Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതൃസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാൻ നിന്ന യുവാവിനെ കാണാതായത് രാത്രി ഒരു മണിയോടെ; മകനെ അന്വേഷിച്ച് രാവിലെ വീട്ടിലെത്തിയ അമ്മ കാണുന്നത് മുറ്റത്ത് മരിച്ച് കിടക്കുന്ന മകനെയും അരുകിലെ ചാമ്പ മരത്തിൽ കുരുക്കിട്ട് കെട്ടിയ കൈലിയും; അടിമാലി പുത്തൻപുരക്കൽ ബിനുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും

പിതൃസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാൻ നിന്ന യുവാവിനെ കാണാതായത് രാത്രി ഒരു മണിയോടെ; മകനെ അന്വേഷിച്ച് രാവിലെ വീട്ടിലെത്തിയ അമ്മ കാണുന്നത് മുറ്റത്ത് മരിച്ച് കിടക്കുന്ന മകനെയും അരുകിലെ ചാമ്പ മരത്തിൽ കുരുക്കിട്ട് കെട്ടിയ കൈലിയും; അടിമാലി പുത്തൻപുരക്കൽ ബിനുവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: 37കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അടിമാലി അക്കാമ്മ കോളനിയിൽ പുത്തൻപുരക്കൽ ബിനുവിനെ ഇന്ന് രാവിലെയാണ് സ്വന്തം വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് ബിനുവുമായി ബന്ധമുണ്ടായിരുന്ന ചിലരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായും സൂചനയുണ്ട്.

ഞായറാഴ്‌ച്ച രാവിലെ ആറ് മണിയോടെയായിരുന്നു പെയിന്റിങ് തൊഴിലാളിയായ ബിനുവിന്റെ മൃതദേഹം വീടിനോട് ചേർന്ന് മുറ്റത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മാതാവ് ശാരദയായിരുന്നു മൃതദേഹം ആദ്യം കണ്ടത്. ശാരദ ബഹളം വച്ചതോടെ അയൽവാസികളും മറ്റ് ബന്ധുക്കളും ചേർന്ന് മൃതദേഹം വീടിന്റെ വരാന്തയിലേക്ക് മാറ്റി. മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് നിന്നിരുന്ന ചാമ്പമരത്തിൽ തൂങ്ങി മരിക്കാനെന്ന വണ്ണം കൈലിമുണ്ട് കെട്ടി തൂക്കിയിരുന്നു.

ബിനുവിന്റെ മുഖത്താകെ രക്തം കാണപ്പെട്ടതും അയൽവാസികളിലും ബന്ധുക്കളിലും സംശയം പടർത്തി. തുടർന്ന് സംഭവം പൊലീസിൽ അറിയിച്ചു. മൂന്നാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. റിപ്പോർട്ട് വന്നശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അടിമാലി സർക്കിൾ ഇൻസ്പെക്ടർ പി കെ സാബു പറഞ്ഞു.

ബിനുവിന്റെ മാതാവ് ശാരദയും ഭാര്യ രമ്യയും രണ്ട് പെൺമക്കളുമാണ് അക്കാമ്മ കോളനിയിലെ വീട്ടിൽ താമസിച്ച് വന്നിരുന്നത്. 7 ദിവസം മുമ്പ് ബിനുവിന്റെ പിതൃസഹോദരൻ മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകൾക്കായി ബിനുവിന്റെ മാതാവും ഭാര്യയും പെൺമക്കളും അടിമാലിയിലെ തന്നെ ബന്ധുവീട്ടിലായിരുന്നു ശനിയാഴ്‌ച്ച രാത്രിയിൽ താമസിച്ചത്.

രാത്രി ഒരു മണി വരെ ബിനു ബന്ധുവീട്ടിലുണ്ടായിരുന്നതായും പിന്നീട് കാണാതായതായുമാണ് ബന്ധുക്കൾ നൽകുന്ന വിവരം. രാവിലെ മാതാവ് ശാരദ ബിനുവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് സൂചന. ഭാര്യ: രമ്യ. മക്കൾ: നിരഞ്ചന,നിവേദ്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP