Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ മൂന്നംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 34 കാരനായ ബിനോയ്; ആക്രമണം രാത്രി എട്ട് മണിയോടെ; ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം

ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ മൂന്നംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് 34 കാരനായ ബിനോയ്; ആക്രമണം രാത്രി എട്ട് മണിയോടെ; ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം

പ്രകാശ് ചന്ദ്രശേഖർ

ആലുവ: നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. വെട്ടേറ്റ് മുഖം വികൃതമായ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി.

അത്താണി ബോയ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘത്തിൽ ബിനോയി മുമ്പ് പ്രവർത്തിച്ചിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഈ സമയത്തുണ്ടായ വൈരാഗ്യത്താലാവാം ഇപ്പോൾ വിരോധികൾ കൊല നടത്തിയതെന്നാണ് പൊലീസ് അനുമാനം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്.

നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP