Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഫ്ളവേഴ്സ് ചാനലിലെ 'ഒരു നിമിഷ'ത്തിലൂടെ ശ്രദ്ധേയൻ; 'തഗ്ഗ്' മറുപടികളിലൂടെ സൈബറിടത്തിന്റെ താരമായി; മഴവിൽ മനോരമയിലെ ഉടൻ പണത്തിലും പങ്കെടുത്തു; കുട്ടിക്കലവറ ഷോയിലെയും താരം; വൽസൻ തില്ലങ്കേരിക്കെതിരായ ഭീഷണിയിൽ കേസും; പി.എഫ്.ഐ ഹർത്താൽ ദിനത്തിലെ കല്ലേറിൽ അറസ്റ്റിലായ റിയാലിറ്റി ഷോ താരം ബാസിത് ആൽവിയെ എൻഐഎയും പൊക്കും

ഫ്ളവേഴ്സ് ചാനലിലെ 'ഒരു നിമിഷ'ത്തിലൂടെ ശ്രദ്ധേയൻ; 'തഗ്ഗ്' മറുപടികളിലൂടെ സൈബറിടത്തിന്റെ താരമായി; മഴവിൽ മനോരമയിലെ ഉടൻ പണത്തിലും പങ്കെടുത്തു; കുട്ടിക്കലവറ ഷോയിലെയും താരം; വൽസൻ തില്ലങ്കേരിക്കെതിരായ ഭീഷണിയിൽ കേസും; പി.എഫ്.ഐ ഹർത്താൽ ദിനത്തിലെ കല്ലേറിൽ അറസ്റ്റിലായ റിയാലിറ്റി ഷോ താരം ബാസിത് ആൽവിയെ എൻഐഎയും പൊക്കും

മറുനാടൻ മലയാളി ബ്യൂറോ

പുനലൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനുനേർക്ക് കല്ലെറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലാകുമ്പോൾ ഞെട്ടിയത് സൈബർ ലോകമാണ്. കാരണം, സൈബറിടത്തിലൂടെ 'തഗ്ഗ്' മറുപടികളിലൂടെ താരമായ ബാസിൽ ആൽവിയാണ് അറസ്റ്റിലായത്. സൈബറിടത്തിലെ പരിചിത മുഖം അറസറ്റിലാകുമ്പോൾ എല്ലാവരും ഞെട്ടാനും കാരണം ഇതാണ്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ നടന്ന അക്രമിങ്ങളിൽ ഈ റിയാലിറ്റി ഷോ താരത്തിന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കല്ലേറ് സംഭവങ്ങളിലെ മുഖ്യപ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ എൻഐഎയും ബാസിതിനായി എത്താനുള്ള സാധ്യത കൂടുതലാണ്.

സംഘടന നേതാക്കൾക്കെതിരായ ദേശീയ അന്വേഷണ ഏജൻസിയുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരായ നടപടികൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബാസിതും അറസ്റ്റിലായത്. കരവാളൂർ മാവിളയിൽ കെ എസ് ആർ ടി സി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെക്കൂടി പുനലൂർ പൊലീസ് കഴിഞ്ഞ ദിവസമാമ് ബാസിൽ ആൽവിയെ അറസ്റ്റു ചെയ്തത്. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവിയാണ് പിടിയിലായത്. വിവിധ ചാനൽ പരിപാടികളിലൂടെ പ്രശസ്തനായ ബാസിത് ആൽവി പോപ്പുലർ ഫ്രണ്ട് പ്രവർത്തനാണെന്നാണ് പൊലീസ് വ്യക്തമാക്കി.

കുറേക്കാലമായി പോപ്പുലർഫ്രണ്ട് പ്രവർത്തകനാണ് കാര്യറ ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25). ചാനലിലെ സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

കേസിൽ പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആദ്യം പിടിയിലായ അനീഷിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 80ഓളം സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറിൽ കെ.എസ്.ആർ.ടി.സിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികൾക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായതായാണ് വിവരം. പുനലൂർ ഡിവൈ.എസ്‌പി.യുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ, എസ്‌ഐ. മാരായ ഹരീഷ്, ജിസ് മാത്യു, സി.പി.ഒ. മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഹർത്താൽ ദിനത്തിൽ രാവിലെ കൊട്ടാരക്കരയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തശേഷമാണ് രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവർ വാഹനങ്ങൾക്കു കല്ലെറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റിയാലിറ്റി ഷോയിൽ താരമായ ബാസിത്

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു നിമിഷം എന്ന പരിപാടിയിലൂടെയാണ് ബാസിത് ആൽവി ശ്രദ്ധേയനാവുന്നത്. ഇടമുറിയാതെയുള്ള പ്രസംഗവും 'തഗ്ഗ്' മറുപടികളുമാണ് ബാസിത് ആൽവിയെ ശ്രദ്ധേയനാക്കുന്നത്. ഈ തഗ്ഗ് വർത്തമാനം ബാസിതിന് സൈബറിടത്തിൽ ആരാധകരെയും നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ ഉടൻ പണം, ഫ്‌ളവേഴ്‌സ് ടിവിയിലെ തന്നെ കുട്ടിക്കലവറ സീനിയർ തുടങ്ങിയ പരിപാടികളിലും ബാസിത് ആൽവി എത്തിയിരുന്നു. ഇത്തരം റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നത് ബാസിതിന് വളരെ ഇഷ്ടമാക്കുള്ള കാര്യമായിരുന്നു.

നേരത്തെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവർക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിലും താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിഎഫ്‌ഐ നാദാപുരം മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിലായിരുന്നു ബാസിത് ആൽവിയുടെ അന്നത്തെ വിവാദ പരാമർശം. 'ഹിന്ദു ഐക്യവേദിയുടെ തല മുതിർന്ന നേതാവ് വത്സൻ തില്ലങ്കേരിയും രാജേഷും മനസിലാക്കണം, നാൽപതോളം ആർഎസ്എസുകാരും നാലോളം പൊലീസുകാരുടെയും ബലത്തിൽ അകമ്പടി നിന്നാണ് പോപ്പുലർ ഫ്രണ്ടിനെ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാൽ ഇരുവർക്കും ഇസഡ് കാറ്റഗറിയും വൈ കാറ്റഗറിയും ഒന്നും ഉണ്ടാവില്ല. ഒരു കാലത്ത് ഈ സൂരക്ഷ മാറുന്ന ദിനം വരും. അന്ന് ഞങ്ങൾ ഷാൻ സാഹിബിന്റെ വിധി അവരെ പേരിൽ നടപ്പിലാക്കിയിരിക്കും. ഇതാണ് പോപ്പുലർ ഫ്രണ്ടിന് പറയാനുള്ളതെന്നുമായിരുന്നു അന്നത്തെ പ്രസംഗം.

വത്സൻ തില്ലങ്കേരിയും സന്ദീപ് വാര്യറുമൊക്കെ പ്രസംഗിച്ച് നടക്കുന്നത് എൻ ആർ സിയും സി എ എയും ഒന്നും മുസ്ലിം സമുദായത്തിന് പ്രശ്‌നം ഉണ്ടാക്കില്ലെന്നാണ്. മുസ്ലിം സമുദായത്തിന് പ്രശ്‌നം ഉണ്ടാക്കാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഏതെങ്കിലും പ്രശ്‌നം സൃഷ്ടിച്ച്, പൗരത്വം തെളിയിക്കുന്നതിന് വേണ്ടി ക്യൂ നിൽക്കേണ്ടി വന്നാൽ വത്സൻ തില്ലങ്കേരിയുടേയും സന്ദീപ് വാര്യയുടേയും അടക്കമുള്ള ആർഎസ്എസ് നേതാക്കൾക്ക് വിധവ പെൻഷന് വേണ്ടി അപേക്ഷിക്കേണ്ട ഗതിവരുമെന്നും നാദാപുരത്ത് ബാസിത് ആൽവി പ്രസംഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP