Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യലഹരിയിൽ പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചു; വാക്കുതർക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി; ടെറസിൽ ചോരയിൽ കുളിച്ച മൃതദേഹത്തിന് അരികെ കത്തിയുമായി യുവതി; 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവതി അറസ്റ്റിൽ

മദ്യലഹരിയിൽ പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചു; വാക്കുതർക്കത്തിനിടെ കുത്തിക്കൊലപ്പെടുത്തി; ടെറസിൽ ചോരയിൽ കുളിച്ച മൃതദേഹത്തിന് അരികെ കത്തിയുമായി യുവതി; 35-കാരിയെ കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന യുവതി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. വാക്കുതർക്കത്തിനിടെ ഒപ്പംതാമസിച്ചിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 36കാരി അറസ്റ്റിൽ. ഡൽഹി മജ്നു കാ ടില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന റാണി(35)യെയാണ് സുഹൃത്തായ സപ്ന(36) വാക്കുതർക്കത്തിനിടെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കെട്ടിടത്തിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ പൊലീസ് കണ്ടെത്തി. ഗുരുഗ്രാമിലെ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ റാണിയും സപ്നയും മജ്നു കാ ടില്ലയിലെ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി നടന്ന പാർട്ടിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

മദ്യലഹരിയിൽ റാണി സ്പനയുടെ അന്തരിച്ച പിതാവിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് തർക്കത്തിനിടയാക്കിയതെന്നാണ് വിവരം. മദ്യലഹരിയിലായിരുന്ന ഇരുവരും പാർട്ടിക്കിടെ ഇതേച്ചൊല്ലി വഴക്കുണ്ടാക്കി. തുടർന്ന് പാർട്ടി കഴിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയതിന് ശേഷവും ഇരുവരും തമ്മിൽ ഇതേകാര്യത്തെച്ചൊല്ലി വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെ കറിക്കത്തി ഉപയോഗിച്ച് സപ്ന റാണിയെ കുത്തിക്കൊല്ലുകയായിരുന്നു.

മാരകമായി പരിക്കേറ്റ റാണി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. റാണി കൊല്ലപ്പെട്ടെന്ന് വ്യക്തമായതോടെ സ്പന തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോൾ വീടിന്റെ ടെറസിൽ ചോരയിൽകുളിച്ച നിലയിലാണ് റാണിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തായി കത്തിയും പിടിച്ച് പ്രതിയായ സപ്നയും ഉണ്ടായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസെത്തി ചോദ്യം ചെയ്തതോടെ കൊലപാതകക്കുറ്റം സ്വപ്ന സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രതിയായ സപ്ന വിവാഹസത്കാരങ്ങളിൽ കാറ്ററിങ് ജോലിക്ക് പോകുന്നയാളാണ്. വിവാഹമോചിതയായ പ്രതിക്ക് ഒരു മകളുണ്ട്.

കഴിഞ്ഞദിവസം നടന്ന പാർട്ടിയിൽ കൊല്ലപ്പെട്ട യുവതിയും പ്രതിയും ഉൾപ്പെടെ ആറുപേർ പങ്കെടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. പാർട്ടിക്കിടെയുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് പറഞ്ഞു.

ഡൽഹിയിൽ 16 കാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ കൊലപാതകം. ഈ കൊലപാതകത്തിൽ 20 കാരനായ സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി തന്നെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കൊലപാതകം നടത്തിയത്. അതിൽ കുറ്റബോധമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP