Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാമുകന്റെ സഹായത്തോടെ അമ്മ രണ്ട് കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു; മക്കളെ കാണാനില്ലെന്ന് പരാതി നൽകി; യുവതിയും കാമുകനും ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ; കൊലപാതകത്തിൽ അയൽക്കാർക്കും പങ്ക്

കാമുകന്റെ സഹായത്തോടെ അമ്മ രണ്ട് കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു; മക്കളെ കാണാനില്ലെന്ന് പരാതി നൽകി; യുവതിയും കാമുകനും ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ; കൊലപാതകത്തിൽ അയൽക്കാർക്കും പങ്ക്

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: ഉത്തർപ്രദേശിൽ കാമുകന്റെ സഹായത്തോടെ സ്വന്തം മക്കളെ കൊലപ്പെടുത്തി കനാലിൽ എറിഞ്ഞ സംഭവത്തിൽ കുട്ടികളുടെ അമ്മ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. പത്ത് വയസുള്ള മകനേയും ആറ് വയസുള്ള മകളേയുമാണ് അമ്മ കൊലപ്പെടുത്തിയത്. മക്കളെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ അയൽക്കാർക്കും പങ്കുണ്ടെന്ന് കണ്ടെത്തി. യുവതിയും കാമുകനും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മാർച്ച് 22നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ കാമുകൻ സൗദ്, പ്രാദേശിക കൗൺസിലറാണ്. ഇയാളും യുവതിയും അയൽക്കാരുടെ സഹായത്തോടെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പെൺകുട്ടിയെ സ്വന്തം വീട്ടിലും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലും വച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മക്കളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

കുട്ടികളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ മൂന്ന് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് അറസ്റ്റിലായതെന്ന് മീററ്റ് എസ്‌പി പിയുഷ് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണന്നും എസ്‌പി അറിയിച്ചു. പ്രാദേശിക കൗൺസിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP