Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കല്ലട'യെ കൊല്ലടയാക്കി യൂത്ത്കോൺഗ്രസ്; കമ്പനിയുടെ ബസ് തടഞ്ഞ് നിർത്തി 'കൊല്ലട' സ്റ്റിക്കർ പതിച്ചു; പ്രതിഷേധം ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ; കേസിൽ പൊലീസ് അന്വേഷണം തുടരുന്നു; പ്രതി ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫ് രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

'കല്ലട'യെ കൊല്ലടയാക്കി യൂത്ത്കോൺഗ്രസ്; കമ്പനിയുടെ ബസ് തടഞ്ഞ് നിർത്തി 'കൊല്ലട' സ്റ്റിക്കർ പതിച്ചു; പ്രതിഷേധം ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ; കേസിൽ പൊലീസ് അന്വേഷണം തുടരുന്നു; പ്രതി ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫ് രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അന്തർ സംസ്ഥാന ബസ് സർവ്വീസായ കല്ലട ട്രാവൽസിന്റെ കോഴിക്കോട് നിന്ന് ചെന്നൈ ലേക്കുള്ള ബസിനെ കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തടയുകയും കല്ലട എന്നുള്ള പേരിന് മുകളിൽ കൊല്ലട എന്ന സ്റ്റിക്കർ പതിക്കുകയും, അപായ ചിഹ്നഹ് നമുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്തു.എറണാകുളത്ത് കല്ലട ജീവനക്കാർ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് യാത്രക്കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റു ചെയ്ത സംഭവവുമുണ്ടായത്.

കല്ലട ബസ് ജീവനക്കാരും, ഉടമകളും കേരളത്തിലെ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്, ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പിനും, പൊലീസിനുമുള്ളതെന്ന ആരോപണമുയർന്നിരുന്നു. ഗവൺമെന്റിന്റെ പരിപൂർണ്ണ പിന്തുണയിലാണ് ഇവർ ഇത്തരം അതിക്രമങ്ങൾ കാണിക്കുന്നതെന്ന് യൂത്ത്കോൺഗ്രസ് ആരോപിച്ചു. കൊണ്ടോട്ടി പതിനേഴിൽ നിന്ന് ബസ്ന് മുന്നിൽ മുദ്രാവാക്യവുമായ് എത്തിയ പ്രവർത്തകർ പ്രകടനമായ് തുടങ്ങി കൊണ്ടോട്ടി ബസ്റ്റാന്റിന് മുന്നിൽ ബസ് തടഞ്ഞിട്ടു,പാർലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, ജൈസൽ എളമരം, പി.നിധീഷ്, അഷ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങൽ, അൻവർ അരൂർ, ജമാൽ കരിപ്പൂർ, മുസ്തഫ വാഴക്കാട്, സി.വി.സക്കറിയ,ഷംസു മപ്രം, എപി അബ്ദുറഹിമാൻ, റഫീഖ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.

അതേ സമയം കല്ലട ബസിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിനിക്കു നേരെയുണ്ടായ പീഡന ശ്രമക്കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മണിപ്പാൽ-തിരുവനന്തപുരം കല്ലട ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫി (39)നെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്റ്റേഷനിലെ സിഐ ജി. ബാലചന്ദ്രനാണ് കേസന്വേഷിക്കുന്നത്. അന്വേഷണം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ബസിലെ മറ്റു യാത്രക്കാരെ കണ്ടെത്തി സംഭവത്തെക്കുറിച്ചു വിശദവിവരം തേടും.

സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിനോടു ബസ് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഡ്രൈവർക്കു ലൈസൻസ് നൽകിയ കോട്ടയത്തെ മോട്ടോർ വാഹന വകുപ്പു മേധാവിക്കു നൽകും. ഈ ഓഫീസിൽ നിന്നാണ് രണ്ടാം ഡ്രൈവറായ ജോൺസൺ ജോസഫിനു ലൈസൻസ് ലഭ്യമായത്. അതനുസരിച്ചാണ് കോട്ടയത്തേക്കു റിപ്പോർട്ട് നൽകുന്നത്. മോട്ടോർ വാഹനനിയമ പ്രകാരം ഡ്രൈവർ യാത്രക്കാരോടു അപമര്യാദയായി പെരുമാറിയാൽ ലൈസൻസ് റദ്ദു ചെയ്യാനുള്ള അധികാരം ആർടിഒയ്ക്കാണ്. ഇതിനുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നു സിഐ പറഞ്ഞു. ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിട്ടുണ്ട്.

ഡ്രൈവർ ജോൺസൺ ജോസഫ് പലവട്ടം ശല്യം ചെയ്തതയാണ് യുവതിയുടെ മൊഴി. എവിടെയാണ് ഇറങ്ങുന്നതെന്നു ചോദിച്ചായിരുന്നു ഇയാൾ ഇടക്കിടെ എത്തിയിരുന്നത്. ഉറക്കത്തിൽ തട്ടിയുണർത്തിയായിരുന്നു ചോദ്യങ്ങൾ. പിന്നീട് ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു മോശം പെരുമാറ്റം കണ്ടത്.

കോഴിക്കോട്ടാണ് യുവതി ഇറങ്ങുന്നതെന്നു തെറ്റിദ്ധരിച്ചെന്നും അതുപറയാനാണ് വിളിച്ചുണർത്തിയതെന്നുമാണ് ജോൺസന്റെ വാദം. എന്നാൽ ബസിൽ കയറുന്ന സമയത്തും ടിക്കറ്റ് എടുത്ത സമയത്തും യുവതി കൃത്യമായി ഇറങ്ങുന്ന സ്ഥലം ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ ജോൺസന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതു കളവാണെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. കണ്ണൂരിൽ നിന്നു മധുരയിലേക്കു യാത്രതിരിച്ചതായിരുന്നു യുവതി. വിമാനം ലഭിക്കാത്തതിനാലാണ് കല്ലട ബസിനെ ആശ്രയിച്ചത്. കൊല്ലത്തു ഇറങ്ങി അവിടെ നിന്നു നാട്ടിലേക്കു പോകാനായിരുന്നു തീരുമാനം. കോഴിക്കോട് ടൗണിൽ വച്ചാണ് യാത്രക്കാരിയെ ഡ്രൈവറായ ജോൺസൺ ജോസഫ് കടന്നു പിടിക്കാൻ ശ്രമിച്ചത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്നു ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാതെ മുന്നോട്ടു പോവുകയായിരുന്നു.

ഇതിനിടെ ബസിലെ ക്ലീനർ യാത്രക്കാർക്കു നേരെ ഭീഷണിയും മുഴക്കി. തുടർന്നു പുലർച്ചെ 1.30നു ദേശീയപാതയിലെ കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് ബസ് നിർത്തിയത്. ഇതോടെ ബഹളമായി. മറ്റു യാത്രക്കാർ ഉണർന്നതോടെ പ്രശ്നത്തിലിടപ്പെട്ടു. ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം പൊലീസ് കൺട്രോൾ റൂമിലായിരുന്നു വിവരം നൽകിയത്. എന്നാൽ പൊലീസ് എത്താൻ വൈകിയതോടെ യാത്രക്കാർ സമീപത്തെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്കു ബസ് വിടണമെന്നു ഒന്നടങ്കം പറയുകയായിരുന്നു. ഇതിനിടെ ബസിലെ ബഹളം അറിഞ്ഞു നാട്ടുകാരും മറ്റു വാഹനയാത്രക്കാരും വിഷയത്തിലിടപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളാകുമെന്നു കണ്ടു ബസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവം നടക്കുന്പോൾ മദ്യലഹരിയിലായിരുന്നു ജോൺസൺ ജോസഫ്് എന്നും വ്യക്തമായിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 വകുപ്പുപ്രകാരമാണ് ഇയാൾക്കതിരേ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP