Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി

ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി മർ​ദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സ്ത്രീയെ പൊലീസെത്തി പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്സി(48) എന്ന അക്രമാസക്തയായ സ്ത്രീയെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ.

അങ്കമാലി ടി.ബി. ജങ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്കൂട്ടറിൽ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് അസഭ്യ വർഷത്തോടെ ഇവർ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്സി പിടികൊടുത്തില്ല. ഒടുവിൽ സാഹസികമായാണ് സിപ്സിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. അങ്കമാലി പ്രിൻസിപ്പൽ എസ്‌ഐ. ടി.എം. സൂഫി, എഎസ്ഐ. രാജൻ, സി.പി.ഒ. രാജൻ, ഡബ്യൂ.സി.പി.ഒ. ശ്രീജ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷിനിലെത്തിച്ച സിഫ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്പായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്‌റ്റേഷനിൽ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിഫ്‌സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ സ്ഫ്‌സി ബഹളംവയ്ക്കാൻ തുടങ്ങി.

പുരുഷപൊലീസുകാരും സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെ സിഫ്‌സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതപൊലീസുകാർ ഈ നീക്കം തടഞ്ഞത്. കോവിഡ് ടെസ്റ്റിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയർത്തി. താൻ കോവിഡ് ടെസ്റ്റിന് തയ്യാറല്ലന്ന നിലപാടിലായിരുന്നു സിഫ്‌സി. ഇവരുടെ എതിർപ്പ് ശക്തമായതിനാൽ ആശുപത്രി അധികൃതർ കോവിഡ് പരിശോധന നടത്താൻ തയ്യാറായില്ല.പൊലീസ് ഇവരെ തിരിച്ചെത്തിച്ച് കസ്റ്റഡിയിൽ എടുക്കുന്നവരെ പാർപ്പിക്കാൻ തയ്യാറാക്കിയിട്ടുള്ള മുറിയിലാക്കിയിരിക്കുകയാണ്. നാളെ കോടതിയിൽ ഹാജരാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

കൊരട്ടി സ്വദേശിയാണ് സിഫ്‌സിയെ വിവാഹം കഴിച്ചിരുന്നതെന്നും ഇയാളുള്ളപ്പോൾ തന്നെ ഇവർ മോഷണക്കേസ്സിൽ പൊലീസ് പിടിയിലായിട്ടുണ്ടെന്നും സ്വഭാവദൂഷ്യം മൂലം ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയെന്നും പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വിൽപ്പനയും സെക്‌സ് റാക്കറ്റ് പ്രവർത്തനങ്ങളുമൊക്കൊയായി ഇവർ വിലസുകയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഇവർ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. മകനേക്കാൾ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിഫ്‌സിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.48 വയസ്സാണ് പൊലീസിൽ പറഞ്ഞിട്ടുള്ളതെങ്കിലും ഇവരുടെ യഥാർത്ഥ പ്രായം 57-ആണെന്നും പൊലീസ് സ്ഥിരീകരിച്ചതായിട്ടാണ് സൂചന.

പൊലീസ് നടപടിയിൽ രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ട്. ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷിണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.

പിടുകൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി,പീഡനക്കേസ്സിൽ കുടുക്കുകയാണ് സിഫ്‌സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരിക്കൽ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ സ്‌റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യഭീഷണിമുഴക്കിയിരുന്നു.കസ്റ്റഡിയിൽകഴിയുന്നതിനാൽ അങ്കമാലിയിലും ഇവർ ഇത്തരം നീക്കം പുറത്തെടുത്തേക്കാമെന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ ഇവർക്ക് സ്റ്റേഷനിൽ പ്രത്യേകനിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

അറസ്റ്റിലായ സിപ്സി നേരത്തെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ഗുണ്ടാപട്ടികയിലും ഇവരുടെ പേരുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനാൽ ഇരുപതുകാരനായ മറ്റൊരു ക്രിമിനൽ കേസ് പ്രതിയോടൊപ്പമായിരുന്നു സിപ്സിയുടെ താമസം. ശനിയാഴ്ച സിപ്സിക്കൊപ്പം മറ്റൊരു സ്ത്രീ കൂടെ ഉണ്ടായിരുന്നതായി വിവരമുണ്ട്. പൊലീസെത്തിയതോടെ ഇവർ മുങ്ങിയെന്നാണ് സൂചന. ഇവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP