Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിൽ ബന്ധപ്പെട്ടത് പുനർവിവാഹ പരസ്യം ശ്രദ്ധയിൽ പെട്ടതോടെ; പരിചയപ്പെട്ട് വിവാഹത്തിന് സമ്മതം മൂളിയതോടെ ആവശ്യപ്പെട്ടത് നിലവിലെ ജോലി സ്ഥിരപ്പെടുത്താൻ പണം; മധ്യവയസ്‌കനിൽ നിന്ന് തട്ടിച്ചത് 42 ലക്ഷം; വരൻ ഒരുങ്ങി എത്തിയപ്പോൾ വധു ഇല്ല; വിവാഹ വാഗ്ദാനത്തട്ടിപ്പിൽ ഹണിമൂൺ ശാലിനി വീണ്ടും അഴിക്കുള്ളിൽ

ഫോണിൽ ബന്ധപ്പെട്ടത് പുനർവിവാഹ പരസ്യം ശ്രദ്ധയിൽ പെട്ടതോടെ; പരിചയപ്പെട്ട് വിവാഹത്തിന് സമ്മതം മൂളിയതോടെ ആവശ്യപ്പെട്ടത് നിലവിലെ ജോലി സ്ഥിരപ്പെടുത്താൻ പണം; മധ്യവയസ്‌കനിൽ നിന്ന് തട്ടിച്ചത് 42 ലക്ഷം; വരൻ ഒരുങ്ങി എത്തിയപ്പോൾ വധു ഇല്ല; വിവാഹ വാഗ്ദാനത്തട്ടിപ്പിൽ ഹണിമൂൺ ശാലിനി വീണ്ടും അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോങ്ങാട് വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി (37) ആണ് അറസ്റ്റിലാകുമ്പോൾ വീണ്ടും ചർച്ചയാകുന്നത് ഹണിമൂൺ ശാലിനിയുടെ തട്ടിപ്പുകൾ. ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഹണിമൂൺ ശാലിനി എന്നാണ് ശാലിനിയെ അറിയപ്പെടുന്നത്. 

കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട യുവതി മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമാണു പറഞ്ഞത്. ഫോണിൽ സൗഹൃദം തുടർന്ന ഇവർ സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് അറിയിച്ചു.

തുടർന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു.

ഇരുവരും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. എറണാകുളത്തു നിന്നാണു ശാലിനി അറസ്റ്റിലായത്.കൂടെ കണ്ണൂർ സ്വദേശിയായ മറ്റൊരാളും ഉണ്ടായിരുന്നു. ഇയാളിൽ നിന്നും സമാന സംഭവത്തിൽ 5 ലക്ഷം തട്ടിയതായി പൊലീസ് പറഞ്ഞു.

എസ്‌ഐ കെ. മണികണ്ഠൻ, സീനിയർ സിപിഒ ജോബി ജേക്കബ്, അനിൽകുമാർ, വനിത സിപിഒ എസ്.ലതിക, പി.എസ്.അനിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP