വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച അമ്മ ആദ്യം മരിച്ചു; പിന്നാലെ സമാന പ്രശ്നം മകനും; ആശപത്രിയിൽ പ്രവേശിപ്പിച്ചിട്ടും രോഗം വഷളാകുന്നത് കണ്ട് ഞെട്ടി ഡോക്ടർമാരും; മരണത്തിൽ പൊലീസിന് തോന്നിയ സംശയം നിർണ്ണായകമായി; തെളിഞ്ഞത് ക്രൂരമായ കൊലപാതകം; ഭർത്താവിന്റെ ഭക്ഷണത്തിൽ സ്ഥിരമായി വിഷം കലർത്തിക്കൊന്ന് ഭാര്യയും കാമുകനും; മുംബൈയെ ഞെട്ടിച്ച പ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥകളാണ് മിക്കദിവസങ്ങളിലും പുറത്ത് വരുന്നത്.അതിന്റെ തുടർച്ചയെന്നോളം ക്രൂരമായ ഒരു കൊലപാതകത്തിന്റെ കഥയാണ് ഇപ്പോൾ മുംബൈയിൽ നിന്നും പുറത്ത് വരുന്നത്.
കാമുകനൊപ്പം ജീവിക്കാനും ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാനും വേണ്ടി ഭാര്യയും അവരുടെ കാമുകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ.ഭർത്താവിന് ദിവസേന ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയായിരുന്നു കൊല.സമാനആരോഗ്യ പ്രശ്നങ്ങളുമായാണ് ഭർത്താവിന്റെ അമ്മയും മരിച്ചത്.അതിനാൽ തന്നെ ആ മരണത്തിലും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മുംബൈ സാന്താക്രൂസ് വെസ്റ്റിൽ താമസിച്ചിരുന്ന കൽകാന്ത് ഷാ (45) ആണ് രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭാര്യ കാജൽ ഷാ, കാമുകൻ ഹിതേഷ് ജയിൻ എന്നിവരാണ് പിടിയിലായത്. ഷായെ ചികിത്സിച്ച ബോംബെ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിച്ചതെന്നും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അറിയിച്ചു.
ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് കാജലിനേയും ഹിതേഷിനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. വസ്ത്ര വ്യാപാരിയായിരുന്ന കമൽകാന്ത് ഷാ 2002-ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്, 20-വയസുകാരിയായ മകളും 17-കാരനായ മകനും. കാജലും ഹിതേഷും തമ്മിൽ ദീർഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
ഇതേച്ചൊല്ലി കാജലും ഷായും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഷായെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഷായുടെ സ്വത്തുക്കൾ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.ജൂണിൽ കമൽകാന്ത് ഷായുടെ അമ്മ മരിച്ചു. ഇതിന് ശേഷമാണ് ഷായെ കൊല്ലാൻ കാജൽ പദ്ധതിയിട്ടത്. അന്നു മുതൽ ഷായുടെ ഭക്ഷണത്തിൽ കാജൽ വിഷം കലർത്തി തുടങ്ങി. ഇത്തരത്തിൽ പല തവണം വിഷം നൽകിയതോടെ ഷായുടെ ആരോഗ്യ നില വഷളായി. ഓഗസ്റ്റ് 27-ന് അന്ധേരിയിലെ ക്രിറ്റ്കെയർ ആശുപത്രിയിലാണ് ഷായെ ആദ്യം അഡ്മിറ്റ് ചെയ്തത്.
തുടർന്ന് സെപ്റ്റംബർ മൂന്നിനാണ് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബർ 19-ന് ഇദ്ദേഹം മരിക്കുകയും ചെയ്തു.ഷായുടെ മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം സാന്തക്രൂസ് പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് ഷായുടെ സഹോദരിയെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. ഷായുടെ സഹോദരി കവിത ലാൽവാനിക്കും സഹോദരന്റെ മരണത്തിൽ സംശയമുയർന്നു.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒക്ടോബറിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഷായുടെ ഭാര്യ കാജലിനേയും ഹിതേഷ് ജയിനേയും മറ്റു ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യംചെയ്തു.മൃതദേഹത്തിൽ താലിയം, ആർസെനിക് എന്നിവയുടെ സാന്നിധ്യം ഉള്ളതായി ഷായുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വയറുവേദനയെ തുടർന്നാണ് ഷാ ആദ്യം ഡോക്ടറെ സമീപിക്കുന്നത്. ആദ്യം കുടുംബ ഡോക്ടറെ കണ്ടു. വേദനയും ഛർദ്ദിയും നിലക്കാതായതോടെയാണ് അന്ധേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
'വയറുവേദനയുമായി എത്തിയ ഷായുടെ അവയവങ്ങൾ ഓരോ ദിവസവും തകരാറിലാകുന്നത് ഡോക്ടർമാരിലും ഞെട്ടലുണ്ടാക്കി. തുടർന്ന് അദ്ദേഹത്തിന്റെ രക്തം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഇതിൽ അമിത അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടർന്നാണ് വിഷം അകത്തുചെന്നത് സംബന്ധിച്ച് ഡോക്ടർ സംശയം പ്രകടിപ്പിച്ചത്', ഷായുടെ സഹോദരൻ അരുൺ ലാൽവാനി പറഞ്ഞു.
അന്വേഷണത്തിൽ ഷായും ഭാര്യ കാജലും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. '2021-ൽ കാജലിന്റെ ബാല്യകാല സുഹൃത്തായ ജെയിനുമായുള്ള ഫോൺ കോളുകളെ കുറിച്ച് ഷാ ചോദ്യംചെയ്തു. കാജൽ ഭർത്താവുമായി വഴക്കിട്ട് മാതാപിതാക്കളോടൊപ്പം പോയി. ചില നിബന്ധനകളോടെ ഈ വർഷം ജൂൺ 15-ന് മടങ്ങിവന്നു. ഷായുമായി പഴയ പോലെ ബന്ധമുണ്ടാകില്ലെന്നും മകൾക്ക് വേണ്ടിയാണ് തിരിച്ചെത്തിയതെന്നും കാജൽ പറഞ്ഞിരുന്നു', പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും കാജൽ ഷായോട് വഴക്കിടുകയും രണ്ട് ലക്ഷം രൂപ അടിയന്തരമായി നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്തത് കുടുംബത്തിന് സംശയത്തിനിടയാക്കിയിരുന്നു. 'മറ്റെല്ലാ കുടുംബാംഗങ്ങളും മരുന്നുകൾ വാങ്ങാൻ ഓടിനടക്കുമ്പോൾ, കവിത ഷായെ സഹായിക്കാനോ ഒരു തരത്തിലുള്ള മാനസിക ആശ്വാസം നൽകാനോ പോലും ശ്രമിച്ചില്ല. രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ടപ്പോൾ അവൾ ആശുപത്രിയിൽനിന്ന് പോയി.
ഷായും അമ്മയും കഴിച്ച അതേ ഭക്ഷണം കവിതയും കഴിച്ചിരുന്നോ എന്ന് അറിയുന്നതിന് പൊലീസ് ശ്രമിച്ചിരുന്നു', ഷായുടെ സഹോദരി പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പ് സമാനമായ വയറുവേദന വന്നാണ് ഷായുടെ അമ്മ മരണപ്പെട്ടത്. ഇതോടെ അവരുടെ മരണത്തിലും ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷവും നടന്നുവരികയാണ്.
വിഷവസ്തുക്കൾ പ്രതികൾക്ക് എത്തിച്ച് നൽകിയ ആളാണ് കേസിലെ പ്രധാന സാക്ഷി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാജലിനേയും ജയിനേയും പത്ത് മണിക്കൂറോളം വെവ്വേറെ ചോദ്യംചെയ്തതോടെയാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാജലിനേയും ജയിനേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ഡിസംബർ എട്ടുവരെ റിമാൻഡ് ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി; ശേഷം കിടന്നുറങ്ങി ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്
- ചെറിയ ചെറിയ നേട്ടങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ ധീരനായ ഒരു മേജറെ രാജ്യത്തിന് സമർപ്പിച്ച വീര മാതാവ്; പി എസ് സി ഓഫീസിന്റെ ഏതെങ്കിലും ഭാഗത്ത് നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്ന സുശീല; മകൻ സൈന്യത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അധ്വാന വഴിയിൽ അമ്മ; ഇത് ഒരു അപൂർവ്വ സ്നേഹ ഗാഥ
- ഭർത്താവിന്റെ രഹസ്യബന്ധം ഫോണിൽ നിന്നും പൊക്കി യുവതി; ഭർത്താവിനെ പിന്തുടർന്ന് വേശ്യാലയത്തിലെത്തി യുവതിയെ തല്ലി അവശയാക്കി ഭാര്യ: വീഡിയോ കാണാം
- ഉയർന്ന ശമ്പളം മോഹിച്ച് ഒമാനിലെത്തി; നേരിട്ടതുകൊടിയ പീഡനം; അടിക്കും ഇടിക്കുമൊപ്പം സിഗസ്റ്റ് കൊണ്ട് പൊള്ളിച്ചും ആ വീട്ടുകാർ വേദനിപ്പിച്ചു; ഒടുവിൽ ജയിലിലും അടച്ചു; വാട്സാപ്പിൽ ശിവശങ്കർ കണ്ടത് നിർണ്ണായകമായി; രക്ഷകന്റെ റോളിലെത്തിയത് ജി കൃഷ്ണകുമാർ; രണ്ടു വർഷത്തിന് ശേഷം 43-കാരി തിരുവനന്തപുരത്തെത്തി; റെജീന രക്ഷപ്പെടുമ്പോൾ
- ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി; ഉടമയുടെ ആസ്തിയും തകർന്നടിയുന്നു; ആരോപണങ്ങളിൽ സെബിയും അന്വേഷണത്തിന് തയ്യാറായേക്കും; ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ; വിഴിഞ്ഞവും വിമാനത്താവളവും വരെ പ്രതിസന്ധിയിലാകാൻ സാധ്യത; ഹിൻഡൻബർഗിൽ ചർച്ച തുടരുമ്പോൾ
- പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മരണമടഞ്ഞത് പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം; ജോലി ചെയ്തിരുന്നത് പോളണ്ടിലെ ഐഎൻജി ബാങ്കിൽ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ ചിന്ത ഒറ്റക്കല്ല! മറ്റുള്ളവരുടെ ലേഖനങ്ങൾ അക്ഷരത്തെറ്റുകളോടെ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ ടി ജലീൽ; തെറ്റുകളിൽ മനം നൊന്ത് ഇനി തന്റെ പുസ്തകം ഗവേഷണം ചെയ്യരുതെന്ന് പറഞ്ഞ ചുള്ളിക്കാട്; സുനിൽ പി ഇളയിടം വരെ സംശയത്തിൽ; കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ ഏറെയും അബദ്ധവും വ്യാജവും
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍