Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിഹിത ബന്ധം കയ്യോടെ പിടിച്ചതോടെ സുനിത തീരുമാനിച്ചത് ഭർത്താവിനെ ഇല്ലാതാക്കാൻ; ഭർത്താവിന് മദ്യം നൽകി ബോധം കെടുത്താൻ ഏർപ്പാടാക്കിയത് കാമുകന്റെ സുഹൃത്തുക്കളെയും; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

അവിഹിത ബന്ധം കയ്യോടെ പിടിച്ചതോടെ സുനിത തീരുമാനിച്ചത് ഭർത്താവിനെ ഇല്ലാതാക്കാൻ; ഭർത്താവിന് മദ്യം നൽകി ബോധം കെടുത്താൻ ഏർപ്പാടാക്കിയത് കാമുകന്റെ സുഹൃത്തുക്കളെയും; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: തന്റെ അവിഹിക ബന്ധത്തെ കുറിച്ച് അറിഞ്ഞ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഡെറാഡൂൺ ജില്ലയിലെ റിഷികേശിലാണ് സംഭവം. കാമുകനുമായി ചേർന്നാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. അമർജിത് സാഹ്നി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ അമർജിത് സാഹ്നിയുടെ ഭാര്യ സുനിത, കാമുകൻ രാജൻ മഹാതോ, ഇവരുടെ രണ്ട് കൂട്ടാളികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാഹ്നിയെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബർ 18ന് അദ്ദേഹത്തിന്റെ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, സാഹ്നിയുടെ മൃതദേഹം ബദ്‌കോട് ഫോറസ്റ്റ് റേഞ്ചിനു സമീപത്തുള്ള ക്ഷേത്രത്തിന്റെ പുറകിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിതയും കൂട്ടാളികളും പിടിയിലായത്.

വിവാഹിതയായ സുനിതയും രാജനുമായി ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധത്തെ കുറിച്ച് അമർജിത് സാഹ്നി അറിഞ്ഞു. യുവതിക്ക് കാമുകനുമായുള്ള ബന്ധം അറിഞ്ഞതിന് പിന്നാലെ ഭർത്താവ് മദ്യപിച്ച് വീട്ടിലെത്തി വഴക്കിടൽ പതിവായിരുന്നു. സാഹ്നിയിൽ നിന്ന് രക്ഷപ്പെടാൻ സുനിതയും മഹാതോയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

അന്വേഷണത്തിനിടെ സാഹ്നിയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സുനിത വ്യക്തമല്ലാത്ത മറുപടികളാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. തുടർന്ന് യുവതിയുടെ കാമുകനെ ചോദ്യം ചെയ്തപ്പോൾ സാഹ്നിയെ കൊലപ്പെടുത്തിയ കാര്യം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. തലയിൽ ചുറ്റിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്ന് മഹാതോ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂട്ടാളികളായ മറ്റു രണ്ടുപേർ മഹാതോയുടെ സുഹൃത്തുക്കളാണ്. ഇവർ സാഹ്നിക്ക് മദ്യം നൽകി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP