Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹം അടുത്തപ്പോൾ അനുഷ സന്തോഷവതിയായിരുന്നു; കല്യാണത്തിനായി വാങ്ങിയ സ്വർണം സമീപവാസികളെ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി സംസാരിക്കുകയും ചെയ്തു; വിവാഹ തലേന്ന് ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്തതിന് ശേഷം; മൃതദേഹം കണ്ടെത്തിയത് ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും; കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ഫോൺ സംഭാഷണത്തിന് ഇടയിലെ സംഭവങ്ങളാകാമെന്ന് നിഗമനം; തൃശ്ശൂരിൽ പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വിവാഹം അടുത്തപ്പോൾ അനുഷ സന്തോഷവതിയായിരുന്നു; കല്യാണത്തിനായി വാങ്ങിയ സ്വർണം സമീപവാസികളെ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി സംസാരിക്കുകയും ചെയ്തു; വിവാഹ തലേന്ന് ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്തതിന് ശേഷം; മൃതദേഹം കണ്ടെത്തിയത് ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും; കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് ഫോൺ സംഭാഷണത്തിന് ഇടയിലെ സംഭവങ്ങളാകാമെന്ന് നിഗമനം; തൃശ്ശൂരിൽ പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ആർ പീയൂഷ്

തൃശൂർ: വിവാഹത്തലേന്ന് പ്രതിശ്രുത വധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മൊബൈൽ ഫോൺ എറിഞ്ഞു തകർത്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് വന്ന അവസാന കോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

മൊബൈൽ ഫോണിന്റെ ഇയർഫോൺ കയ്യിൽ മുറുക്കി പിടിച്ച നിലയിലും ഫോൺ താഴെ എറിഞ്ഞു തകർത്ത നിലയിലുമാണ് കണ്ടെത്തിയത്. ഇതോടെയാണ് പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ടി.ടി.സി കഴിഞ്ഞ് വയനാട്ടിൽ താൽക്കാലിക അദ്ധ്യാപികയായി ജോലി നോക്കി വരികയായിരുന്നു. കോവിഡ് പടർന്നു പിടിച്ചതോടെ ജോലി നഷ്ടമാകുകയും വീട്ടിൽ തിരികെ എത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഇയ്യാൽ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിക്കുന്നത്. ഇന്ന് രാവിലെ വിവാഹം നടക്കാനിരിക്കെയാണ് ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങി മരിക്കുന്നത്.

പൊലീസിന്റെ പ്രഥമിക അന്വേഷണത്തിൽ പെൺകുട്ടിക്ക് മറ്റ് ബന്ധങ്ങളോ മാനസിക പ്രശ്നങ്ങളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ വലിയ സന്തോഷത്തിലുമായിരുന്നു അനുഷ. വിവാഹാവശ്യത്തിനുള്ള സ്വർണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങൾ കാണിക്കുകയും പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അനുഷ ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളൊന്നും തന്നെയില്ല എന്നും അവർ ആവർത്തിക്കുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് ഇത്തരത്തിൽ ഒരു കടുംകൈ ചെയ്യാൻ അനുഷയെ പ്രേരിപ്പിച്ച ഘടകം എന്താണെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് നാട്ടുാകരും ബന്ധുക്കളും.

ഫോൺ എറിഞ്ഞു പൊട്ടിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഫോണിൽ സംസാരിച്ചതിനിടയിൽ ഉണ്ടായ എന്തെങ്കിലും സംഭവികാസങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങളും കിട്ടിയതിന് ശേഷംമാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

കുന്നംകുളം സബ് ഇൻസ്പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു ഇന്ന് വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP