'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സാപ് ചാറ്റുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധി എന്ന് സൂചിപ്പിക്കുന്ന മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്
അതിനിടെ, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്തുവന്നു. റിപ്പോർട്ടർ ടിവിയാണ് ഇത് പുറത്തു വിട്ടത്.
ചാറ്റ് ഇങ്ങനെ:
23.05.2021
ദിലീപ്: mam.. gdftn. hope you are fine.. am dilieep..actor cald you..when free plz give me a ring.
ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കു.
it was nice talking to you.ദിലീപ്: ok... sure mam...
samsarikyan pattiyappo enikyum valya santhoshayi mam. god bless
01.07.2021
ശ്രീലേഖ: ഇതെന്റെ youtube ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കൂplease share subscribe too. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.
ദിലീപ്: okk mam..
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്നാണ് ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ, യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.
''കേസിലെ ആറു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്തു ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ചു വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്തു ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്നു പറഞ്ഞ് അയാളെ കേസിലേക്കു വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്.'' ശ്രീലേഖ പറഞ്ഞു.
കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ. അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ :
''നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽനിന്നു പൾസർ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരൻ വിപിൻ ലാൽ ആണ് കത്തെഴുതിയതെന്ന് പൾസർ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തിൽ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ, അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തിൽ ഉണ്ടായിരുന്നത്. അത്യാവശ്യമായി 300 രൂപ മണിഓർഡർ ആയി അയച്ചു തരണമെന്നാണ് കത്തിൽ പറഞ്ഞത്.
അന്ന് പടർന്ന കഥ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് പൾസർ സുനിക്കു നൽകിയതെന്നും സമയം ഒത്തുവന്നപ്പോൾ അയാൾ കുറ്റം ചെയ്‌തെന്നും അതിന് അയാൾക്ക് പതിനായിരം രൂപ അഡ്വാൻസ് നൽകിയെന്നുമാണ്. ആ പതിനായിരം അയാളുടെ കയ്യിൽ വന്നെന്നതിനു തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരിൽ കുടുംബശ്രീയിൽനിന്നു വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്തിന് അമ്മയ്ക്കു പണം നൽകി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. ഇതെല്ലാം കുഴഞ്ഞ് മറിഞ്ഞാണു കിടക്കുന്നത്.
എന്നാൽ ഒന്നരക്കോടിക്ക് ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപയുടെ മണിയോർഡർ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്. മാത്രമല്ല കത്തെഴുതിയത് പൊലീസുകാർ നിർബന്ധിച്ചിട്ടാണെന്നും കത്തിൽ പറഞ്ഞ നടന്മാർക്ക് പങ്കില്ലെന്നും വിപിൻ ലാൽ പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇയാൾ ഇക്കാര്യം പറയാൻ ശ്രമിക്കുമ്പോൾ പൊലീസുകാർ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്.
നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാൻ വിളിച്ച് ചേർത്ത നടീനടന്മാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയർന്നതും പിന്നാലെ കേസിൽ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ചു കഴിഞ്ഞാൽ, പ്രത്യേകിച്ച് വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവർത്തകരെ, അവരെ വിശ്വസിപ്പിക്കുന്ന രീതിയിൽ കഥകൾ പറഞ്ഞ് കൊടുത്താൽ അവർ ഇത് എഴുതാൻ തുടങ്ങും. അങ്ങനെയൊരു പ്രവണത ഈ അടുത്ത് മാധ്യമങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കൽ നടന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കാൻ എനിക്കു സാധിച്ചിട്ടില്ല. അയാൾ അങ്ങനെ ചെയ്യുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. അയാളുടെ വ്യക്തിജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നിയിരുന്നു.
ദിലീപാണു ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാർ ഉൾപ്പെടെ പറഞ്ഞിരുന്നു. പൾസർ സുനി നാല് മാസം മൗനത്തിലാകുക, പിന്നീട് ദിലീപിന്റെ പേര് പറയുക, ജയിലിലെ ഓഫിസിൽനിന്നു പേപ്പർ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആൾ തന്നെഎഴുതിച്ചതാണെന്നു പറയുക, പൊലീസുകാരൻ ജയിലിൽ പൾസർ സുനിക്ക് ഫോൺ നൽകുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ സ്വാഭാവികമായും എനിക്ക് സംശയം ഉണ്ട്.
മാധ്യമങ്ങളിലെ വാർത്തകളെ തുടർന്നുള്ള സമ്മർദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലിൽ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അതു വിവാദമായി. മാധ്യമങ്ങളുടെ സമ്മർദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള, പണമുള്ള ഒരാളെ വെറുതേ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിൽ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാൽ എതിരാളി ശക്തനാണെങ്കിൽ തീർച്ചയായും ചെയ്യും എന്നാണ് എനിക്കു ബോധ്യമായത്. രണ്ടാമത്തെ പ്രാവശ്യം ദിലീപിനെ ചോദ്യം ചെയ്തതിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞാനും കരുതിയിരുന്നു അയാൾക്ക് എന്തെങ്കിലും പങ്ക് കാണും, അതാണ് അറസ്റ്റ് ചെയ്തതെന്ന്.
പിന്നീട് ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വിവാദം ഉണ്ടായിരുന്നു. എസി റൂം, പ്രത്യേക ഭക്ഷണം, പട്ടുമെത്ത തുടങ്ങിയ വാർത്തകളൊക്കെ വന്നിരുന്നു. അന്ന് ഞാൻ പഴി കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഞാൻ ജയിലിൽ പോയി പരിശോധിച്ചപ്പോഴാണ് ദിലീപ് ജയിലിൽ നിലത്തു കിടക്കുന്നത് കണ്ടത്. അയാളെ എഴുന്നേൽപിക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിലത്തു വീഴുകയായിരുന്നു. സംസാരിക്കാനും സാധിക്കുമായിരുന്നില്ല.
ശിക്ഷാ തടവുകാരനും വിചാരണത്തടവുകാരനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിചാരണത്തടവുകാരന് പ്രത്യേക സെല്ല് അനുവദിക്കാറുണ്ട്. ഹിമവൽ ഭദ്രാനന്ദയെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു നേരത്തേ കാക്കനാട് ജയിലിൽ പാർപ്പിച്ചിരുന്നത്. രാഷ്ട്രീയക്കാർ ഉൾപ്പെടെ, പുറത്ത് നല്ല സൗകര്യത്തിൽ ജീവിച്ചവർ ജയിലിലേക്ക് വരുമ്പോൾ പെട്ടെന്നു ഷോക്ക് ആവരുതെന്നു കരുതി ഒറ്റയ്ക്ക് സെൽ ലഭിച്ചാൽ പാർപ്പിക്കാറുണ്ട്.
ദിലീപ് കിടന്ന ആലുവ സബ് ജയിലിൽ പക്ഷേ അത്തരമൊരു സംവിധാനം ഇല്ല. അയാൾ നാലഞ്ചു വിചാരണത്തടവുകാർക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ദിലീപിനെ സംബന്ധിച്ച് പെട്ടെന്നുണ്ടായ മെന്റൽ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, കൂടാതെ ഇയർ ബാലൻസ് പ്രശ്‌നങ്ങളും കാരണം അയാൾക്ക് എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടർ അയാൾ സിക്ക് ആണെന്നു പറഞ്ഞ് മരുന്നുകൾ എഴുതിത്ത്ത്ത്ത്തന്നു. എന്നാൽ അതൊന്നും ജയിലിലെ സാഹചര്യത്തിൽ കൊടുക്കാൻ കഴിഞ്ഞില്ല. അയാളുടെ സ്ഥിതി കണ്ട് രണ്ടു പായയും കമ്പിളിപ്പുതപ്പും തലയണയും നല്ല ഭക്ഷണവും കൊടുക്കാൻ ഞാൻ നിർദ്ദേശിച്ചിരുന്നു. ജയിലിൽ കിടന്ന പലർക്കും ഞാൻ അങ്ങനെ കൊടുത്തിട്ടുണ്ട്.
ദിലീപിന് സൗകര്യങ്ങളെല്ലാം നൽകിയ ശേഷം തിരിച്ചു വന്ന് ഇക്കാര്യങ്ങൾ എല്ലാം ഞാൻ ഡിജിപിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ അറസ്റ്റിൽ എന്തൊക്കെയോ അസ്വാഭാവികത ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ജയിലിൽ പൾസർ സുനിക്ക് ഫോൺ കൈമാറിയ പൊലീസുകാരനെ കുറിച്ച് പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല. തന്നെക്കൊണ്ട് പൊലീസ് കത്ത് നിർബന്ധിച്ച് എഴുതിപ്പിക്കുകയാണെന്നു വിപിൻ ലാൽ പറഞ്ഞിട്ടും അതും പൊലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങൾ എനിക്കുണ്ടായിരുന്നു.ഇതൊക്കെ ഞാൻ ചോദിച്ചിരുന്നു.
ആ സമയം ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ചു തന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നിൽക്കുമ്പോൾ പുറകിൽ പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പൊലീസുകാരൻ കാണിച്ചത്. ഇതു കണ്ടാൽത്തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്നു ഞാൻ വെറുതേ പറഞ്ഞു. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, ''ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണ്.'' അത്തരമൊരു തെളിവ് വേണ്ടതിനാൽ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വലിയ ഷോക്കായിരുന്നു.
ഇരുവരുടേയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചർച്ച. എന്നാൽ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ നിരവധി താരങ്ങളും അവരുടെ ഡ്രൈവർമാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഒരു ടവർ ലൊക്കേഷന് കീഴിൽ ഇരുവരും ഉണ്ടായിരുന്നുവെന്നതും തെളിവായി കണക്കാക്കാനേ സാധിക്കില്ല.''ശ്രീലേഖ പറഞ്ഞു.
പൾസർ സുനി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും കരിയർ തകർച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റിൽ ചെയ്തതെന്നും ചില നടിമാർ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ജയിലിൽ കിടക്കുകയായിരുന്ന സുനിക്ക് ഫോൺ എത്തിച്ച് നൽകിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ പറയുന്നു.
''2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ ഞാൻ ജയിൽ ഡിജിപിയായിരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്. കേസിന്റെ വിവരങ്ങൾ പതിയെ പുറത്തുവരാൻ തുടങ്ങിയപ്പോൾ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസിൽ അറസ്റ്റിലായ ഒന്നോ രണ്ടോ പേർ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവർ. ബാക്കിയെല്ലാവരും മുൻ കേസുകളിൽ പ്രതികളാണ്.
വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പൾസർ സുനി. 12 വർഷത്തോളം എറണാകുളത്ത് പ്രവർത്തിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ നിന്നുള്ള പലരും പല കാര്യങ്ങൾക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്. വളരെ അടുപ്പം ഉണ്ടായിരുന്ന നടിമാർ പൾസർ സുനിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി വിശ്വാസം പിടിച്ചുപറ്റി ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പിടിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുന്ന ആളാണെന്ന് അവർ പറഞ്ഞതാണ്. ആ നടിമാരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്നും ഞാൻ ചോദിച്ചിരുന്നു. സ്വന്തം കരിയർ നഷ്ടപ്പെടുന്നതു കൊണ്ടും ഈ കേസ് പുറത്തു വന്നാൽ കൂടുതൽ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് സെറ്റിൽ ചെയ്യുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.
പൾസർ സുനി തങ്ങളെ ഉപദ്രവിച്ചതിനെക്കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും നിരവധി നടിമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചില നടിമാർ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പൾസർ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോൾ, ഇതൊക്കെ അറിയാവുന്നതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തിൽ ഒരു അദ്ഭുതവുമില്ല. കേസിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ആദ്യ ആറു പ്രതികളിൽ നാലു പേർ അറസ്റ്റിലായിരുന്നു. പൾസർ സുനിയും മറ്റൊരാളും ആദ്യം ഒളിവിലായിരുന്നു. ഈ രണ്ടു പേരെയും പിന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. അവർ കീഴടങ്ങുകയായിരുന്നു.
പൾസർ സുനിയെ വലിച്ചിഴച്ച് പൊലീസ് കൊണ്ടുപോയതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. അന്ന് പൊലീസ് അന്വേഷണത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം തെളിയുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തു. രണ്ടാഴ്ചത്തോളം പൊലീസ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷമാണ് പൾസർ സുനി ജയിലിൽ ആകുന്നത്. കോടതി വളപ്പിൽനിന്നു പിടിച്ചു വലിച്ച് ഫോഴ്‌സ് ഉപയോഗിച്ച് പൊലീസ് കൊണ്ടു പോയി കസ്റ്റഡിയിൽ വച്ച വ്യക്തി, അവനെക്കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്നുണ്ടെങ്കിൽ കസ്റ്റഡിയിൽ ഇരിക്കെത്തന്നെ അയാളുടെ പേരു പറയും. ക്വട്ടേഷൻ നൽകി തന്നെക്കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് അയാൾ അന്നു തന്നെ സമ്മതിച്ചേനെ.
ഇത് നമ്മൾ ഒരുപാട് കേസിൽ കണ്ടതാണ്. പക്ഷേ അപ്പോൾ അയാൾ പറഞ്ഞില്ല. ഇവന്മാർ ക്വട്ടേഷൻ ഏറ്റെടുത്തതാണോയെന്ന് എനിക്ക് സംശയം ഉണ്ട്. കാരണം ഇവർ ചെയ്ത മുൻകാല പ്രവൃത്തികളെല്ലാം കാശുണ്ടാക്കാൻ വേണ്ടിയായിരുന്നു. ഇവന്മാരെ ഇതിന് മുൻപ് ക്വട്ടേഷന് വേണ്ടി ആരും ഉപയോഗിച്ചിട്ടില്ല. ഇവർ അറസ്റ്റിലായി മൂന്നു മാസങ്ങൾക്കു ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നുള്ള മാധ്യമ വാർത്ത പുറത്തുവരുന്നത്. ആ വാർത്ത കണ്ടപ്പോൾ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതിന് സാധ്യത ഉണ്ട്.
ജയിലിൽ കിടന്ന് കൊണ്ട് പൾസർ സുനി നടൻ ദിലീപിന്റെ സുഹൃത്തായ നാദിർഷയെ വിളിച്ചെന്നാണ് ആദ്യം വാർത്ത വന്നത്. ജയിലിൽ കിടന്നുള്ള ഫോൺ വിളി നടക്കില്ല. കാരണം അത്രയും മോണിറ്ററിങ് അവിടെ നടക്കുന്നതാണ്. മൂന്നു മാസം യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ജയിലിൽനിന്നു ഫോൺ പോയി എന്ന വാർത്ത വരുന്നത്. ജയിൽ മേധാവി എന്ന നിലയിൽ ആ സംഭവം അന്വേഷിച്ചിരുന്നു. പൾസർ സുനി വിചാരണത്തടവുകാരനാണ്. അയാൾ കോടതിയിൽ പോയപ്പോഴാണ് ഫോൺ കടത്തികൊണ്ടുവന്നതെന്നാണ് സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാധാരണ ഗതിയിൽ വിചാരണത്തടവുകാരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായി ദേഹപരിശോധന ഉൾപ്പെടെ നടത്തിയാണ് കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്.
തിരിച്ചെത്തുമ്പോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ചു വരെ പരിശോധന നടത്തും. സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പൾസർ സുനി തിരിച്ച് വരുമ്പോൾ ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാൻ പറ്റില്ല. അവർ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വിഡിയോ ക്യാമറയുണ്ട്. ക്യാമറ പരിശോധിച്ചപ്പോൾ പൾസർ സുനി കിടന്നു കൊണ്ട് ഫോൺ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്‌ളക്ഷൻ മതിലിൽ പതിഞ്ഞതായും കണ്ടെത്തിയതിന്റെ വിഡിയോ റെക്കോർഡിങ്ങും ഉണ്ടായിരുന്നു. എന്നാൽ ഫോൺ ഉപയോഗിച്ച കാര്യം പ്രതികൾ സമ്മതിച്ചില്ല.
ആ നമ്പർ എവിടുന്നു കിട്ടി എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളോട് ചോദിച്ചെങ്കിലും അവർ പറയാൻ തയ്യാറായില്ല. ഇതു സംബന്ധിച്ച കൂടുതൽ പരിശോധനയിൽ സുനിയെ കോടതിയിൽ കൊണ്ടുപോയ, ജയിലിന് പുറത്തുള്ള പൊലീസുകാരൻ ഇവരെ തിരികെ എത്തിക്കാൻ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയിൽ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ പൊലീസുകാരനായിരിക്കും ഫോൺ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം. ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും യാതൊരു മറുപടിയും എനിക്ക് ലഭിച്ചിരുന്നില്ല.''ശ്രീലേഖ പറഞ്ഞു.
Stories you may Like
- കാക്കിക്കുള്ളിലെ എഴുത്തുകാരി ഇപ്പോൾ വില്ലത്തി! ശ്രീലേഖ ഐപിഎസിന്റെ കഥ
- ദിലീപ് കേസ് ശ്രീലേഖയ്ക്ക് തലവേദന; രണ്ടും കൽപ്പിച്ച് ക്രൈംബ്രാഞ്ച്
- മാധ്യമം ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് സി രാധാകൃഷ്ണൻ രാജിവയ്ക്കാൻ കാരണം ആർ ശ്രീലേഖ
- ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി
- ശ്രീലേഖ ഐപിഎസിൽ 'ജയിൽ വകുപ്പ്' ചർച്ച ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ദേശീയതയുടെ മറവിൽ തട്ടിപ്പ് മറയ്ക്കാനാവില്ല; തട്ടിപ്പ് തട്ടിപ്പുതന്നെയാണ്; ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു; വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല; അദാനി ഇന്ത്യയുടെ സ്വത്ത് ആസൂത്രിതമായി കൊള്ളയടിക്കുന്നു; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് റിസർച്ച് രംഗത്ത്
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍