Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം വീട്ടിലെ മോഷണത്തിന് ആൺസുഹൃത്തിന് സഹായം; 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതിയും അറസ്റ്റിൽ; വീട്ടമ്മ കെണിയിൽ വീണത് രഹസ്യ ബന്ധം പുറത്തു പറയാതിരിക്കാൻ യുവാവ് പത്ത് ലക്ഷം ആവശ്യപ്പെട്ടതോടെ; കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ സൗകര്യം ചെയ്തുകൊടുത്തതോടെ പൊലീസ് പൊക്കിയത് രഹസ്യ ബന്ധത്തിന്റെ കഥയും

സ്വന്തം വീട്ടിലെ മോഷണത്തിന് ആൺസുഹൃത്തിന് സഹായം; 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതിയും അറസ്റ്റിൽ; വീട്ടമ്മ കെണിയിൽ വീണത് രഹസ്യ ബന്ധം പുറത്തു പറയാതിരിക്കാൻ യുവാവ് പത്ത് ലക്ഷം ആവശ്യപ്പെട്ടതോടെ; കിടപ്പുമുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിക്കാൻ സൗകര്യം ചെയ്തുകൊടുത്തതോടെ പൊലീസ് പൊക്കിയത് രഹസ്യ ബന്ധത്തിന്റെ കഥയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരുതാമല അടിപറമ്പിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ പ്രതിയെ സഹായിച്ച വീട്ടമ്മയും അറസ്റ്റിൽ. മരുതാമല റാണി ഭവനിൽ കവിത (34)യാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ രാജേഷിനെ സ്വന്തം വീട്ടിൽ മോഷണം നടത്താൻ സഹായിച്ചെന്ന കുറ്റത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണം പോയത്.

കഴിഞ്ഞ ശനിയാഴ്ച കവിതയും ഭർത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കവിതയുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ച രാജേഷ് ഇവരിൽ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങാൻ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഭർത്താവിനോട് വിവരങ്ങൾ പറയുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് കവിത വീട്ടിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിന്റെ വിവരം രാജേഷിനോട് പറയുകയായിരുന്നു. ശനിയാഴ്ച ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഇവർ വീടിന്റെ പിൻവാതിൽ തുറന്നിട്ട ശേഷം രാജേഷിനെ വിവരം അറിയിച്ചു. തുടർന്നാണ് ഇയാൾ മോഷണം നടത്തിയത്.

കവിതയുമായുള്ള ബന്ധമാണ് രാജേഷിന് തുണയായിരുന്നത്. ഈ ബന്ധം പരാമവധി മുതലാക്കുകയായിരുന്നു രാജേഷ് ചെയ്തത്. ബന്ധും സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണമാണ് ഇയാൾ കവർന്നത്. രാജേഷിന്റെ ഭീഷണിയെ തുടർന്ന് യുവതിയാണ് മോഷണത്തിനുള്ള സൗകര്യം ഒരുക്കി നൽകിയത്. യുവതിയും ഭർത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമായിരുന്നു മോഷണം. ഭർത്താവിന്റെ അമ്മ വീട്ടിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വീടു കുത്തിപ്പൊളിക്കാതെ നടന്ന മോഷണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്.

അനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങി. ഒടുവിൽ വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന് പോയ യുവതി കിടിപ്പുമുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു.

യുവതിയും ഭർത്താവും പുറത്തു പോയ സമയം വീടിന്റെ പിൻ വാതിൽ പൂട്ടാതെ കവർച്ചയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു. സ്വർണം തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി പണയം വച്ചു രാജേഷ് പത്തുലക്ഷത്തിന്റെ കാർ വാങ്ങി. സ്വർണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, ഷാഡോ പൊലീസ് ഇൻസ്പെക്ടർ സുനിൽ ലാൽ, സിപിഒമാരായ നിതിൻ, ശരത്, ഷിജു റോബർട്ട് എന്നിവരുടെ സംഘമാണ് കവിതയെയ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP