Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

'നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും; ഈ ദുർവിധി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത്'; വൈകാരിക കുറിപ്പുമായി ആശിഷ് ദാസ്; അരുൺ വിദ്യാധരനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി; ആതിരയ്ക്ക് നീതിക്കായി ശബ്ദമുയർത്തി സൈബറിടങ്ങളും; യുവതിയുടെ സംസ്‌ക്കാരം ഇന്ന്

'നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും; ഈ ദുർവിധി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത്'; വൈകാരിക കുറിപ്പുമായി ആശിഷ് ദാസ്;  അരുൺ വിദ്യാധരനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി; ആതിരയ്ക്ക് നീതിക്കായി ശബ്ദമുയർത്തി സൈബറിടങ്ങളും; യുവതിയുടെ സംസ്‌ക്കാരം ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈബർ ബുള്ളിയിംഗിന്റെ ഇരയായി യുവതി ജീവനൊടുക്കുകയായിരുന്നു. മുൻ സുഹൃത്ത് നിരന്തരം സൈബറിടങ്ങളിൽ പോസ്റ്റുകളുമായി അപമാനിച്ചതിനെ തുടർന്നാണ് ആതിര (26) ആത്മഹത്യ ചെയ്തത്. യുവതിയുടെ മരണവാർത്ത മറുനാടൻ പുറത്തുവിട്ടതിന് പിന്നാലെ നീതിക്കായി സൈബറിടങ്ങളിലും ശബ്ദമുയർന്നു തുടങ്ങിയിട്ടുണ്ട്. നിരന്തരം സൈബർ ബുള്ളിംഗിന് ഇരയായതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത് എന്ന വാർത്തയാണ് സൈബർ ലോകത്തൈയും നടുക്കിയിരിക്കുന്നത്.

അതിനിടെ സംഭവത്തിൽ വൈകാരിക കുറിപ്പുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസ്. മരിച്ച യുവതിയുടെ സഹോദരീ ഭർത്താവാണ് ആശിഷ് ദാസ്. സൈബർ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെതെന്ന് ആശിഷ് ദാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 'പ്രിയപ്പെട്ടവളെ ഞാൻ നിനക്ക് വാക്കുതരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ഈ ദുർവിധി മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത്' എന്നാണ് ആശിഷ് കുറിച്ചത്. മണിപ്പൂരിൽ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്, കേരളാ അഗ്‌നിശമന സേനയിൽ ഫയർമാനായി ജോലി ചെയ്യുന്നതിനിടെ സിവിൽ സർവീസ് നേടി ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആളാണ്.

അതേസമയം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അരുൺ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മരിച്ച ആതിരയുടെ സംസ്‌കാരം ഇന്ന് നടക്കും.

അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്‌ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ ആതിര പരാതി നൽകിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പെൺകുട്ടിയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ എന്ന യുവാവ് അയാളുടെ ഫേസ്‌ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. ഇത് യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി.

അതേസമയം പരാതിയിൽ പൊലീസ് ഇടപെട്ടില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ഈ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. അരുൺ വിദ്യാധരൻ ഒളിവിൽ പോയിരിക്കയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP