Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു ഭാര്യമാരുള്ള ജിംനേഷ്യം പരിശീലകന് കാമുകിയും; വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നദിയിൽ തള്ളി; മൃതദേഹത്തിൽനിന്ന് ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണം; നവിമുംബൈയിൽ രണ്ട് പേർ അറസ്റ്റിൽ

മൂന്നു ഭാര്യമാരുള്ള ജിംനേഷ്യം പരിശീലകന് കാമുകിയും; വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നദിയിൽ തള്ളി; മൃതദേഹത്തിൽനിന്ന് ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണം; നവിമുംബൈയിൽ രണ്ട് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

നവിമുംബൈ: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതിന്റെ പേരിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവും സഹായിയും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയും നവിമുംബൈ കോപർഖൈരാനെയിൽ താമസക്കാരിയുമായ ഉർവശി വൈഷ്ണവി(27)നെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനും ജിംനേഷ്യം പരിശീലകനുമായ റിയാസ് ഖാൻ(36) ഇയാളുടെ സുഹൃത്ത് ഇമ്രാൻ ഷെയ്ഖ്(26) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മൂന്നുഭാര്യമാരുള്ള റിയാസും ഉർവശിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കണമെന്ന് ഉർവശി കാമുകനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ മൂന്നുഭാര്യമാരുള്ള റിയാസ് ഇതിന് തയ്യാറായില്ല. വിവാഹത്തിനായി ഉർവശി വീണ്ടും നിർബന്ധിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഡിസംബർ 17-ാം തീയതിയാണ് ധമനി ഗ്രാമത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആറുവർഷമായി മുംബൈയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന ഉർവശിയെ ഡിസംബർ 13-ാം തീയതി മുതലാണ് കാണാതായത്.

കോപർഖൈരാനയിൽ രണ്ട് സഹോദരങ്ങൾക്കൊപ്പമായിരുന്നു യുവതിയുടെ താമസം. എല്ലാദിവസവും വൈകിട്ട് സഹോദരനെ ഫോണിൽ വിളിക്കുന്ന ഉർവശി, ഡിസംബർ 13-ന് സഹോദരനെ വിളിച്ചിരുന്നില്ല. വീട്ടിലേക്ക് വന്നതുമില്ല. ഇതോടെ സംശയം തോന്നിയ സഹോദരങ്ങൾ നെരൂൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് നാലുദിവസങ്ങൾക്ക് ശേഷം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം സിസിടിവി ക്യാമറകളോ മറ്റുതെളിവുകളോ ഇല്ലാതിരുന്നത് അന്വേഷണത്തിൽ വെല്ലുവിളിയായി. തുടർന്നാണ് യുവതിയുടെ മൃതദേഹത്തിൽനിന്ന് ലഭിച്ച പുതിയ ബ്രാൻഡഡ് ചെരുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി നവിമുംബൈയിലെ വിവിധ ചെരിപ്പുകടകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കാണാതാവുന്നതിന് എട്ടുദിവസം മുമ്പ് ഉർവശി വാസിയിലെ ഒരു ചെരിപ്പുകടയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഈ അന്വേഷണത്തിൽ കണ്ടെത്തി. യുവതിക്കൊപ്പം ബോഡി ബിൽഡറെന്ന് തോന്നുന്ന ഒരു യുവാവുമുണ്ടായിരുന്നു.

ഇതോടെ വാസിയിലെയും പരിസരപ്രദേശങ്ങളിലെയും ജിംനേഷ്യങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം. തുടർന്നാണ് കോപർഖൈരാനയിലെ ജിംനേഷ്യത്തിൽ പരിശീലകനായ റിയാസ് ഖാനാണ് ഉർവശിക്കൊപ്പം ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ റിയാസിനെയും പിന്നാലെ കൂട്ടുപ്രതിയായ ഇമ്രാൻ ഖാനെയും ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

തുടർന്ന് ഡിസംബർ 13-ാം തീയതി കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുഹൃത്തായ ഇമ്രാൻ ഖാന്റെ സഹായത്തോടെ മൃതദേഹം നദിയിൽ ഉപേക്ഷിച്ചതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായ രണ്ടുപ്രതികളെയും പനവേൽ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP