Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് അനന്തു കൊലപ്പെടുത്തിയത് സ്വന്തം അമ്മൂമ്മയെ; വ്യായാമത്തിനുപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ടുള്ള അടിയേറ്റ് തകർന്നത് ശാന്തയുടെ തലയോട്ടിയും കഴുത്തിന് പിൻഭാഗവും; നിരവധി കേസുകളിൽ പ്രതിയായ അനന്തു കൊലപാതക വിവരം പൊലീസിനെ അറിയിച്ചത് മൂന്നു കിലോമീറ്റർ നടന്നു ചെന്ന്

കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന് അനന്തു കൊലപ്പെടുത്തിയത് സ്വന്തം അമ്മൂമ്മയെ; വ്യായാമത്തിനുപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ടുള്ള അടിയേറ്റ് തകർന്നത് ശാന്തയുടെ തലയോട്ടിയും കഴുത്തിന് പിൻഭാഗവും; നിരവധി കേസുകളിൽ പ്രതിയായ അനന്തു കൊലപാതക വിവരം പൊലീസിനെ അറിയിച്ചത് മൂന്നു കിലോമീറ്റർ നടന്നു ചെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: പട്ടണക്കാട്ട് ചെറുമകൻ അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിന്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ടാണ് തലയ്ക്കടിച്ചത്. ശേഷം തീകൊളുത്താനായി മൃതദേഹത്തിൽ മണ്ണെണ്ണയും തളിച്ചിരുന്നു. കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ശനിയാഴ്‌ച്ച രാത്രിയിലാണ് അരൂർ അക്ഷയ നിവാസിൽ ഉത്തമന്റെ മകൻ അനന്തു അമ്മയുടെ അമ്മയെ കൊലപ്പെടുത്തിയത്.

മരിച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനായിരുന്നു പ്രതിയുടെ തീരുമാനമെന്നും പൊലീസ് പറഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കോളനിയിൽ വെളുത്തേടത്തുവെളി വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്തയാണ് (72) ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഘാതകനായ ചെറുമകൻ അരൂർ അക്ഷയനിവാസിൽ ഉത്തമന്റെ മകൻ അനന്തു (26) അന്ന് രാത്രിതന്നെ പട്ടണക്കാട് പൊലീസിൽ കീഴടങ്ങിയിരുന്നു. ശാന്തയുടെ മകൾ ഷീലയുടെ മകനാണ് അനന്തു.

Stories you may Like

നാലു ദിവസമായി അനന്തു മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി പണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നൽകിയില്ല. തുടർന്ന് വീട്ടിലുണ്ടായിരുന്ന, വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഉപകരണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വലത് ചെവിയുടെ ഭാഗത്ത് മൂന്നു തവണ അതി ശക്തിയായി അടിയേറ്റു. ശാന്തയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും മരണം ഉറപ്പായതോടെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ നടന്നെത്തിയാണ് ഇയാൾ കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തി മരണം സ്ഥിരീകരിക്കുകയും വീടിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകളും രക്ത സാമ്പിളും ശേഖരിച്ചു. മൃതദേഹത്തിൽ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.

തലയോട്ടിയും കഴുത്തിന് പിൻഭാഗവും തകർന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശാന്തയുടെ മറ്റു മക്കൾ: ഹരിദാസ്, ചന്ദ്രബോസ് (കാമറൂൺ), സുമ. കാപ്പ കേസിൽ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാണ് ചന്ദ്രബോസ്. കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എ.എസ്‌പി ബി.വിശ്വനാഥ്, പട്ടണക്കാട് എസ്‌ഐ അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP