Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിങ്ങവനം പൊലീസ് കൊടുംകുറ്റവാളിയെ പോലെ എയർപോർട്ടിൽ നിന്ന് പൊക്കിയ നഴ്സിനെതിരേ ചുമത്തിയിരിക്കുന്നത് കാഠിന്യമേറിയ വകുപ്പുകൾ; ഭർത്താവിനെതിരേ ഇട്ടത് താരതമ്യേനെ നിസാര വകുപ്പുകളും; യുവതി കൊടുത്ത മൊഴിയിൽ പലതും വിഴുങ്ങി വകുപ്പുകൾ ലഘൂകരിച്ചെന്ന് ആക്ഷേപം; സർക്കാരിന്റെ സ്ത്രീ സുരക്ഷ വേണ്ടപ്പെട്ടവർക്ക് വേണ്ടി പൊലീസ് അട്ടിമറിക്കുമ്പോൾ

ചിങ്ങവനം പൊലീസ് കൊടുംകുറ്റവാളിയെ പോലെ എയർപോർട്ടിൽ നിന്ന് പൊക്കിയ നഴ്സിനെതിരേ ചുമത്തിയിരിക്കുന്നത് കാഠിന്യമേറിയ വകുപ്പുകൾ; ഭർത്താവിനെതിരേ ഇട്ടത് താരതമ്യേനെ നിസാര വകുപ്പുകളും; യുവതി കൊടുത്ത മൊഴിയിൽ പലതും വിഴുങ്ങി വകുപ്പുകൾ ലഘൂകരിച്ചെന്ന് ആക്ഷേപം; സർക്കാരിന്റെ സ്ത്രീ സുരക്ഷ വേണ്ടപ്പെട്ടവർക്ക് വേണ്ടി പൊലീസ് അട്ടിമറിക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

കോട്ടയം: ചിങ്ങവനത്തുകൊടുംകുറ്റവാളിയെപ്പോലെ പൊലീസ് എയർ പോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത നഴ്സിനെതിരേ ഭർത്താവിനെ ആക്രമിച്ചുവെന്ന പേരിൽ ചുമത്തിയത് കാഠിന്യമേറിയ വകുപ്പുകൾ. അതേ സമയം, ലഹരിക്കടിമയായി യുവതിയെ മാരകമായി ആക്രമിച്ച് പരുക്കേൽപ്പിച്ച ഭർത്താവിനെതിരേ ചുമത്തിയിരിക്കുന്നത് താരതമ്യേനെ ലഘുവായ വകുപ്പുകൾ. യുവതി അറസ്റ്റിലാകുവാനും ഭർത്താവ് വെളിയിൽ കറങ്ങി നടക്കാനും കാരണമായിരിക്കുന്നത് ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ തന്നെയാണ്.

ഭർത്താവ് ജോയലിനെതിരേ 498 (എ) എന്ന വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നതെന്നും ചാടിക്കയറി അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ചിങ്ങവനം ഇൻസ്പെക്ടർ ജിജു മറുനാടനോട് പറഞ്ഞു. എസ്‌പിയുടെ അനുവാദമില്ലാതെ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെയാണ് അറസ്റ്റ് വൈകുന്നത്. 498(എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തരം കേസുകളിൽ മികച്ച രീതിയിൽ അന്വേഷണം നടത്തി ബോധ്യപ്പെട്ടെങ്കിൽ മാത്രമേ അറസ്റ്റ് ്ചെയ്യാവൂവെന്ന് പൊലീസിന് നിർദേശമുണ്ട്. സ്ത്രീപീഡനമാണ് ഈ വകുപ്പിൽ ഉൾപ്പെടുന്നത്. നിലവിൽ ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പല കേസുകളിലും കോടതിയുടെ രൂക്ഷ വിമർശനം പൊലീസിന് നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇതാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പൊലീസിനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

പ്രണയത്തിലായിരുന്ന സാറ സണ്ണിയും കോട്ടയം മണിമുക്കം സ്വദേശി ജോയൽ പുന്നൂസ് ജോയിയും കഴിഞ്ഞ ഡിസംബർ അഞ്ചിന് ചങ്ങനാശേരി സബ്രജിസ്്ട്രാർ ഓഫീസിൽ വച്ച് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായതാണ്. യു.കെയിലേക്ക് പോകുന്ന സാറയ്ക്ക് ജോയലിനെ കൂടി കൊണ്ടു പോകുന്നതിന് വേണ്ടിയാണ് തിരക്കിട്ട് വിവാഹം നടത്തിയത്. ഇരുകുടുംബങ്ങളും കുടുംബ സുഹൃത്തുക്കളുമായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ജോയൽ ലഹരിക്ക് അടിമയാണെന്ന് അറിയുന്നതെന്ന് സാറയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇയാൾ ഒരു തരം സാഡിസ്റ്റായിരുന്നു. ലഹരി മൂക്കുമ്പോൾ ആക്രമണം അഴിച്ചു വിടും കെട്ടിറങ്ങുമ്പോൾ സാധാരണ നിലയിലുമാകും. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളും ഉണ്ടായതോടെ യുവതി കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ലഹരിക്ക് അടിമയായ ഭർത്താവ് യുവതി ദുർനടത്തക്കാരിയാണെന്നും മറ്റും പറഞ്ഞ് മർദ്ദനവും അസഭ്യം വിളിയും പതിവാക്കുകയായിരുന്നു. മാർച്ച് 10 ന് ജോയൽ സാറയുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെ യുവതിയുമായി വീട്ടിൽ എത്തിയ ശേഷം ലഹരി ഉപയോഗിക്കാൻ തുടങ്ങി. ഇതിനെ എതിർത്തതോടെ സാറയെ മുടിക്കുത്തിന് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ കുതറിമാറി ഓടിയ ശേഷം പൊതുവഴിയിൽ വെച്ച് മർദ്ദിക്കുകയായിരന്നു. തടയാൻ ഓടിയെത്തിയ പിതാവിനെയും മർദ്ദിച്ചു. ഇതിനിടെ നിലത്തു വീണ് ജോയലിന്റെ തലയ്ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇനിനെല്ലാം ദൃക്സാക്ഷികളുമുണ്ട്.

തുടർന്ന് ഒരാഴ്‌ച്ചയോളം സാറ ചികിത്സയിലായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ചിങ്ങവനം സ്റ്റേഷനിലെ പൊലീസുകാരെത്തി മൊഴിയെടുത്തു. ജോയലിന്റെ ലഹരി ഉപയോഗം അടക്കമുള്ള വസ്തുതകൾ സാറ പറഞ്ഞെങ്കിലും അതൊന്നും മൊഴിയാക്കാൻ പറ്റില്ലെന്ന് പൊലീസുകാർ കർശന നിലപാട് എടുത്തു. ഇതോടെ എഫ്ഐആർ വന്നപ്പോൾ നിസാര വകുപ്പുകൾ മാത്രമായി. ജോയലിന്റെ ബന്ധുവായ പൊലീസ് ഉദേ;്യാഗസ്ഥൻ കേസ് അട്ടിമറിക്കാൻ നേതൃത്വം കൊടുക്കുന്നവെന്നാണ് സാറ അടക്കമുള്ളവർ പറയുന്നത്. ആസൂത്രിതമായിട്ടാണ് പൊലീസ് ഈ കേസ് ഫ്രെയിം ചെയ്തിരിക്കുന്നത്. സാറയ്ക്കെതിരായ പീഡനം നിസാരവൽക്കരിക്കുകയും ജോയലിന്റെ കൗണ്ടർ കേസിന് പ്രാധാന്യം നൽകുകയും ചെയ്യാൻ പൊലീസ് ജാഗ്രത കാട്ടിയിട്ടുണ്ട്.

സാറയുടെ പരാതിയിൽ ജോയലിനെതിരെ കേസെടുത്തതിന് ശേഷം ഇക്കഴിഞ്ഞ 15 നാണ് ജോയൽ കൗണ്ടർ കേസ് കൊടുത്തത്. സാറയെയും പിതാവ് സണ്ണി കുര്യനെയും പ്രതികളാക്കിയാണ് പരാതി നല്കിയതും കേസെടുത്തതും. യുവതിയെ രക്ഷിക്കാൻ പിതാവ് നടത്തിയ ശ്രമം കുറ്റമാക്കി ചിത്രീകരിച്ചായിരുന്നു പരാതി. മുൻവൈരാഗ്യത്താൽ ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിച്ചെന്നും ചെവിയുടെ മുകൾഭാഗത്ത് തലയ്ക്ക് പൊട്ടലുണ്ടായെന്നും വലതുകാലിന്റെ ഉപ്പൂറ്റിക്ക് അടിച്ചെന്നും മറ്റുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

സാറ പരാതി നൽകിയ ശേഷമാണ് ഈ കൗണ്ടർ കേസ് എത്തിയത്. എന്നിട്ടും ജോയൽ നൽകിയ പരാതിയിൽ ഐപിസി 1860 നിയമ പ്രകാരം 294(ബി),324,341, 326,34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യുവതിയുടെ പരാതിയെ തുടർന്നുണ്ടായ കൗണ്ടർ കേസ് ആയിട്ടും പൊലീസ് ഇക്കാര്യത്തിൽ അമിതോത്സാഹം കാട്ടിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകൾ ഉണ്ടായെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP