന്റെ ഡോർ തുറന്ന് റോയി പുറത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ശനിയാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. കേബിൾ ടിവി ടെക്നിഷ്യനാണ് റോയി. മാതാവ്: തങ്കമ്മ. സഹോദരിമാർ: റൂബി, റീന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP