Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കഴിഞ്ഞ ദിവസം കാണാതായ യുവതി തോട്ടിൽ മരിച്ചനിലയിൽ. രാജപുരത്ത് ഇന്നലെ വൈകിട്ടോടെ കാണാതായ പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് കാഞ്ഞിരത്തടി തോട്ടിൽ കണ്ടെത്തിയത്. കൊട്ടോടിപുഴയിൽ ചേരുന്ന ചുളിളക്കര ചാലിങ്കാൽ തോട്ടിലാണ് 26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ പി.ജി. അഗ്രികൾച്ചറൽ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്ന ശ്രീലക്ഷ്മി കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് നാട്ടിലെത്തിയത്.

പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്. അഗ്രികൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. യുവതിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് രാജപുരം പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട്ടിൽ വച്ച് ശ്രീലക്ഷ്മിയെ കാണാതായത്. ബന്ധുവിടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പുഴയിലും തോടുകളിലും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ചാലിങ്കാൽ തോട്ടിൽ ഞായറാഴ്ച  11.30 ടെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP