Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓാൺലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകൾ കാണിച്ച് പ്രലോഭിപ്പിക്കും; വാട്സ്ആപ്പിൽ വീഡിയോ- വോയിസ് കോളുകൾക്കും ചാറ്റിംഗിനും ഡെമോയ്ക്കും പ്രത്യേക നിരക്കും; വീഡിയോ ചാറ്റിങ് നടത്താൻ 1,500 മുതൽ 2,000 രൂപ വരെ; പണം അക്കൗണ്ടിൽ കയറിയാൽ ബ്ലോക്ക് ചെയ്ത് മുങ്ങും; സ്ത്രീകളുടെ പേരിൽ അശ്ലീല ചാറ്റിങ് നടത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

ഓാൺലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകൾ കാണിച്ച് പ്രലോഭിപ്പിക്കും; വാട്സ്ആപ്പിൽ വീഡിയോ- വോയിസ് കോളുകൾക്കും ചാറ്റിംഗിനും ഡെമോയ്ക്കും പ്രത്യേക നിരക്കും; വീഡിയോ ചാറ്റിങ് നടത്താൻ 1,500  മുതൽ 2,000 രൂപ വരെ; പണം അക്കൗണ്ടിൽ കയറിയാൽ ബ്ലോക്ക് ചെയ്ത് മുങ്ങും; സ്ത്രീകളുടെ പേരിൽ അശ്ലീല ചാറ്റിങ് നടത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈനിലൂടെ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോകൾ കാണിച്ച് പ്രലോഭിപ്പിക്കും. ആവശ്യകാരന് വാട്സ്ആപ്പ് നമ്പറും നൽകും. വാട്സ്ആപ്പിൽ ബന്ധപ്പെടുമ്പോൾ വിഡിയോ കോൾ, വോയിസ് കോൾ, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടും. വീഡിയോ ചാറ്റിങ് നടത്താൻ 1,500 രൂപാ മുതൽ 2,000 ആവശ്യപ്പെടും. പണം അക്കൗണ്ടിൽ കയറിയാൽ ബ്ലോക്ക് ചെയ്ത് മുങ്ങും. സ്ത്രീകളുടെ പേരിൽ അശ്ലീല ചാറ്റിങ് നടത്തി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ.

ലോക്കാൻഡോ എന്ന ഓൺലൈലൻ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരിൽ അശ്ലീല ചാറ്റിങ് നടത്തി പണത്തട്ടിപ്പ് നടന്നത്. കേസിൽ പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി പാറക്കൽ വീട്ടിൽ അബ്ദുസമദാണ്(26) ഇന്ന് മലപ്പുറം പൊലീസിന്റെ പിടിയിലായത്. അതേ സമയം സംഭവത്തിൽ സമദിനോടൊപ്പം സഹായികളായ പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അബ്ദുൽ സമദ് ഉപയോഗിച്ചിരുന്ന സിം കാർഡ് മറ്റൊരു യുവതിയുടേ പേരിലുള്ളതാണെന്നതിനാൽ തന്നെയും തട്ടിപ്പിൽ സമദിനോടൊപ്പം ഏതെങ്കിലും സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് ആളുകളെ വലയാക്കി ലോക്കാൻഡോയിലൂടെയും ഷെയർ ചാറ്റിലൂടെയും കൂടുതൽ ചിത്രങ്ങൾക്കും നഗ്ന വീഡിയോകളും നൽകാമെന്ന് അറിയിക്കും. ശേഷം വലയിൽ വീണെന്ന് കരുതിയാൽ ആവശ്യകാരന് വാട്സ്ആപ്പ് നമ്പർ നൽകും.വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുമ്പോൾ വിഡിയോ കോൾ, വോയിസ് കോൾ, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടും. പരീക്ഷണമായി 400 രൂപ ഈ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടതിന്റെ സ്‌ക്രീൻ ഷോട്ട് ബന്ധപ്പെട്ട വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുമ്പോൾ ഏതെങ്കിലും ഒരു സ്ത്രീയുടെ രണ്ട് ഫോട്ടോകൾ ആവശ്യക്കാരനെ കബളിപ്പിക്കുകയാണ് ചെയ്യുക.

ആവശ്യക്കാരൻ ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്താൽ ഷോപ്പിങ് മാളിൽ നിൽക്കുന്ന സ്ത്രീയുടെ ഫോട്ടോ അയച്ച് നൽകും. വീഡിയോ ചാറ്റിങ് നടത്താൻ 1,500 രൂപാ മുതൽ 2,000 ആവശ്യക്കാരനോട് ആവശ്യപ്പെടും. ഈ തുക പ്രതിയുടെ അക്കൗണ്ടിൽ കയറിയാൽ ആവശ്യക്കാരനെ വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. ഇതിനായി മറ്റൊരു സ്ത്രീയുടെ അക്കൗണ്ടാണ് ഇയാൾ ഉപയോഗപ്പെടുത്തിയിരുന്നത്. 2018 ഡിസംബർ മുതൽ 2020 ഏപ്രിൽ വരെയുള്ള കാലയളവിലായി 19 ലക്ഷത്തിലധികം തുക ഈ അക്കൗണ്ടിലൂടെ പ്രതി സമ്പാദിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ നഷ്ടമായതിനാൽ ആവശ്യക്കാരുടെ പരാതിയില്ലാത്തതും തട്ടിപ്പ് തുടരുന്നതിന് കാരണമായി. എന്നാൽ ഈയിടെയായി ഇത്തരത്തിലുള്ള ചാറ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും അല്ലെങ്കിൽ കൂടുതൽ തുക വേണമെന്നും ആവശ്യപ്പെട്ട് പ്രതി രംഗത്ത് വന്നതോടെയാണ് ആളുകൾ പരാതിയുമായി പൊലീസിലെത്തിയത്. സി ഐ. എ പ്രേംജിത്ത്, എസ് ഐമാരായ സംഗീത് പുനത്തിൽ, ഇന്ദിരാമണി, എസ് പി സി ഒ. ഹമീദലി, സി പി ഒമാരായ ഹരിലാൽ, ദിനു, ഷൈജൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP