ദിലീപിനെ ചേട്ടനായി കാണുന്ന കാവ്യയുടെ ആത്മമിത്രം; ബാലചന്ദ്രകുമാറിന്റെ മൊഴികളിലുള്ള 'മാഡം' പല്ലിശേരിയുടെ വെളിപ്പെടുത്തലിലെ വില്ലത്തിയോ? സൂചനകൾ നീങ്ങുന്നത് ആ വഴിക്ക്; വാർത്ത എഴുതിയതിന് നിയമ നടപടി എന്ന പ്രഖ്യാപനം കോടതിയിൽ എത്തിയോ എന്നും പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വർഷങ്ങൾക്ക് മുമ്പ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം മുൻ എഡിറ്റർ പല്ലിശ്ശേരിയുടെ ചില സംശയങ്ങളും പൊലീസ് പരിശോധിക്കുന്നതായി സൂചന. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു പരമാർശം. നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോർട്ട്.
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേർക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്. അന്ന് മറുനാടനും പല്ലിശേരിയുടെ വെളിപ്പെടുത്തൽ വാർത്തയാക്കിയിരുന്നു. ഈ വാർത്തയെ പരാമർശിക്കുന്ന തരത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.
നടി ആക്രമിച്ച ദിവസം മുതൽ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചർച്ചയാക്കി. ഇതിനിടെ പുതിയൊരു ചർച്ച തുടങ്ങി വയ്ക്കുകയയായിരുന്നു പല്ലിശ്ശേരി ചെയ്തത്. എന്നാൽ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി ------ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് ലേഖകൻ നടത്തിയത്. ഈ സാഹചര്യത്തിൽ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.
വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയുടെ ലേഖനത്തിലേക്ക് അന്വേഷണം പോകുന്നത്.
നടി ------ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പലതും റിപ്പോർട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. നടിയുടെ കൂട്ടുകാരിയിൽ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോർന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാൾ സൂചിപ്പിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് നടിയെ വെട്ടിലാക്കുന്ന റിപ്പോർട്ട് പല്ലിശ്ശേരി നൽകുന്നത്. കഴിഞ്ഞ ഒരു വർഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതു ശരിയല്ല കാണേണ്ടവരെല്ലാം ദൃശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി ------- പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ----- കണ്ടിട്ടുണ്ട്- ഇതായിരുന്നു പല്ലിശേരിയുടെ റിപ്പോർട്ടിങ്. ഇത് മറുനാടനും അന്ന് വാർത്തയാക്കിയിരുന്നു.
ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സർക്കിൾ മുഴുവനും. വേണ്ട രീതിയിൽ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥർക്കു ------- നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുൻപ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാൻ എഴുതിയിരുന്നില്ല. എന്നാൽ വിശ്വസിക്കാൻ തക്ക തെളിവുകളാണ് ഇക്കാര്യത്തിൽ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകൾ തള്ളികളയാൻ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് ആ നടിക്ക് എതിരായ വാർത്ത പല്ലിശ്ശേരി അന്ന് നൽകിയത്.
ദിലീപിന്റേതായി അടുത്തിടെ പുറത്തു വന്ന ശബ്ദരേഖയിൽ ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് പരാമർശിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറാണ് ഈ സംഭാഷണ റെക്കോഡ് ചെയ്തത്. ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തു വന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേയും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ. കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. 'ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു', തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ഇവർക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന് അന്വേഷണസംഘം ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇയാൾ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.
Stories you may Like
- നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്
- തെളിയുന്നത് പൾസർ സുനി ബന്ധമോ?
- ബിഷപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വാട്സാപ്പ് ചാറ്റും; രണ്ടു കൂട്ടരും തെളിവ് പുറത്തുവിടുമ്പോൾ
- നടിയെ ആക്രമിച്ച കേസിൽ 'മാഡം' ഉണ്ടെന്ന് ബാലചന്ദ്രകുമാർ
- ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ്
- TODAY
- LAST WEEK
- LAST MONTH
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതിൽ വ്യാപക പ്രതിഷേധം; മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു; വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് കത്തിച്ചു; കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്ക്
- പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും അറസ്റ്റിൽ; പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തി
- അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും പ്രസീദിനെതിരെ തുടരെ മൂന്ന് സിക്സറുകൾ; 38 പന്തിൽ 68 റൺസുമായി കില്ലർ മില്ലർ; നായകന്റെ ഇന്നിങ്സുമായി ഹാർദ്ദിക് പാണ്ഡ്യയും; മികച്ച തുടക്കമിട്ട് ശുഭ്മാനും മാത്യു വെയ്ഡും; അരങ്ങേറ്റ ഐപിഎല്ലിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ; ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
- രഹസ്യ കേന്ദ്രത്തിൽ വച്ച് കെട്ടിയിട്ട് അടിച്ചത് കേബിളും ജാക്കിലിവറും ഉപയോഗിച്ച്; അവശനാക്കിയപ്പോൾ ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു; സ്വർണക്കടത്ത് കാരിയറായ പ്രവാസിയുടെ കൊലപാതകത്തിന് പിന്നിൽ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്