Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവാവുമായി പത്താം ക്ലാസുകാരി നിരന്തരം ചാറ്റു ചെയ്തിരുന്നത് അമ്മയുടെ ഫോണിൽ നിന്ന്; അർധരാത്രിയിൽ പുറത്തിറങ്ങി വരാൻ പറഞ്ഞ കാമുകനടുത്തേക്ക് പോയത് സമപ്രായക്കാരിയായ ബന്ധുവിനെയും കൂട്ടി; പണി പാളിയെന്ന് മനസ്സിലായതോടെ മുസ്തഫ പെൺകുട്ടികളെ ഉപേക്ഷിച്ചത് വെയ്റ്റിം​ഗ് ഷെഡിലും; കുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുവാവുമായി പത്താം ക്ലാസുകാരി നിരന്തരം ചാറ്റു ചെയ്തിരുന്നത് അമ്മയുടെ ഫോണിൽ നിന്ന്; അർധരാത്രിയിൽ പുറത്തിറങ്ങി വരാൻ പറഞ്ഞ കാമുകനടുത്തേക്ക് പോയത് സമപ്രായക്കാരിയായ ബന്ധുവിനെയും കൂട്ടി; പണി പാളിയെന്ന് മനസ്സിലായതോടെ മുസ്തഫ പെൺകുട്ടികളെ ഉപേക്ഷിച്ചത് വെയ്റ്റിം​ഗ് ഷെഡിലും; കുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലെ ചാറ്റിങ് വഴി വശീകരിച്ച് അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി പുറത്തുകൊണ്ടുപോയയാളെ കൊളത്തൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം പടപ്പറമ്പ് പരവക്കൽ ചക്കുംകുന്നൻ മുസ്തഫയെ(21)യെയാണ് കൊളത്തൂർ സിഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഉമ്മയുടെ ഫോണിലുള്ള ഇൻസ്റ്റാഗ്രാമിലൂടെ ആഴ്ചകളായി പ്രതി ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയിൽ പുറത്ത് വരുവാൻ ആവശ്യപ്പെട്ടത്.

തുടർന്ന്, കുട്ടി വീട്ടിൽ വിരുന്നിന് വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പുറത്ത് വരികയായിരുന്നു. രാത്രിയിൽ ബാത്‌റൂമിൽ പോകുവാൻ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയിൽ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെ തുടർന്ന് തെരയുമ്പോഴാണ് ഒരു കിലോമീറ്ററിനപ്പുറം ഒരു വെയ്റ്റിങ്ങ് ഷെഡിൽ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തെരയുന്നുണ്ടെന്ന് മനസ്സിലാക്കി പ്രതി അവരെ വെയ്റ്റിങ് ഷെഡിലാക്കി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധപ്പെട്ടതിന് പോക്‌സോ നിയമപ്രകാരവും രക്ഷകർത്താവിന്റെ അനുമതിയില്ലാതെ കുട്ടികളെ മറ്റൊരു സ്ഥലത്തേക്ക് കടത്തിയതിന് തട്ടിക്കൊണ്ടുപോകലിനും പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞയാഴ്ചയാണ് ഇതേ സ്ഥലത്ത്
കടുങ്ങപുരം പരവക്കലിൽ പ്രായപൂർത്തിയാകാത്ത 15 വയസ്സുകാരിയെ കാമുകൻ ഫോണിൽ കൂടി വഴക്കു പറഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്.

ഈ സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റത്തിന് കാമുകൻ അറസ്റ്റിലായിരുന്നു. 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവാവ് കൊളത്തൂർ പൊലീസിന്റെ പിടിയിലായത്. പരവക്കൽ അമ്പലംപടി മണ്ണാർത്തൊടി വീട്ടിൽ സുധീഷിനെയാണ് (24) കൊളത്തൂർ സിഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7-ാം തീയതി വൈകിട്ട് കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടിൽ വച്ച് വൈകിട്ട് 4 നും 6 മണിക്കും ഇടയിലുള്ള സമയത്ത് കിടപ്പുമുറിയുടെ ഇടവട്ടത്തിൽ സാരിയിൽ കെട്ടി തൂങ്ങി മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റിവച്ചതിനാൽ കഴിഞ്ഞ മാർച്ച് 23 മുതൽ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റുമാർട്ടത്തിലും മരണത്തിൽ എന്തെങ്കിലും അസ്വഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി യുടെ മേൽനോട്ടത്തിൽ കൊളത്തൂർ സിഐ യുടെ നേതൃത്വത്തിൽ സയന്റി ഫിക് ഓഫീസർ ഫിംഗർപ്രിന്റ്,സൈബർ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

പ്രതി മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളിൽ കുട്ടിയെ വല്യമ്മയുടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ പ്രതി ആവശ്യപ്പെട്ടതിൽ കുട്ടി വീടിന് പുറത്ത് ഇറങ്ങി വരാത്തതുമൂലം പിറ്റേന്ന് കുട്ടിയെ ഫോണിൽ കൂടി കഠിനമായി അധിക്ഷേപിച്ചും കുട്ടിയുമായി ഇനി ഒരിക്കലും യാതൊരു ബന്ധവുമുണ്ടാകില്ലയെന്നും പറഞ്ഞ് വഴക്കുണ്ടാക്കുകയും അങ്ങനെയെങ്കിൽ താൻ ജീവിച്ചിരിക്കില്ല എന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് എന്നാൽ അങ്ങനെ ചെയ്തോ എന്ന് പ്രതി പറഞ്ഞതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ഫോണിൽ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്നും പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്നും സിഐ പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ സിഐയെ കൂടാതെ എസ് ഐ റെജിമോൻ, എസ്.സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒ സൗമ്യ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP