Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബർത്ത്ഡേ പാർട്ടിക്കെത്തിയ യുവാവും പെൺസുഹൃത്തും തമ്മിൽ വഴക്ക്; പിന്നാലെ യുവാവ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബത്തിന്റെ പരാതി; ആത്മഹത്യയെന്ന് പൊലീസ്; അന്വേഷണം

ബർത്ത്ഡേ പാർട്ടിക്കെത്തിയ യുവാവും പെൺസുഹൃത്തും തമ്മിൽ വഴക്ക്; പിന്നാലെ യുവാവ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബത്തിന്റെ പരാതി; ആത്മഹത്യയെന്ന് പൊലീസ്; അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: പെൺ സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ ഹോട്ടലിലെത്തിയ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ഒഡീഷയിലെ നിയാലി സ്വദേശിയും കോൺട്രാക്ടറുമായ ദുർഗ പ്രസാദ് മിശ്ര(28)യെയാണ് ഭുവനേശ്വർ ഖണ്ഡഗിരിയിലെ ഒയോ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെതുകൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമികവിവരം. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് സുഹൃത്തുക്കൾ മകനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവം കൊലപാതകമാണെന്ന പരാതി ഉയർന്നതോടെ പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയാണ് ദുർഗപ്രസാദും പെൺസുഹൃത്തും കമിതാക്കളായ മറ്റുരണ്ട് സുഹൃത്തുക്കളും ഹോട്ടലിൽ മുറിയെടുത്തത്. രണ്ടുമുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. എന്നാൽ ബർത്ത്ഡേ പാർട്ടിക്ക് മുൻപ് തന്നെ യുവാവും പെൺസുഹൃത്തും തമ്മിൽ വഴക്കുണ്ടായെന്നാണ് വിവരം. ഇതിനിടെ, പെൺകുട്ടി ശൗചാലയത്തിൽ പോയ സമയത്താണ് ദുർഗപ്രസാദ് മുറിക്കുള്ളിൽ തൂങ്ങിമരിച്ചതെന്നും പൊലീസ് പറയുന്നു.

പുലർച്ചെ 1.30-ഓടെയാണ് പെൺകുട്ടി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പെൺസുഹൃത്തിന്റെ വസ്ത്രം ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഉടൻതന്നെ പെൺകുട്ടി തൊട്ടടുത്തമുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവർ ആംബുലൻസ് വിളിച്ച് പുലർച്ചെ മൂന്നുമണിയോടെ യുവാവിനെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെൺസുഹൃത്ത് ഉൾപ്പെടെയുള്ള മൂന്നുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇടയ്ക്കിടെ യുവാവ് മുറിക്കുള്ളിൽനിന്ന് പുറത്തുവരുന്നതും അകത്തേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും വ്യത്യസ്തമായരീതിയിലാണ് ദൃശ്യങ്ങളിൽ യുവാവിന്റെ പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് സൂചനയെന്നും അതേസമയം, കൊലപാതകമാണെന്ന പരാതിയുള്ളതിനാൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP