Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഔദ്യോ​ഗിക വാഹനത്തിൽ വെച്ച് വനിതാ ഐപിഎസ് ഓഫീസർക്ക് നേരെ ലൈം​ഗിക അതിക്രമം; തമിഴ്‌നാട് ഡിജിപി രാജേഷ് ദാസിനെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിവാക്കി

ഔദ്യോ​ഗിക വാഹനത്തിൽ വെച്ച് വനിതാ ഐപിഎസ് ഓഫീസർക്ക് നേരെ ലൈം​ഗിക അതിക്രമം; തമിഴ്‌നാട് ഡിജിപി രാജേഷ് ദാസിനെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിവാക്കി തമിഴ്‌നാട് സർക്കാർ. തന്നെ ഔദ്യോ​ഗിക വാഹനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വനിതാ ഐപിഎസ് ഉദ്യോ​ഗസ്ഥയുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവം അന്വേഷിക്കാൻ ആസൂത്രണ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീ അധ്യക്ഷയായ ആറം​ഗ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്.

ഡിജിപിയുടെ ഔദ്യോഗിക കാറിൽ വച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്. “വനിതാ ഉദ്യോ​ഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (പ്രിവൻഷൻ, നിരോധനം, പരിഹാരം) ആക്റ്റ് 2013 ലെ വ്യവസ്ഥകൾ അനുസരിച്ച് കമ്മിറ്റി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും,” ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ദാസ് തന്റെ വാഹനത്തിൽ വെച്ച് തന്നോട് അനുചിതമായി പെരുമാറിയെന്ന് പരാതിക്കാരി ആരോപിച്ചു. മുഖ്യമന്ത്രി എടപ്പടി പളനിസ്വാമി മധ്യ തമിഴ്‌നാട്ടിലെ ചില ജില്ലകൾ സന്ദർശിക്കുന്നതിനിടെയാണ് യുവതി ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ സന്ദർശനത്തിനായുള്ള സുരക്ഷാ യോഗങ്ങളിൽ നിന്ന് ദാസിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

“എ‌ഡി‌എം‌കെ ഭരണകാലത്ത് സംരക്ഷകന് സംരക്ഷണം ആവശ്യമാണ്, ഒരു വനിതാ ഐ‌പി‌എസ് ഉദ്യോഗസ്ഥയെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിക്കുകയും മുഖ്യമന്ത്രി അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഈ ഭരണത്തിൽ‘ സാധാരണ ’സ്ത്രീകൾക്ക് എന്ത് പ്രതീക്ഷയാണ് ഉള്ളത്?”- സംഭവത്തെക്കുറിച്ച് ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കനിമൊഴി ട്വീറ്റ് ചെയ്തു.

സഹപ്രവർത്തകരായ ഐഎപിഎസ് ഓഫീസർമാരിൽ നിന്നും കനത്ത സമ്മർദ്ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകാൻ വനിത ഐപിഎസ് ഓഫീസർ തീരുമാനിക്കുകയായിരുന്നുവെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായല്ല തമിഴ്‌നാട്ടിൽ ഇത്തരം പരാതികൾ വരുന്നത് 2018-ൽ അന്നത്തെ വിജിലൻസ് ജോയിന്റ ഡയറക്ടർ എസ്.മുരുഗൻ ഐപിഎസിനെതിരെ മറ്റൊരു വനിത ഐപിഎസ് ഓഫീസറും പീഡനപരാതിയുമായി രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP