Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയം; പെൺകുട്ടി പിന്മാറാതെ വന്നതോടെ യുവാവിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം; പോക്‌സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണി; ചവറ സിഐയുടെ ഭീഷണിക്ക് പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്; ആത്മഹത്യക്ക് ശ്രമിച്ച് പെൺകുട്ടിയും; ഗുരുതര ആരോപണവുമായി കുടുംബം

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമായി പ്രണയം; പെൺകുട്ടി പിന്മാറാതെ വന്നതോടെ യുവാവിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം; പോക്‌സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണി; ചവറ സിഐയുടെ ഭീഷണിക്ക് പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്; ആത്മഹത്യക്ക് ശ്രമിച്ച് പെൺകുട്ടിയും; ഗുരുതര ആരോപണവുമായി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ചവറ: കൊല്ലം ചവറയിൽ പൊലീസിന്റെ ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്ത്.ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്.കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലുമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകളുമായി യുവാവ് പ്രണയത്തിലായിരുന്നുവെന്നും അതിലുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് യുവാവിന്റെ കുടുംബം പറയുന്നത് ഇങ്ങനെ... പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ മകളുമായി അശ്വന്ത് പ്രണയത്തിലായിരുന്നു.പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു.ഈ ബന്ധത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി അതിന് വഴങ്ങാതെ വന്നതോടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ചവറ സിഐ അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ ചവറ സ്റ്റേഷനിൽ എത്തിയ അശ്വന്തിന്റെ ഫോൺ ഉന്നത ഉദ്യോഗസ്ഥനും സിഐയും പിടിച്ചുവെച്ചു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ചവറ സിഐ ഭീഷണിപ്പെടുത്തിയെന്നാണ് അശ്വന്തിന്റെ സഹോദരൻ പറയുന്നത്.രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടിൽ എത്തിച്ചത്. മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ അശ്വന്തിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അശ്വന്ത് സ്റ്റേഷനിലായിരുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തെന്ന് കുടുംബം പറഞ്ഞു.ഈ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥൻ ചവറ സ്റ്റേഷനിൽ നിന്ന് മടങ്ങി. ഇതിന് ശേഷമാണ് സിഐ പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഇതിനു മുമ്പും യുവാവിനെ പെൺകുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു.പെൺകുട്ടിയെ ശല്യം ചെയ്തതല്ലെന്നും പെൺകുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. ബന്ധുക്കൾ അസ്വന്തിന്റെ മൃതദേഹവുമായി ചവറ പൊലീസ് സ്റ്റേഷനുപരോധിച്ചു.

യുവാവിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാണ് ആത്മഹത്യയെന്നാണ് ആരോപണം.അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP