Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്ന് പറഞ്ഞ് മന്ത്രവാദ ചികിത്സ തുടങ്ങിയായ ആശാരി മുഹമ്മദ്; മാതാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജസിദ്ധൻ പോക്‌സോ കേസിൽ പിടിയിലായപ്പോൾ തട്ടിപ്പിന് ഇരയായവരുടെ പരാതിപ്രവാഹം

തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്ന് പറഞ്ഞ് മന്ത്രവാദ ചികിത്സ തുടങ്ങിയായ ആശാരി മുഹമ്മദ്; മാതാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജസിദ്ധൻ പോക്‌സോ കേസിൽ പിടിയിലായപ്പോൾ തട്ടിപ്പിന് ഇരയായവരുടെ പരാതിപ്രവാഹം

ജംഷാദ് മലപ്പുറം

മലപ്പുറം: മന്ത്രവാദിയായി മാറിയത് 4-ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദ്. ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത മലപ്പുറം കൊണ്ടോട്ടിയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധ മന്ത്രവാദി പിടിയിലായി. തൃശ്ശൂർ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്കവീട്ടിൽ മുഹമ്മദ് (47) എന്ന ആശാരി മുഹമ്മദിനെയാണ് ഇന്നു വൈകീട്ടോടെ ചാവക്കാട്ടെ വീട്ടിൽ നിന്നും പിടികൂടിയത്.

രണ്ടു വർഷം മുൻപ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വെറും 4-ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദ് തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്നു പറഞ്ഞാണ് വ്യാജ ചികിത്സ നടത്തി വന്നിരുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിരവധിയാളുകളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി നിരവധി സ്റ്റേഷനിൽ എത്തുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്' ഐപിഎസിന് ു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, ഇൻസ്പക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ നൗഫൽ ഡൻസാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.

പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ പ്രതി മറ്റിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൂടുതൽ പരാതികൾ പ്രതിക്കെതിരെ വരാൻ സാധ്യതയുണ്ടെന്നാണു പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. തൃശ്ശൂർ ചാവക്കാട് തോയക്കാവിലാണ് പ്രതിയൂടെ വീടെങ്കിലും എവിടേയും പോയി മന്ത്രവാദ ചികിത്സ ചെയ്തുകാടുക്കാറുണ്ട്.

മാനസിക പ്രശ്നങ്ങളും, മറ്റു അസുഖങ്ങൾക്കും ഇയാളുടെ പക്കൽ ചികിത്സയുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും പറഞ്ഞാണ് വീട്ടിലേക്കുവരെ വിളിച്ചു വരുത്തുന്നത്. ഇയാൾചെയ്യുന്ന പൊടിക്കൈകൾ കണ്ടു വിശ്വസിച്ച് ആളുകൾ തോന്നുന്ന രീതിയിൽ പണം നൽകുന്നതും പതിവായിരുന്നു. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP