Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1884 ഗ്രാം സ്വർണം; കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ; കസ്റ്റഡിയിലെടുത്ത ഷബ്നയെ വിശദമായ ചോദ്യം ചെയ്‌പ്പോഴും എല്ലാം നിഷേധിച്ചു; വാഹനം പരിശോധിച്ചപ്പോൾ ഡോർ പോക്കറ്റിൽ നിന്ന് സ്വർണമിശ്രിതം കണ്ടെത്തി; സ്ത്രീകളെ കാരിയർമാരാക്കി സ്വർണ്ണക്കടത്തു സജീവം

വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1884 ഗ്രാം സ്വർണം; കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ; കസ്റ്റഡിയിലെടുത്ത ഷബ്നയെ വിശദമായ ചോദ്യം ചെയ്‌പ്പോഴും എല്ലാം നിഷേധിച്ചു; വാഹനം പരിശോധിച്ചപ്പോൾ ഡോർ പോക്കറ്റിൽ നിന്ന് സ്വർണമിശ്രിതം കണ്ടെത്തി; സ്ത്രീകളെ കാരിയർമാരാക്കി സ്വർണ്ണക്കടത്തു സജീവം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണ്ണക്കടത്ത് വീണ്ടും സജീവം. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ ഒരു യുവതി കൂടി പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ 1.17 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നെത്തിയ ഇവർ വസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് പിടിയിലായത്.

ചൊവ്വാഴ്ച 6.30-ന് ജിദ്ദയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്ന കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വസ്ത്രത്തിനുള്ളിൽ മിശ്രിതരൂപത്തിലാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്. 1884 ഗ്രാം സ്വർണമാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവർ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്.

സ്വർണക്കടത്തിനേക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷബ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും തന്റെ പക്കൽ സ്വർണം ഉള്ളതായി ഇവർ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീരപരിശോധന നടത്തുകയും ചെയ്തെങ്കിലും ആദ്യം ഇവരിൽ നിന്ന് സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോർ പോക്കറ്റിൽനിന്ന് സ്വർണമിശ്രിതം ലഭിച്ചത്.

വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഷബ്ന, പുറത്ത് പൊലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വർണം ഹാൻഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോർ പോക്കറ്റിൽ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. തുടർന്നാണ് ഇവർ പൊലീസിന്റെ ചോദ്യംചെയ്യലിനോട് സഹകരിച്ചത്. ഇത് മനസ്സിലാക്കിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

പിടിച്ചെടുത്ത സ്വർണം പൊലീസ് കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും. ഈ വർഷം കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 17-ാമത്തെ സ്വർണ്ണക്കടത്ത് കേസാണിത്. ഇതിനോടകം 107 സ്വർണ്ണക്കടത്തും ഏഴ് സ്വർണ്ണ കവർച്ചാ സംഘങ്ങളേയും പൊലീസ് കരിപ്പൂർ എയർപോർട്ടിന് പുറത്തുവെച്ച് പിടികൂടിയിട്ടുണ്ട്.

അതേസമയം മറ്റൊരു കേസിൽ കരിപ്പൂരിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് സ്വർണം കടത്തിയതിന് പിടിയലായി ഇന്നലെ രാത്രി ദുബായിൽ നിന്നും സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീനും(44) ഭാര്യ നടുവീട്ടിൽ ഷമീന (37)യുമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്.

ഷറഫുദ്ധീൻ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളിൽ നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ ഈ ദമ്പതികളുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.

കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് ഈ കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ഈ ദമ്പതികൾ ശ്രമിച്ചത്.

ഷമീനയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ധീൻ താനും സ്വർണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP