Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതേണ്ട; ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി കേരളത്തിൽ തഴച്ച് വളരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്; സംഭവം പെരുകുന്നതിന് പിന്നിൽ കുടുംബ വ്യവസ്ഥ താൽപര്യമില്ലാത്ത സംഘം; ഇടപാട് നടത്തുന്നതും സ്ഥലം നിശ്ചയിക്കുന്നതും ആപ്പ് വഴി തൽപ്പരകക്ഷികളെ കണ്ടെത്തിയ ശേഷം; പരാതികളില്ലാത്തതിനാൽ നടപടിയെടുക്കാനാകാതെ പൊലീസ്; ന്യൂജൻ യുവാക്കളുടെ `മത്സര` ബൈക്കോട്ടത്തിൽ സമ്മാനം എതിരാളിയുടെ കാമുകിയും

കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതേണ്ട; ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി കേരളത്തിൽ തഴച്ച് വളരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്; സംഭവം പെരുകുന്നതിന് പിന്നിൽ കുടുംബ വ്യവസ്ഥ താൽപര്യമില്ലാത്ത സംഘം; ഇടപാട് നടത്തുന്നതും സ്ഥലം നിശ്ചയിക്കുന്നതും ആപ്പ് വഴി തൽപ്പരകക്ഷികളെ കണ്ടെത്തിയ ശേഷം; പരാതികളില്ലാത്തതിനാൽ നടപടിയെടുക്കാനാകാതെ പൊലീസ്; ന്യൂജൻ യുവാക്കളുടെ `മത്സര` ബൈക്കോട്ടത്തിൽ സമ്മാനം എതിരാളിയുടെ കാമുകിയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളത്ത് ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധം നടത്തുന്ന വൈഫ് സ്വാപ്പിങ് വാർത്ത കായംകുളത്ത് നിന്ന് വന്നപ്പോൾ മലയാളി ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. യൂറോപ്പിലൊക്കെ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന മലയാളിക്ക് എത്ര വലിയ പുരോഗമനം പറയുന്നവരാണെങ്കിലും അത് അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരു്‌നനു. അത് തന്നെയാണ് മലയാളി ഞെട്ടിയതിന് പിന്നിലും. എന്നാൽ വൈഫ് സ്വാപ്പിങ് എന്ന കലാപരിപാടി കായംകുളത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല എന്നാണ് പൊലീസ് തന്നെ പറയുന്നത്

കേരളത്തിൽ ഇപ്പോൾ അതിവേഗം തഴച്ച് വളരുന്ന ഒരു സംഭവം തന്നെയാണ് വൈഫ് സ്വാപ്പിങ്. ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സൗഹൃദങ്ങൾ വേറെയും ഉണ്ടെങ്കിലും പരാതികളില്ലാത്തതിനാൽ കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസിന് സാധിക്കില്ല. പരസ്പരസമ്മതത്തോടെയാണ് പങ്കുവയ്ക്കലിൽ എല്ലാവരും ഏർപ്പെടുന്നത്.ഇതിന് താത്പര്യമുള്ളവർ സൗഹൃദ ആപ്പുകൾ ഒരു മാധ്യമമായി ഉപയോഗിക്കുന്നുവെന്ന് മാത്രം. ഇത്തരത്തിൽ പരിചയപ്പെടുന്നവരുമായി അടുപ്പം സൃഷ്ടിച്ചശേഷം വൈഫ് സ്വാപ്പിങ്ങിൽ താത്പര്യമുണ്ടോയെന്ന് അന്വേഷിക്കുന്നു.

താത്പര്യമുള്ളവരുമായി ചാറ്റിങ്ങിലൂടെതന്നെ നേരിട്ട് കണ്ടുമുട്ടൽ ഉറപ്പിക്കും. ഫോൺവിളികളോ മറ്റ് മാധ്യമങ്ങളിലൂടെയുള്ള ബന്ധപ്പെടലുകളോ ഇല്ല. പേരുമാത്രമേ തമ്മിൽ കൈമാറൂ. അതും ശരിയാകണമെന്നില്ല. മേൽവിലാസം മറച്ചുവച്ചായിരിക്കും ഇവർ തമ്മിൽ കാണുന്നത്. നേരിട്ട് കണ്ടുമുട്ടേണ്ട സ്ഥലത്തെക്കുറിച്ച് സന്ദേശങ്ങളിലൂടെ അറിയിക്കുന്ന ഇവർ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ മുന്നോട്ടുപോകൂ. ഇവർ ആരാണെന്നോ എവിടെനിന്നാണെന്നോ അറിയാതെയാണ് പലപ്പോഴും ഇത് നടക്കുന്നത്.

വൈഫ് സ്വാപ്പിങിന് സമാനമായി പ്രധാന നഗരങ്ങളിലെ ന്യൂജൻ കമിതാക്കൾക്കിടയിൽ ഗേൾഫ്രണ്ട് സ്വാപ്പിങും സജീവമാണ് എന്നും പൊലീസ് പറയുന്നു. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇ് അരങ്ങേറുന്നത്. പലപ്പോഴും ജീവൻ പോലും അപകടത്തിലായേക്കാമെന്ന് ബൈക്ക് റേസുകൾ നടത്തി വിജയിക്കുന്നയാൾക്ക് തോൽ്ക്കുന്നയാളുടെ കാമുകിയെ പങ്കുവയ്ക്കുന്ന രീതിയാണ് ഗേൾഫ്രണ്ട് സ്വാപ്പിങ്ങിൽ കൂടുതലായി കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കുടുംബവ്യവസ്ഥയിലൊന്നും വിശ്വാസമില്ലാത്ത ഒരുകൂട്ടം ആളുകളാണിതിന് പിന്നിലെന്നും പൊലീസ് കണക്കാക്കുന്നു.ഇത്തരത്തിൽ ഭാര്യമാരെ പരസ്പരം പങ്കുവെച്ച നാലംഗസംഘം കഴിഞ്ഞദിവസം കായംകുളത്ത് അറസ്റ്റിലായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. ഇതിൽ ഒരാളുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.ഇതിനെത്തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതികൾ ഇല്ലാത്തതിനാൽ കുടുതൽ മുന്നോട്ടുപോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP