Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഴിയാൻ ശ്രമിച്ചിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്തു; നാട്ടുകാർ കഥകൾ മെനഞ്ഞതോടെ സമനില തെറ്റി; വീട്ടമ്മ മുൻ കാമുകനെ മുളക് പൊടി വിതറി വെട്ടിക്കൊന്നു; ചിന്നക്കനാൽ സ്വദേശി രാജന്റെ ശരീരത്തിൽ ഇരുപതിലേറെ വെട്ടുകൾ: ഒരു സ്ത്രീ പ്രതികാരത്തിന്റെ ദാരുണാന്ത്യം ഇങ്ങനെ

ഒഴിയാൻ ശ്രമിച്ചിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്തു; നാട്ടുകാർ കഥകൾ മെനഞ്ഞതോടെ സമനില തെറ്റി; വീട്ടമ്മ മുൻ കാമുകനെ മുളക് പൊടി വിതറി വെട്ടിക്കൊന്നു; ചിന്നക്കനാൽ സ്വദേശി രാജന്റെ ശരീരത്തിൽ ഇരുപതിലേറെ വെട്ടുകൾ: ഒരു സ്ത്രീ പ്രതികാരത്തിന്റെ ദാരുണാന്ത്യം ഇങ്ങനെ

സ്വന്തം ലേഖകൻ

രാജകുമാരി: ഒഴിയാൻ ശ്രമിച്ചിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്ത മുൻകാമുകനെ വീട്ടമ്മ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. നാട്ടകാർ കഥകൾ മെനഞ്ഞതോടെ സമനില തെറ്റിയ വീട്ടമ്മ ഇയാളെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം കണ്ണിൽ മുളക് പൊടി വിതറിയ ശേഷം തന്റെ കത്തിക്ക ഇരയാക്കുക ആയിരുന്നു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി രാജൻ(31) ആണ് കൊല്ലപ്പെട്ടത്. ബോഡിനായ്ക്കന്നൂർ നന്ദവനം തെരുവിൽ വളർമതിയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ സ്വദേശി രാജന്റെ ശരീരത്തിൽ ഇരുപതിലേറെ വെട്ടുകൊണ്ട പാടുണ്ട്.

തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുളകു പൊടി എറിഞ്ഞ ശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വളർമതി തന്നെയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. മക്കളുടെ ഭാവിയെ ബാധിക്കുമെന്ന് കരുതിയാണ് രാജനുമായുള്ള ബന്ധം നിർത്തിയത്. ന്നൊൽ പിന്നാലെ നടനവ്‌ന് ശല്യം ചെയ്ത രാജനെ വളർമതി കരുതി കൂട്ടി കൊലപ്പെടുത്തുക ആയിരുന്നു.

സംഭവത്തെ കുറിച്ച് ബോഡിനായ്ക്കന്നൂർ പൊലീസ് പറയുന്നത് ഇങ്ങനെ: ബിഎൽ റാം സ്വദേശിയായ രാജൻ നേരത്തെ രണ്ട് വിവാഹം കഴിച്ചു എങ്കിലും ബന്ധം ഒഴിവായി നിൽക്കുന്ന വ്യക്തിയാണ്. നേരത്തെ വളർമതിയും ബിഎൽ റാമിലായിരുന്നു. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷം 2 പെൺമക്കളോടൊപ്പം ബോഡിനായ്ക്കന്നൂരിൽ ആണ് താമസം.

വളർമതിക്ക് ബിഎൽ റാമിന് സമീപം ഏലത്തൊട്ടവും വീടും ഉണ്ട്. വളർമതി രാജന്റെ ജീപ്പിൽ ആണ് കൃഷിയിടത്തിലേക്ക് പോയിരുന്നത്. ഇതോടെ ഇരുവരും തമ്മിൽ അടുത്തു. ബന്ധം മക്കളുടെ ഭാവിയെ ബാധിക്കും എന്നായപ്പോൾ രാജനിൽ നിന്ന് അകന്നു. ഇത് രാജനെ പ്രകോപിതനാക്കി. ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്ന രാജൻ വീട്ടിൽ എത്തിയും പ്രശ്‌നങ്ങൾ ഉണ്ടാക്കി. ഞായറാഴ്ച രാത്രി രാജനെ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് വളർമതി വിളിച്ചു വരുത്തി. നേരത്തെ 2 മക്കളെയും സമീപത്തെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു.

അർധരാത്രിയോടെ വീട്ടിലെത്തിയ രാജന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വളർമതി വാക്കത്തി ഉപയോഗിച്ച് പല തവണ വെട്ടി. രാജൻ തൽക്ഷണം മരിച്ചു. വളർമതി തന്നെയാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് എത്തി രാജന്റെ മൃതദേഹം ഗവ.ആശുപത്രിയിലേക്ക് മാറ്റി. ബോഡിനായ്ക്കന്നൂർ പൊലീസ് വളർമതിയെ കോടതിറിമാൻഡ് ചെയ്തു. രാജന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP