Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202211Thursday

രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സാകും വരെ എല്ലാം സസന്തോഷം; ദുബായിൽ നിന്ന് ഭർത്താവ് തിരിച്ചെത്തിയത് പങ്കാളി കൈമാറൽ ഗ്രൂപ്പിന്റെ സാധ്യത തിരിച്ചറിഞ്ഞ്; രണ്ടു പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യം സമ്മർദ്ദമായി; ഒടുവിൽ ജീവിതം എൻജോയ് ചെയ്യാൻ യുവതി പരാതിയുമായി എത്തി; വൈഫ് സ്വാപ്പിങ് സംഘം കുടുങ്ങിയത് ഇങ്ങനെ

രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സാകും വരെ എല്ലാം സസന്തോഷം; ദുബായിൽ നിന്ന് ഭർത്താവ് തിരിച്ചെത്തിയത് പങ്കാളി കൈമാറൽ ഗ്രൂപ്പിന്റെ സാധ്യത തിരിച്ചറിഞ്ഞ്; രണ്ടു പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടണമെന്ന ആവശ്യം സമ്മർദ്ദമായി; ഒടുവിൽ ജീവിതം എൻജോയ് ചെയ്യാൻ യുവതി പരാതിയുമായി എത്തി; വൈഫ് സ്വാപ്പിങ് സംഘം കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘത്തിനെതിരേ പൊലീസിൽ പരാതി നൽകിയ യുവതി നേരിടേണ്ടി വന്നതു മാസങ്ങൾ നീണ്ട മാനസിക ശാരീരിക പീഡനങ്ങൾ. മാസങ്ങളോളം അന്യപുരുഷന്മാരുമായി കാമകേളിയിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയിരുന്നതെന്നു യുവതി പറയുന്നു. കുടുംബത്തെ ഓർത്ത് ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പലപ്പോഴും കൂട്ടുനിൽക്കുകയായിരുന്നു.

ദുബായിൽ ആയിരുന്ന ഭർത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോൾ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പിൽ ഇയാൾ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടർന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതിൽ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചത്. ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങൾ നടത്തി ഭാര്യയെ വരുതിയിലാക്കി. അഞ്ചു കൊല്ലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതിൽ ചേരണമെന്നുമൊക്കെ സമ്മർദം തുടങ്ങിയത്. ഭർത്താവിന്റെ സമ്മർദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭർത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താൽ താൻ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭർത്താവിന്റെ ഭീഷണി.

രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മർദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കൽപ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എൻജോയി ചെയ്യണം. താൻ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭർത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. കപ്പിൾമീറ്റ്, ഭാര്യമാരെ പങ്ക് വയ്ക്കൽ തുടങ്ങിയ പേരുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മക്കളെ ഓർത്താണ് താൻ ജീവിക്കുന്നത്. ഭർത്താവിന്റെ നികൃഷ്ടമായ സെക്‌സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുടൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെ തകർത്തത്.

യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോടു ചോദിച്ചറിഞ്ഞു. ഇതോടെ പരാതിയായി. കറുകച്ചാൽ പൊലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തർസംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യൽമീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽനിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭർത്താവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയെ തിരിച്ചറിയാനിടയുള്ളതിനാൽ പ്രതികളുടെ പേരു വിവരങ്ങൾ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതികളെ മുഖംമൂടി അണിയിച്ചാണ് പൊലീസ് മാധ്യമങ്ങൾക്കുമുന്പിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP