Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഗീയ കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന; ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉപയോഗിച്ചത് വാട്‌സാപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്; ഇരു വിഭാഗക്കാരിൽ നിന്നും ഇതുവരെ കസ്റ്റഡിയിൽ എടുത്തത് അമ്പതോളം മൊബൈൽ ഫോണുകൾ; കലാപത്തിന്റെ കേന്ദ്രം തേടി പരിശോധന നടത്തുക സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും; അന്വേഷണം ദ്രുതഗതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കർ

വർഗീയ കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന; ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉപയോഗിച്ചത് വാട്‌സാപ്പ് ഗ്രൂപ്പുകളെന്ന് പൊലീസ്; ഇരു വിഭാഗക്കാരിൽ നിന്നും ഇതുവരെ കസ്റ്റഡിയിൽ എടുത്തത് അമ്പതോളം മൊബൈൽ ഫോണുകൾ; കലാപത്തിന്റെ കേന്ദ്രം തേടി പരിശോധന നടത്തുക സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും; അന്വേഷണം ദ്രുതഗതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വർഗീയ കലാപത്തിന് സോഷ്യൽ മീഡിയയും ചെറുതല്ലാത്ത പങ്ക് വഹിച്ചെന്ന് ഡൽഹി പൊലീസ്. കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടി എടുക്കാനാകില്ലെന്ന നിലപാട് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വാട്‌സാപ്പാണ് കലാപത്തിന്റെ കാരണക്കാരിൽ ഒരാൾ എന്ന നിഗമനത്തിൽ ഡൽഹി പൊലീസ് എത്തിയിരിക്കുന്നത്.

വലിയ ഗൂഢാലോചന ആക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ 50ഓളം മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങൾ ആസൂത്രണം ചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ടാവുമെന്നും പൊലീസ് ആരോപിക്കുന്നു. നേരത്തെ ഉത്തർപ്രദേശിലുണ്ടായ അക്രമ സംഭവങ്ങളിലും വാട്സാപ്പ് പ്രതിക്കൂട്ടിലായിരുന്നു. അന്വേഷണം ദ്രുതഗതിയിലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദേക്കർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, സോഷ്യൽമീഡിയാ പോസ്റ്റുകൾ, ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയും പൊലീസ് പരിശോധിക്കും.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാപകമായ അക്രമ സംഭവങ്ങൾക്കാണ് ഇടയാക്കിയത്. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിൽ തോക്കുകളും ഇരുമ്പു ദണ്ഡുകളും വടികളും ആയുധമാക്കി ആളുകൾ പോരടിച്ചു.

ഡൽഹി പൊലീസിന്റെ നിസംഗത ആക്രമണസംഭവങ്ങളുടെ ആക്കം കൂട്ടിയെന്ന വിമർശനം വ്യാപകമായുണ്ട്. ആക്രമണത്തിനാഹ്വാനം ചെയ്തുകൊണ്ട് പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് ഡൽഹി ഹൈക്കോടതിയും പൊലീസിനെതിരെ ശക്തമായ വിമർശനമുന്നയിച്ചു.

വടക്കു കിഴക്കൻ ഡൽഹിയിൽ പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. വർഗ്ഗീയ കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കും. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

പരുക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. നൂറിലേറെ കുടുംബങ്ങൾ ഭയന്ന് ബന്ധു വീടുകളിൽ താമസിക്കുകയാണ്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യുഎൻ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കൻ ഡൽഹിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കാനാകു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP